Politics Top Stories

വിജിലൻസിന്‌ രാഷ്ട്രീയം ഇല്ലെന്ന് തെളിയിക്കാനവസരം: വി.എസിന്റെ മകനെതിരേ കേസെടുക്കാൻ നിയമോപദേശം

തിരുവനന്തപുരം: വി.എസ് അച്യുതാന്ദന്റെ മകൻ അരുൺ കുമാറിനെതിരേ കേസെടുക്കാമെന്ന് വിജിലൻസിന്‌ നിയമോപദേശം ലഭിച്ചു. ഇനി തീരുമാനിക്കേണ്ടത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസായിരിക്കും . അഴിമതി നിരോധന വകുപ്പുകൾ പ്രകാരമായിരിക്കും കേസുകൾ. അനധികൃത സ്വത്ത് സമ്പാദനം, പൊതു ഫണ്ട് ഉപയോഗിച്ച് വിദേശ യാത്ര എന്നിവയാണ്‌ വി.എസിന്റെ മകന്‌ പുലിവാലായത്. മുൻ മന്ത്രി കെ.ബാബുവിനെതിരേ കേസെടുത്ത് ഇതേ സമയത്ത് നിയമം നടപ്പാക്കുന്നതിൽ രാഷ്ട്രീയം ഇല്ലെന്ന് തെളിയിക്കാൻ കിട്ടിയ സുവർണ്ണാവസരമാണ്‌ വിജിലൻസിന്‌ അരുണിന്റെ കേസ്. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്പെഷൽ സെൽ എസ്.പി: രാജേന്ദ്രൻ നിയമോപദേശത്തിനായി റിപ്പോർട്ട് സമർപ്പിച്ചത്.

വിമാനയാത്രയുടെ പൂർണ്ണത്തുകയുടെ വിവരങ്ങൾ കിട്ടാത്തതു കാരണം ശരാശരി തുക അടിസ്ഥാനപ്പെടുത്തിയാണു ചെലവു കണക്കാക്കിയത്. വി.എ.അരുൺ കുമാറിന്റെ വരുമാനം, ഡോക്ടറായ ഭാര്യയുടെ വരുമാനം, കുടുംബപരമായ ആസ്തി എന്നിവയെല്ലാം വിജിലൻസ് വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. എന്നിട്ടും കനക്കിൽ കവിഞ്ഞ സ്വത്താണ്‌ അരുണിന്റെ പേരിൽ.

വി.എ.അരുൺ കുമാറിന്റെ സ്വത്തും വിദേശയാത്രയ്ക്കു വേണ്ടി വന്ന ചെലവും വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെന്നാണു പ്രധാന കണ്ടെത്തൽ. വി.എ.അരുൺകുമാർ ഐഎച്ച്ആർഡി അഡീഷണൽ ഡയറക്ടറായിരിക്കെ ലണ്ടൻ, മക്കാവൂ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കടക്കം നടത്തിയ വിദേശയാത്രകളിലെ ക്രമക്കേട്, അനധികൃതമായി സ്വത്ത് സമ്പാദനം, കയർഫെഡ് എംഡിയായിരിക്കെ ക്രമക്കേടുകൾ നടത്തി തുടങ്ങിയ പരാതികളിന്മേലുള്ള അന്വേഷണത്തിലാണു കേസെടുക്കാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്.

 

 

Related posts

വിവാഹാവശ്യത്തിനുള്ള രണ്ടര ലക്ഷവും ഇനി കിട്ടില്ല

subeditor

വിദ്വേഷപ്രസംഗ കേസില്‍ ശശികലയ്ക്ക് മുന്‍കൂര്‍ജാമ്യം

subeditor5

നിലപാടുകളില്‍ നിന്നും മലക്കം മറിഞ്ഞ് പേജാവർ മഠാധിപതി ;ആചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയും ക്ഷേത്രം അധികാരികളുമെന്ന് പുതിയ പ്രതികരണം

പെട്രോളൊഴിച്ച് കത്തിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം… മരിച്ചെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വരുന്നു

subeditor5

കേരളം സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഭക്ഷണം രുചിച്ച് നോക്കി സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ട പോലീസുകാരന്‍ മദ്യപിച്ച് പാമ്പായി

subeditor10

എയര്‍ ഇന്ത്യ 34 മണിക്കൂര്‍ നീണ്ട പറക്കലിന് തയ്യാറെടുക്കുന്നു ;ലക്ഷ്യം രഹസ്യം

എസ്.ബി.ടി ഇടപാടുകാർക്ക് മുന്നറിയിപ്പ്,പണം പിൻവലിക്കാൻ വരുന്ന മാസം മുതൽ പുതിയ നിയമം

subeditor5

ഗണേശിനെതിരെ ഒരിക്കലും പരാതി കൊടുക്കില്ല; ഞങ്ങള്‍ വിവാഹിതരാകാന്‍ ഇരുന്നതാണ് ;ഇപ്പോഴത്തെ വിവാഹത്തില്‍ എന്തൊക്കെയോ…..

pravasishabdam news

മുനമ്പം മനുഷ്യക്കടത്ത്: ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ നല്‍കിയെന്ന് പിടിയിലായ ദീപക്

ആറന്മുളയിൽ വിമാനത്താവളം ഇല്ല. തീരുമാനം അന്തിമം- മന്ത്രി.

subeditor

അമ്മയെയും കുഞ്ഞിനെയും കാറില്‍ കെട്ടിവലിച്ചു; സംഭവത്തില്‍ ട്വിസ്റ്റ്

എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചെന്ന് പരാതി

Leave a Comment