ചിലര്‍ക്ക് ചില സ്ഥാനമാനങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് എന്തും പറയാമെന്നും ചെയ്യാമെന്നും ഒരു തോന്നല്‍ പൊതുവെ ഉണ്ടാവുന്നത് സ്വാഭാവികം. അത് അവരെക്കാള്‍ താണവരായ പലരും മൊത്തം ഉള്‍ക്കൊള്ളുമെന്ന് അവര്‍ ചിന്തിക്കും. അതിനൊരു ഉദാഹരണമാണ് വിശ്വസാഹിത്യത്തിന്റെ ഉന്നതലങ്ങളില്‍ കയറിപ്പറ്റിയ അരുന്ധതി റോയിയുടെ പ്രസ്താവനകളും ചെയ്തികളും.
നൂറ്റാണ്ടുകളായി ഇന്ത്യ അടക്കി വാണിരുന്ന ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സഹനസമരത്തിലൂടെ ഭാരതത്തെ മോചിപ്പിച്ച മഹാത്മാ ഗാന്ധിക്കെതിരെയാണ് ഇപ്പോള്‍ അരുന്ധതി റോയിയും മറ്റു ചില ബുദ്ധിജീവികളും തിരിഞ്ഞിരിക്കുന്നത്. അടുത്തകാലത്തായി മഹാത്മജിയെയും മറ്റു പല സ്വാതന്ത്ര്യസമര സേനാനികളെയും ഒന്നടങ്കം ആക്ഷേപിക്കുന്ന പ്രസ്താവനകള്‍ ഇന്ത്യയിലെ ബുദ്ധിജീവികള്‍ നടത്തുന്നു. അതിനു തെളിവുകളായി പലതും അവര്‍ നിരത്തുന്നു.
പത്താമത് ഖൊരഖ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന വേളയിലാണ് അരുന്ധതി പുതിയ പരാമര്‍ശം നടത്തിയിരിക്കുന്നത്. 1909 നും 1946 നും ഇടയില്‍ ഗാന്ധി എഴുതിയയും പറഞ്ഞതുമായ കാര്യങ്ങള്‍ വളരെ വര്‍ഷം ആഴത്തില്‍ പഠിച്ച ശേഷം അവര്‍ക്ക് മനസ്സിലായി മഹാത്മാ ഗാന്ധി ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പൊറേറ്റ് ഏജെന്റ് ആണെന്നുള്ള കാര്യമ്മെന്ന്. ദളിതരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും ദരിദ്രരെക്കുറിച്ചും മോശപ്പെട്ട കാര്യങ്ങളെഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ള ആളാണ് ഗാന്ധിജിയെന്നും അങ്ങെനെ ഒരാളെ രാജ്യം ആദരിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നുവെന്നും ആ ആരാധനയാണ് ഏറ്റവും വലിയ കാപട്യമെന്നുമാണ് അരുന്ധതി പറഞ്ഞത്.
ആദ്യമെ അരുന്ധതിയോട് ചോദിക്കട്ടെ, ഇവര്‍ എന്തിനു ഗാന്ധിജിയുടെയും മറ്റുള്ള ഭാരതപിതാക്കന്മാരുടെയും പിന്നാമ്പുറ രഹസ്യങ്ങള്‍ നോക്കി നടക്കുന്നു. അദ്ദേഹവും മറ്റുള്ളവരും ഭാരതത്തിനായി ചെയ്ത നല്ല കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരെ. അവര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ മാത്രം പോരെ. എന്നാല്‍ അതൊന്നുമല്ലാതെ ഇവര്‍ ഇന്ന് ഗാന്ധിജിയുടെ പശ്ചാത്തലങ്ങളില്‍ കഴുകക്കണ്ണുകളുമായി ഭ്രാന്തിയെപ്പോലെ അലഞ്ഞുതിരിയുന്നതിന്റെ പിന്നില്‍ എന്തോ രഹസ്യങ്ങള്‍ ഉള്ളതായി വേണം കരുതുവാന്‍. അതിനിവര്‍ക്കു ശമ്പളം നല്‍കുന്നത് ഏതു് കോര്‍പ്പൊറേഷനാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു സവര്‍ണ്ണകുടുംബത്തില്‍ ഗാന്ധിജി ജനിച്ചതു തെറ്റാണോ? അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിനായും, ഔദ്യോഗിക കാര്യങ്ങള്‍ക്കായും വിദേശരാഷ്ട്രങ്ങളെ ആശ്രയിച്ചതു തെറ്റാണോ? ചിലപ്പോള്‍ അദ്ദേഹത്തിന്റെ യൗവനകാലത്തുള്ള പല ചെയ്തികളും ആ സവര്‍ണ്ണ ജാതിയമായിരിക്കാം. ആ കാലഘട്ടത്തിലും അതിനു ശേഷവും ആ ചിന്താഗതികളുള്ള പല എഴുത്തുകളും അദ്ദേഹം നടത്തിയിരിക്കാം. അതും അദ്ദേഹത്തെ ആദരിക്കുന്നതും തമ്മില്‍ എന്തു ബന്ധം. ഒരു കാര്യം മാത്രം ഓര്‍ത്താല്‍ പോരെ, ഭാരത ജനതതിയെ മൊത്തം അടിമകളാക്കി വാഴ്ന്നവരും, നമ്മുടെ സമ്പത്ത് കൊള്ളയടിച്ചിരുന്നവരുമായ ബ്രിട്ടീഷ് നരാധപിന്മാര്‍ക്കെതിരെ നടത്തിയ സമരത്തില്‍ അവര്‍ ഏറ്റ യാതനകള്‍ മാത്രം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും, സ്വാതന്ത്ര്യവുമില്ലാതിരുന്ന ഭാരതത്തില്‍ ഇവരുടെ പ്രവര്‍ത്തനങ്ങളാള്‍ നേടിക്കൊടുത്ത സ്വാതന്ത്ര്യങ്ങളെ. ഈ അരുന്ധതി റൊയിക്കുതന്നെ ഇന്ന് ഇത്രയും ശക്തമായി ഒരു വേദിയില്‍ നിന്നും പ്രസംഗിക്കാനുള്ള അവകാശം എങ്കിലും ലഭിച്ചത് ഗാന്ധിജിയുടെയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുടെയും സഹനങ്ങളുടെ ഫലമാണെന്നുള്ള കാര്യം വിസ്മരിക്കാന്‍ പാടുണ്ടോ?
അരുന്ധതി റോയിക്ക് നന്നായി എഴുതാനും, സംസാരിക്കാനും അറിയാം. അവരുടെ കഴിവുകളില്‍ ഭാരത ജനം ഊറ്റം കൊള്ളുന്നവരുമാണ്. ഇന്ന് ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായ-പ്രവര്‍ത്തന സ്വാതന്ത്ര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യം ഒരു അവകാശമാക്കി എന്തുമാകാം എന്നു നിങ്ങളെപ്പോലുള്ള ബുദ്ധിജീവികള്‍ കരുതുന്നത് ശുദ്ധ ഭോഷ്ക്കും രാജ്യദ്രോഹവും ആകുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ കഴിവുകള്‍ തന്ന ദൈവം തന്നെ അരുന്ധതിയെ ശപിക്കുന്നുണ്ടായിരിക്കാം. നിങ്ങള്‍ ഒരു ഭാരത സ്ത്രീയല്ല. ഭാരതത്തിനോട് കൂറും കടപ്പാടും ഉള്ളവളുമല്ല. നിങ്ങള്‍ ഇന്ന് ഭാരതത്തിന്റെ ഒരു ശാപമായി മാറിക്കൊണ്ടിരിക്കുന്നു. ഇനി ജനത്തിന്റെ കല്ലേറുകൊള്ളുന്നതിനുമുമ്പേ ചിന്താഗതികളില്‍ മാറ്റം വരുത്തിയാല്‍ കൊള്ളാം! ദൈവം തന്ന താലന്തുകള്‍ നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കുക!