സാമ്പത്തികമായി എട്ടു നിലയിൽ പൊട്ടിയപ്പോൾ‌ ജീവിതം തിരിച്ചുപിടിച്ചത് ഇങ്ങനെയെന്ന് അരുൺ ഘോഷ്

മലയാളി വീട്ടമ്മമാർക്ക് അരുൺ ഘോഷ് സുപരിചിതനാണ്. സീരിയലിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് അരുൺ. പിന്നീട് സീരിയൽ ഉപേക്ഷിച്ചു നിർമാതാവായി. തന്റെ വിശേഷങ്ങൾ വായനക്കാരുമായി പങ്കുവെയ്ക്കുകയാണ് അരുൺ.

അരുൺ വളരെ ചെറിയ പ്രായത്തിലേ വിവാഹിതനായി. 23ആം വയസ്സിൽ തന്നെ താൻ വിവാഹിതനായി എന്ന് പറയുകയാണ് അരുൺ. ഭാര്യ പ്രിയ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. വിവാ​ഹശേഷം അരുൺ ചെറിയ തോതിയ സിനിമ പൊഡ്യൂസർ ചെയ്യാൻ തുടങ്ങി. എന്നാൽ ആ സിനിമ എട്ടുനിലയിൽ പൊട്ടി. വൻ കടക്കെണിയിൽ കുടുങ്ങിയപ്പോൾ ആശ്വസിപ്പിച്ച് കൂടെ നിന്നത് തന്റെ അച്ഛനാണെന്ന് അഭിമാനത്തോടെ പറയുകയാണ് അരുൺ. സാമ്പത്തികമായി പൊട്ടി നിന്ന അവസ്ഥയിൽ സീരിയൽ വലിയ ആശ്വാസമായെന്നും താരം പറയുന്നു.

Loading...

പാരിജാതം, സ്നേഹക്കൂട്, മാനസപുത്രി തുടങ്ങിയ സീരിയലുകൾ നിരവധി പ്രേഷക പ്രീതിയും അവാർഡുകളും സാമ്പത്തികമായി നേട്ടമായെന്നും അരുൺ പറയുന്നു. പിന്നീട് തുടർച്ചയായ ഏഴ് വർഷങ്ങൾകൊണ്ട് ആ ബാധ്യതകൾ എല്ലാം തീർത്തു. എന്നിട്ടും പൊഡ്യുസർ എന്ന മോഹം ബാക്കിയായി. വെള്ളരിപ്രാവിന്റെ ചങ്ങാതി, റോമൻസ്, സെക്കൻഡ് ക്‌ളാസ് യാത്ര തുടങ്ങിയ വിജയചിത്രങ്ങൾ നിർമിച്ചു. നഷ്ടമായത് തിരിച്ചു പിടിച്ചു. 2010 ൽ സീരിയൽ അഭിനയം നിർത്തി, നിർമാതാവിന്റെ റോളിലേക്ക് മാറി. സിനിമകളിൽ ഇപ്പോഴും അഭിനയിക്കാറുണ്ടെന്നും അരുൺ പറഞ്ഞു. ഭാര്യ പ്രിയ. മകൾ ശിവാനി ഇപ്പോൾ പ്ലസ്‌വണ്ണിലും വൈഗ ഏഴാം ക്‌ളാസിലും പഠിക്കുന്നു. തൃശൂർ മണ്ണുത്തിയാണ് സ്വദേശം.