കല്ലുകടി: ആരാണീ ശബരീനാഥൻ? കെ.എസ്.യു, യൂത്ത് കോൺഗ്രസ് ആഞ്ഞടിക്കുന്നു

തിരുവനന്തപുരം: പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തെന്തുകാര്യം?. പിള്ളേർ കോൺഗ്രസ് പാർട്ടിവീട്ടിൽ പുറത്താണേലും അരുവിക്കരയിൽ തുടക്കത്തിലേ കുട്ടികൾ ചെളിയേറു നടത്തി. ശബരീ നാഥിനേ സ്ഥാനാർഥിയാക്കിയതിനെതിരെ കെ.എസ്.യു പരസ്യമായി രംഗത്ത്. അദ്ദേഹത്തേ മൽസരിപ്പിക്കരുത്. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ല. ഒരു പോഷക സംഘടനയിൽ പോലും അംഗമായിരുന്നില്ല. ഇതാണ്‌ കോൺഗ്രസിന്റെ നയമെങ്കിൽ കെ.എസ്.യുവും യൂത്ത് കോൺഗ്രസും ഒക്കെ എന്തിനാണിവിടെ?. ചോദ്യം ചോദിക്കുന്നത് കെ.എസ്.യു സംസ്ഥാന നേതൃത്വം. കെ.എസ്.യുവിന്റെ ഈ ചോദ്യത്തിനു പിന്നിൽ യൂത്ത് കോൺഗ്രസ് നേതാക്കളും രാഹുൽ കേരളാ ബ്രിഗേഡിയർ നേതാക്കളും ഒക്കെയുണ്ട്. ഒരു പാട് യുവ നേതാക്കളേ കൊച്ചാക്കി, മൂലക്കിരുത്തിയാണ്‌ ഇപ്പോൾ അരുവിക്കരയിൽ പുതിയ കോൺഗ്രസുകാരനെ നൂലിൽ കെട്ടിയിറക്കിയിരിക്കുന്നത്. തങ്ങൾ പാർട്ടിക്കുവേണ്ടി ക്യാമ്പസുകളിൽ രക്തം ചിന്തിയപ്പോൾ ശബരീനാഥൻ അധികാരമുള്ള കുടുംബത്തിന്റെ സുഖലോലുപതയിൽ ജീവിക്കുകയായിരുന്നു. ഇന്ന് അദ്ദേഹമായിരിക്കുന്നു ഞങ്ങളുടെ നേതാവ്. ഒരു രാത്രികൊണ്ട് ഞങ്ങൾ എല്ലാം ഒന്നുമല്ലാതെ പോയി. യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലുള്ള കേരളത്തിലേ പ്രമുഖൻ പറയുന്നു.

യൂത്ത് കോൺഗ്രസ് നേതാക്കൾ ഈ വിവരം രാഹുലിനേ അറിയിച്ചെങ്കിലും രാഹുൽ അനങ്ങിയിട്ടില്ല. സംസ്ഥാന കോൺഗ്രസിന്റേയും പാർട്ടിയുടേയും തീരുമാനത്തിനെതിരായി നീങ്ങാൻ രാഹുലിനു താല്പര്യമില്ല. രാഹുൽ ഇടപെട്ട് തിരങ്ങെടുപ്പിൽ തോറ്റാൽ നൂലിൽ തൂങ്ങുന്ന സർക്കാരായിരിക്കും ചിലപ്പോൾ താഴെവീഴുകയെന്നും അദ്ദേഹത്തിനറിയാം.

Loading...

കെ.എസ്.യു നേതൃത്വം അതൃപ്തി വി.എം സുധീരനെ അറിയിച്ചു. എന്തായാലും പൂച്ചയും പൊന്നുമായി ബന്ധമില്ല. കുട്ടികളോട് തല്ക്കാലം അടങ്ങിയിരുന്ന് പണിചെയ്യാൻ പറയുകയല്ലാതെ പാറൃറ്റിജോലി ചെയ്യാൻ പറയുകയല്ലാതെ യാതൊരു അല്ഭുതവും സംഭവിക്കില്ല കോൺഗ്രസിൽ.