അരുവിക്കര ഡാം തുറക്കേണ്ടി വന്നേക്കും; കരമനയാര്‍ തീരത്തുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് ഇന്ന് രാത്രി മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യമുണ്ടായാൽ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം . മഴ പെയ്ത് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചാൽ ഡാം തുറക്കേണ്ടി വരും. ഈ സാഹചര്യത്തിൽ കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

അരുവിക്കര ഡാമിന്‍റെ ഷട്ടർ ഒരുമണിക്കൂറിനുള്ളിൽ 30 സെന്‍റി മീറ്ററായിരിക്കും തുറക്കുക. കരമനയാറിന്‍റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിര്‍ദേശ നൽകിയിരിക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ ഡാം തുറക്കുമെന്ന് നേരത്തെ ജില്ലാഭരണകൂടം അറിയിച്ചിരുന്നു.

Loading...

ദിവസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നത് വലിയ വിവാദമായിരുന്നു. പ്രതീക്ഷിച്ചതിലും കുടുതൽ മഴ പെയ്ത് ഡാം നിറഞ്ഞതോടെ യാതൊരു അറിയിപ്പുമില്ലാതെ ഡാം തുറക്കുകയായിരുന്നു. അരുവിക്കര ഡാമിലെ അഞ്ച് ഷട്ടറുകളായിരുന്നു അന്ന് തുറന്നത്. അതിനാൽ തന്നെ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അതേസമയം എട്ടു ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനിടെ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിലെ പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.