അരവിന്ദ് കെജ്‌രിവാൾ കേരളത്തിലെത്തുന്നു; ട്വന്റി ട്വന്റി പാര്‍ട്ടി പരിപാടിയില്‍ മുഖ്യാഥിതിയാകും

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ട്വന്റി ട്വന്റി പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തുന്നു. രണ്ടാമതും ഡൽഹി മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷമുള്ള കെജ്‌രിവാളിന്റെ ആദ്യ കേരള സന്ദർശനമാണിത്.

ഈ മാസം 15ന് വൈകിട്ട് 6 ന് കിഴക്കമ്പലത്തു ചേരുന്ന ട്വന്റി ട്വന്റി പൊതു സമ്മേളനത്തിൽ പങ്കെടുക്കാനാണ് അരവിന്ദ് കെജ്‌രിവാൾ കേരളത്തിലെത്തുന്നതെന്ന് ട്വന്റി ട്വന്റി പ്രസിഡന്റും ചീഫ് കോർഡിനേറ്ററുമായ സാബു എംയജേക്കബ് അറിയിച്ചു. ട്വന്റി ട്വന്റിയുടെ അമ്പതിനായിരത്തിലധികം പ്രവർത്തകർ പൊതു സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സാബു ജേക്കബ് പറഞ്ഞു.

Loading...