ദാമ്പത്യം തകരാന്‍ കാരണം ഞാന്‍ തന്നെ, ഒമ്പതാം ക്ലാസില്‍ തുടങ്ങിയ പ്രണയം, ആര്യ പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ആര്യ. ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആണ് ആര്യ ഏവരുടെയും പ്രിയ താരമായി മാറിയത്. ഇപ്പോള്‍ ബ്ഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥിയാണ് ആര്യ. ഇപ്പോള്‍ തന്റെ ദാമ്പത്യ ജീവിതം തകരാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ആര്യ. തന്റെ ദാമ്പത്യ ജിവിതത്തിലെ താളപ്പിഴയ്ക്ക് 85 ശതമാനവും കാരണം താന്‍ തന്നെയാണെന്ന് ആര്യ തുറന്ന് പറഞ്ഞു. ബിഗ് ബോസ് പരിപാടിയില്‍ തന്റെ ജിവതത്തെ കുറിച്ച സംസാരിക്കുന്ന സമയമാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഭര്‍ത്താവായ ആളുമായി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രണയം ആരംഭിച്ചത്. പത്താം ക്ലാസിലെത്തിയപ്പോള്‍ രണ്ട് പേരും അത് വീട്ടില്‍ അവതരിപ്പിച്ചു. ബി എ സാഹിത്യം പഠിക്കാന്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പ് കല്യാണം നടന്നു. പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം നടത്തിയതെന്നും ആര്യ പറയുന്നു.

Loading...

ഭര്‍ത്താവ് അപ്പോള്‍ ജോലിക്ക് കയറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി ഞങ്ങള്‍ രണ്ടുപേരും സെറ്റില്‍ഡ് ആയിരുന്നില്ല. സ്വന്തമായി വരുമാനം കണ്ടെത്തേണ്ടത് ആവശ്യമായപ്പോള്‍ മോഡലിംഗ് തുടങ്ങി. 2012 ല്‍ ഒരു മകള്‍ ജനിച്ചു. ദാമ്പത്യത്തിലെ താളപ്പിഴകള്‍ക്ക് 85 ശതമാനവും കാരണം തന്റെ തന്നെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റുകളാണ്. ആ ലൈഫ് അങ്ങനെ ആയിപ്പോയതതാണ്. ഞങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളൊക്കെ ഉണ്ടായിട്ടുണ്ട്. വേര്‍പിരിയലിന്റെ സമയത്ത് കുട്ടിയെ കുറിച്ച് ചിന്തിക്കാത്തതെന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ എന്നും തല്ല് കൂടി ഒരേ മുറിയില്‍ കഴിയുന്ന അച്ഛനെയും അമ്മയെയും കണ്ട് വളരുന്നതിനേക്കാള്‍ രണ്ടിടത്താണെങ്കിലും സന്തോഷത്തോടെ കഴിയുന്ന അച്ഛനെയും അമ്മയെയും അവള്‍ കാണട്ടെ എന്നാണ് ഞങ്ങള്‍ കരുതിയതെന്നും ആര്യ കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ ദിവസം ആര്യ സഹോദരനെ കുറിച്ച് പറഞ്ഞതും ഏറെ ചര്‍ച്ചയായിരുന്നു. ഏറെ ശ്രദ്ധയോടെ ജീവിക്കുന്ന ആളായിരുന്നു സഹോദരനെന്നും പുകവലിയോ മദ്യപാനമോ ഉണ്ടായിരുന്നില്ലെന്നും ആര്യ പറഞ്ഞു. മാംസഭക്ഷണം പോലും അങ്ങനെ കഴിക്കുമായിരുന്നില്ല. എന്നാല്‍ ലിവര്‍ സിറോറിസ് പിടിപെട്ടാണ് മരിച്ചത്. അച്ഛന്‍ മരിക്കുന്നതിന് ഒരു മാസം മുന്‍പാണ് സഹോദരന്‍ മരിച്ചതെന്നും ആര്യ പറഞ്ഞു. ഓരോരുത്തരും അവരവരുടെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലാണ് മുഴുവന്‍ ജീവിതത്തെയും നോക്കിക്കാണുന്നതെന്നും ആര്യ പറഞ്ഞു. ആര്യയുടെ കണ്ണുനിറഞ്ഞും, വാക്കുകള്‍ ഇടറിയപ്പോള്‍ തന്നെ അരികിലിരുന്ന വീണ ആര്യയെ ചേര്‍ത്തു പിടിച്ചു.

നേരത്തെ ആര്യയുടെ ഒരു കുറിപ്പ് വൈറലായിരുന്നു. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു ആര്യ. രൂപഭാവങ്ങള്‍കൊണ്ടും സംഭാഷണ ശൈലികൊണ്ടും ഹാസ്യത്തിന്റെ വെടിക്കെട്ടുതീര്‍ക്കാന്‍ ബഡായി ബംഗ്ലാവില്‍ ആര്യക്ക് കഴിഞ്ഞു. ഇപ്പോള്‍ അച്ഛന്റെ ഓര്‍മദിനത്തില്‍ നടിയും അവതാരകയുമായ ആര്യ പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. ആര്യയുടെ വികാര നിര്‍ഭരമായ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 11 നാണ് ആര്യയുടെ അച്ഛന്‍ മരണമടയുന്നത്. അച്ഛാ…ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങള്‍ അച്ഛനെ മിസ് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. . ഏത് വിഷമ ഘട്ടങ്ങളിലും എന്റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി…എല്ലാത്തിനും ഉപരി ഏറ്റവും മികച്ച അച്ഛനായതിന് നന്ദി…ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അച്ഛാ..നിങ്ങളാണെന്റെ ജീവിതമെന്ന് നടി ഫെയ്സ്ബുക്കില്‍ കുറിച്ചു.