സീരിയല്‍ നടിയും മോഡലലുമായ ആര്യയുടെ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ആര്യയുടെ ഫോട്ടോഷൂട്ട് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ ഉള്‍പ്പെടെ ആര്യക്കെതിരെ സൈബര്‍ ബുള്ളിയിംഗിന് സമാനമായ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. നൂറു കണക്കിന് ആളുകളാണ് ആര്യക്കെതിരെ മോശമായ ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ബഡായി ബംഗ്ലാവിലെ രമേഷ് പിഷാരടി ആര്യ ജോഡികള്‍ യഥാര്‍ത്ഥത്തില്‍ ഭാര്യഭര്‍ത്താക്കന്‍മാരെന്ന് തെറ്റിധരിച്ച പലരും ആര്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഭാര്യയും അമ്മയുമായ നിങ്ങള്‍ ഇങ്ങിനെയൊക്കെ ചെയ്യാമോ എന്നൊക്കെയായിരുന്നു കമന്റുകള്‍. ഭാര്യയെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത പിഷാരടിയെ ചാനല്‍ പരിപാടിയില്‍ മാത്രമെന്നകാര്യം ശ്രദ്ധിക്കാതെ ചിലര്‍ തെറി പറഞ്ഞപ്പോള്‍ ആര്യ കാശിനുവേണ്ടി തുണിയുരിയാന്‍ തയ്യാറായെന്നായിരുന്നു മറ്റു ചിലരുടെ വിമര്‍ശനങ്ങള്‍.

മോഡലായിട്ടാണ് എന്റെ കരിയര്‍ തുടങ്ങിയത്. ഞാനിപ്പോഴും ഒരു മോഡല്‍ തന്നെയാണ്. എന്റെ വിവാഹം എങ്ങനെയാണ് ഇതിനെയൊക്കെ ബാധിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അമ്മമാര്‍ക്ക് എന്താ ഫോട്ടോഷൂട്ട് ചെയ്ത്കൂടെ ?

Loading...

സോഷ്യല്‍ മീഡിയയിലെ ആക്ഷേപങ്ങളോട് പരിഹാസങ്ങളോടും ആര്യയുടെ പ്രതികരണം ഇങ്ങനെ: ‘എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല, വിദ്യസമ്പന്നരായ ആളുകള്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ ആളുകള്‍ വിശ്വസിക്കുന്നത് ഞാന്‍ രമേശ് പിഷാരടിയുടെ ഭാര്യയാണെന്നും ബഡായി ബംഗ്ലാവിലെ കഥാപാത്രത്തെപ്പോലെ ബുദ്ധശൂന്യയാണെന്നുമാണ്. ടെലിവിഷന്‍ പരിപാടിയിലെ ഹോസ്റ്റ് മാത്രമായ, തന്നെയുമല്ല ഒരു അമ്മയുമായ എനിക്ക് ഈ തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ചെയ്യാന്‍ സാധിക്കുന്നത് എങ്ങനെ എന്നായിരുന്നു ചോദ്യങ്ങള്‍ ഏറെയും. അടിസ്ഥാനപരമായി താനൊരു മോഡലാണ്. മോഡലിങാണ് എനിക്ക് അഭിനയത്തിലേക്ക് വഴിതെളിച്ചുതന്നത്. ഞാന്‍ പണത്തിനുവേണ്ടി തുണിയുരിഞ്ഞുവെന്ന് പറയുന്നവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാന്‍ എന്റെ കയ്യിലെ കാശ് മുടക്കിയാണ് ആ ഫോട്ടോ ഷൂട്ട് നടത്തിയത്. എഴ് മാസം മുമ്പ് എന്റെ വര്‍ക്കിന് പ്രെമോഷന്‍ നല്‍കുന്നതിന് വേണ്ടിയായിരുന്നു അത്. പക്ഷേ അതിന്റെ മേക്കിങ് വീഡിയോ ചെയ്ത ഒരു ഫിലിം പ്രൊമോഷന്‍ വെബ്‌സൈറ്റ് അത് എന്നോടും ഫോട്ടോഗ്രാഫര്‍ സരിത് സി വര്‍മയോടും ചോദിക്കാതെ നെറ്റിലിടുകയായിരുന്നു. അവരോട് ഇക്കാര്യം അന്വേഷിച്ചപ്പോള്‍ എന്നെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. എനിക്ക് ഇതുകൊണ്ട് നേട്ടം ഉണ്ടാവുകയേ ഉള്ളുവെന്നും അവര്‍ പറഞ്ഞു. ഞാനത് നീക്കം ചെയ്യാന്‍ പറഞ്ഞപ്പോഴേക്കും സംഗതി വൈറലായിരുന്നു. പിന്നെ ഞാന്‍ പിഷാരടിയുടെ ഭാര്യയല്ലെന്നും ബഡായി ബംഗ്ലാവിലെ വിവരക്കേട് എഴുന്നള്ളിക്കുന്ന പെണ്‍കുട്ടിയല്ലെന്നും മനസിലാക്കാന്‍ വിദ്യാസമ്പന്നരായ മലയാളിക്ക് കഴിയുമെന്നും ആര്യ പറയുന്നു.

ലൈലാ ഓ ലൈലാ പോലുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആര്യ പറയുന്നത് ‘മിക്ക ആളുകളും ധരിച്ച് വെച്ചിരിക്കുന്നത് ആ വീഡിയോ ഞാന്‍ അപ്ലോഡ് ചെയ്തതാണെന്നാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. എന്റെയോ ഫോട്ടോഷൂട്ട് നടത്തിയ ഫോട്ടോഗ്രാഫറുടെയോ അനുവാദമില്ലാതെ ഒരു എന്റര്‍ടെയിന്‍മെന്റ് വെബ്‌സൈറ്റ് അപ്ലോഡ് ചെയ്തതാണ് അത്. അവരോട് അത് നീക്കം ചെയ്യാന്‍ പറഞ്ഞപ്പോഴേക്കും അത് വൈറലായി കഴിഞ്ഞിരുന്നു. എനിക്ക് ദോഷമൊന്നും ഭവിക്കില്ലെന്നും എല്ലാം നല്ലത് പോലെ നടക്കുമെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവര്‍ ചെയ്തത്’ ആര്യ പറഞ്ഞു.

more news

കണ്ടമഹലിലെ അണയാത്ത വിലാപങ്ങൾ…ക്രിസ്ത്യാനികളെ കൂട്ടകൊല ചെയ്തവർ സുരക്ഷിതർ. 

അല്‍ക്വയ്ദ ഭീകരവാദിയേ ലേഖകനാക്കിയ കേരളത്തിലെ പത്രത്തിന്റെ പേര്‍ പുറത്തുവരണം

മമ്മുക്ക എന്നെ മുരിങ്ങകോലുകൊണ്ട് തല്ലിയില്ല, പ്രചരിക്കുന്നത് പച്ചക്കള്ളം- നടി ജ്യൂവൽ

ഐഎസ് ബന്ധം 20 മലയാളികളെ നിരീക്ഷിക്കുന്നു

പണത്തിനുവേണ്ടി തുണിയുരിഞ്ഞതല്ല: ആര്യ