വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി, വികാരനിര്‍ഭരമായ കുറിപ്പുമായി ആര്യ

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു ആര്യ. രൂപഭാവങ്ങള്‍കൊണ്ടും സംഭാഷണ ശൈലികൊണ്ടും ഹാസ്യത്തിന്റെ വെടിക്കെട്ടുതീര്‍ക്കാന്‍ ബഡായി ബംഗ്ലാവില്‍ ആര്യക്ക് കഴിഞ്ഞു. ഇപ്പോള്‍ അച്ഛന്റെ ഓര്‍മദിനത്തില്‍ നടിയും അവതാരകയുമായ ആര്യ പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. ആര്യയുടെ വികാര നിര്‍ഭരമായ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 11 നാണ് ആര്യയുടെ അച്ഛന്‍ മരണമടയുന്നത്. അച്ഛാ…ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങള്‍ അച്ഛനെ മിസ് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. . ഏത് വിഷമ ഘട്ടങ്ങളിലും എന്റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി…എല്ലാത്തിനും ഉപരി ഏറ്റവും മികച്ച അച്ഛനായതിന് നന്ദി…ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അച്ഛാ..നിങ്ങളാണെന്റെ ജീവിതമെന്ന് നടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആര്യയുടെ കുറിപ്പ് ഇങ്ങനെ;

Loading...

ഒരു വ്യക്തി എന്ന നിലയില്‍ ഞാനെത്ര ശക്തയാണെന്ന് മനസിലാക്കിയ ദിവസമായിരുന്നു ഇത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് എനിക്ക് എന്റെ അച്ഛനെ എന്നെന്നേക്കുമായി നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്താണ് ഒരു നേഴ്സ് ഈ ഡോര്‍ കടന്നു വന്ന് എന്നോട് പറഞ്ഞത്, അച്ഛനെ ഒന്ന് പോയി കണ്ടോളൂ എന്ന്.

അവിടെ ഞാന്‍ കണ്ടു.കണ്ണുകളടച്ച്, വായ തുറന്ന്, തണുത്ത്, അനക്കമറ്റ് അദ്ദേഹം കിടക്കുന്നു. എല്ലാ ധൈര്യവുമെടുത്ത് ഞാന്‍ അച്ഛനെ വിളിച്ചു, അച്ഛനെ ഉണര്‍ത്താന്‍, ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍, കാരണം അച്ഛനെ പറഞ്ഞയക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല, അന്നത്തെ ദിവസം എനിക്ക് സംഭവിക്കുന്നതിനെ അഭിമുഖീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പക്ഷേ വിധിയെ തടുക്കാന്‍ നമുക്കാവില്ലല്ലോ..അച്ഛന്‍ പോയി, എന്റെ കാലിനടിയിലെ മണ്ണും പൂര്‍ണമായും ഒലിച്ച് പോയി.

അച്ഛാ…ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങള്‍ അച്ഛനെ മിസ് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. . ഏത് വിഷമ ഘട്ടങ്ങളിലും എന്റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി…എല്ലാത്തിനും ഉപരി ഏറ്റവും മികച്ച

അതേസമയം തന്റെ നിലപാടുകളില്‍ വ്യക്തതയുള്ള ആളുകൂടിയാണ് ആര്യ. ഒരു മാധ്യമത്തിന് ആര്യ അനുവദിച്ച അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ, ‘വളരെ സൈലെന്റായ വ്യക്തിയാണ് ഞാന്‍. അടുത്ത് പരിചയമുള്ളവര്‍ക്കെല്ലാം ഈ സത്യം അറിയാം. വീട്ടില്‍ പൂച്ചക്കുട്ടിയെപ്പോലെയാണ്. ബഹളങ്ങളോ, തമാശ കൗണ്ടറുകളോ ഒന്നുമില്ലാത്ത ശാന്ത സ്വഭാവക്കാരി. എന്റെ സ്വഭാവത്തിന് നേരെ വിപരീതമാണ് ചാനലില്‍ അവതരിപ്പിക്കുന്നത്. അഭിനയം എന്റെ ജോലിയാണ്. സ്‌ക്രീനില്‍ എത്രത്തോളം മനോഹരമാക്കാം എന്നായിരിക്കും ഞാന്‍ ചിന്തിക്കുക. ഏത് കഥാപാത്രം കിട്ടിയാലും ചെയ്യാന്‍ ഞാന്‍ തയാറാണ്.

ബഡായി ബംഗ്ലാവില്‍ ചാന്‍സ് വന്നപ്പോള്‍ എനിക്ക് സാധിക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞ് ഒഴിവാകാന്‍ ശ്രമിച്ചതായിരുന്നു. ഒരു എപ്പിസോഡ് നോക്കാമെന്ന് മുകേഷേട്ടനും പിഷാരടിയും നിര്‍ബന്ധിച്ചതുകൊണ്ട് പരീക്ഷിച്ചു. അത് സക്സസുമായി. എന്റെ അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയതേയില്ല. പിന്നീടങ്ങോട്ട് സ്‌ക്രീനില്‍ മായാതെ തുടരാന്‍ കഴിയുന്നതില്‍ സന്തോഷം മാത്രം.

വിവാദങ്ങള്‍ ഏറെ നേരിട്ട വ്യക്തിയാണ് ഞാന്‍. അതില്‍ ഒന്നും സങ്കടമില്ല. ശരിയുണ്ടെങ്കില്‍ തെറ്റുണ്ട്, നല്ലതുണ്ടെങ്കില്‍ ചീത്തയുമുണ്ട്. അതുപോലെ നല്ലത് പറയാനാളുണ്ടെങ്കില്‍ മോശം പറയാനും മനുഷ്യരുണ്ട്. അവയ്ക്ക് ചെവി കൊടുക്കാന്‍ എനിക്ക് താല്‍പര്യമില്ല.

എന്നെ സ്നേഹിക്കാന്‍ കുടുംബവും സുഹൃത്തുക്കളും പ്രേക്ഷകരുമുള്ളപ്പോള്‍ വിവാദങ്ങളില്‍ സങ്കടപ്പെടേണ്ട കാര്യമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തിലെ പ്രയാസങ്ങളെ നേരിടാന്‍ എനിക്കൊപ്പം കൂടെയുള്ളത് പതറാത്ത ആത്മവിശ്വാസമാണ്. പിന്നെ എന്തിനെ പേടിക്കണം?

ഷൂട്ടിംങ് തിരക്കുകള്‍ കഴിഞ്ഞാല്‍ വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ ഏറെ ഇഷ്ടമാണ്. പക്ഷേ, എല്ലായിപ്പോഴും സാധ്യമാകണമെന്നില്ല. മോളുടെ കൂടെ ചിലവഴിക്കാന്‍ കിട്ടുന്ന സമയം ഈ തിരക്കുകള്‍ ഒഴിയുമ്പോഴാണ്. അവളോടൊപ്പം കുറച്ച് നേരം ചിലവഴിച്ചശേഷമേ ഉറങ്ങാന്‍ കിടക്കൂ. വളരെ ക്ഷീണിച്ച് വരുന്ന ദിവസമാണെങ്കില്‍ ഉടനെ കിടക്കാറുണ്ട്. ഓരോ കാര്യങ്ങളും ചെറുപ്പം മുതല്‍ പറഞ്ഞ് കൊടുത്തതുകൊണ്ട് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ അവള്‍ക്ക് നന്നായി അറിയാം.’- ആര്യ പറഞ്ഞു.