ആര്യയുടെ വീട് വിവാഹത്തിനൊരുങ്ങി ; വധു ഭാവന

എങ്ക വീട്ടു മാപ്പിളൈയിലൂടെ വിവാദ നായകനായ ആര്യയുടെ വീട് വിവാഹത്തിനൊരുങ്ങുന്നു. ആര്യയുടെ വിവാഹം കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേയ്ക്ക് പക്ഷേ എത്തുന്നത് ആര്യയുടെ സഹോദരനും നടനുമായ സത്യയുടെ വിവാഹമാണ്. കോളേജ് കാലം മുതല്‍ പ്രണയിനിയായ ഭാവനയാണ് സത്യയുടെ വധു.

ജൂണ്‍ 22ന് വന്‍ ആഘോഷങ്ങളോടെയാകും വിവാഹം എന്നാണ് സൂചന. അമരകാവ്യം, പുത്തകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ താരമാണ് സത്യ. സിനിമയ്ക്കു ശേഷം പഠനത്തിലേയ്ക്ക് മടങ്ങിയ താരം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്.

Loading...