ആര്യൻ ഖാന്റെ അറസ്റ്റ്; ലഹരി വാങ്ങിയതിനും വിറ്റതിനുമടക്കം കേസ്

മും​ബൈ: മ​യ​ക്കു​മ​രു​ന്ന് പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഷാരൂഖാന്റെ മകനെതിരെ കൂടുതൽ കേസുകൾ. ലഹരിവസ്തുക്കൾ ഉപയോ​ഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനുമടക്കം ഇയാൾക്കെതിരെ കേസെടുത്തു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കുകയും ചെയ്തു. പ്ര​തി​ക​ളെ കോ​ട​തി ഒ​രു ദി​വ​സ​ത്തേ​ക്ക് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ ക​സ്റ്റ​ഡി​യി​ൽ വി​ട്ടിരിക്കുകയാണ്. ആ​ര്യ​ൻ ഖാ​നെ കൂ​ടാ​തെ സുഹൃത്ത് അ​ർ​ബാ​സ് സേ​ത്ത് മ​ർ​ച്ച​ൻറ്, മോഡലും നടിയുമായ മു​ൺ​മു​ൺ ധമേ​ച്ച എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

പ്രതികളുടെ വാ​ട്സാ​പ്പ് ചാ​റ്റ് പ​രി​ശോ​ധി​ച്ച​ത്തിൽ നിന്നും ഇ​വ​ർ​ക്ക് ല​ഹ​രി സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെന്ന് മനസ്സിലായതായും എ​ൻസിബി കോ​ട​തി​യി​ൽ അ​റി​യി​ച്ചു.ഞാ​യ​റാ​ഴ്ച രാ​വി​ലെ​ എ​ൻ​സി​ബി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ആ​ര്യ​ൻ ഖാനെ ഏ​റെ നേ​ര​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​പ്പ​ലി​ൽ​നി​ന്ന് 13 ഗ്രാം ​കൊ​ക്കെ​യി​ൻ, അ​ഞ്ച് ഗ്രാം ​എം​ഡി, 21 ഗ്രാം ​ച​ര​സ്, 1,33,000 രൂ​പ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തെ​ന്ന് എ​ൻ​സി​ബി അറിയിച്ചു. ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​നൊ​പ്പം വാ​ങ്ങി​യ​തി​നും വി​റ്റ​തി​നു​മാ​ണ് ഇവർക്കെതിരെ കേ​സ്. 1.33 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​താ​യി എ​ൻസിബി വ്യക്തമാക്കി. ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള​വ​ർ​ക്കെ​തി​രെ വ്യക്തമായ തെ​ളി​വു​ക​ളു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂചിപ്പിക്കുന്നു. റേ​വ് പാ​ർ​ട്ടി​യു​ടെ സം​ഘാ​ട​ക​രെ​യും ചോ​ദ്യം​ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

Loading...