ആര്യൻ ഖാനെ കാണാൻ ബർ​ഗറുമായെത്തി; ​ഗൗരി ഖാനെ തടഞ്ഞ് എൻസിബി

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ഷാരൂഖാന്റെ മകൻ ആര്യൻ ഖാന് ബർ​ഗറുമായെത്തിയ മാതാവ് ​ഗൗരി ഖാനെ തടഞ്ഞ് എൻസിബി. കുറച്ച് പാക്കര്റിൽ മക്ഡൊണാഴ്‍ഡ് ബർ​ഗറുമായെത്തിയ ​ഗൗരിയെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തടഞ്ഞത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇവരെ ആര്യനെ കാണാൻ ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. ഗൗരി കൊണ്ടുവന്ന ഭക്ഷണം ആര്യന് നൽകാനും ഉദ്യോഗസ്ഥർ അനുവദിച്ചില്ല.ആര്യനൊപ്പം അറസ്റ്റിലായ മറ്റു പ്രതികൾക്കും ലോക്കപ്പിൽ വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കാൻ അനുവാദം നൽകിയിട്ടില്ല. ആഡംബര വിഭവങ്ങൾ കഴിച്ചുകൊണ്ടിരുന്ന ആര്യൻ ഖാനും സുഹൃത്തുക്കൾക്കും റോഡരികിലെ തട്ടുകടയിൽ നിന്നുള്ള ഭക്ഷണമാണ് നൽകുന്നത്. പുരി-ഭാജി, ദാൽ-ചവൽ, സബ്സി പറാത്ത തുടങ്ങിയ സാധാരണ ഭക്ഷണങ്ങളും കൂടാതെ, അടുത്ത റസ്റ്റോറൻറിൽ നിന്നും ബിരിയാണി, പുലാവ് തുടങ്ങിയവയുമാണ് എൻ.സി.ബി ഉദ്യോഗസ്ഥർ നൽകിയത്.

അറസ്റ്റിലായതിന് ശേഷം ആര്യൻറെയും മറ്റു പ്രതികളുടെയും ജീവിതരീതി തന്നെ മാറിമറിഞ്ഞുവെന്നാണ് റിപ്പോർട്ട്. വില കൂടിയ വസ്ത്രങ്ങൾ മാത്രം ധരിച്ചവർ കഴിഞ്ഞ മൂന്നു ദിവസമായി ഒരേ ഡ്രസ് തന്നെ ധരിക്കുന്നത്. കഴിഞ്ഞ ദിവസം ആര്യനെ കാണാൻ പിതാവ് ഷാരൂഖ് ഖാൻ എത്തിയിരുന്നു. ഷാരൂഖിനെ കണ്ടയുടൻ ആര്യൻ പൊട്ടിക്കരഞ്ഞതായി എൻസിബി വൃത്തങ്ങൾ സൂചിപ്പിച്ചു. ഞായറാഴ്ചയാണ് ആര്യൻ അടക്കം എട്ടുപേരെ എൻ.സി.ബി അറസ്റ്റു ചെയ്തത്. മുംബൈയിൽ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോർഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട നടന്നത്.

Loading...