ഷാരൂഖ് ഖാന്റെ മകന്‍ പങ്കെടുത്ത ലഹരിക്കപ്പല്‍ ഒരാഴ്ച മുമ്പ് കൊച്ചിയിലുമെത്തി; കൊക്കെയ്ന്‍ ഉള്‍പ്പെടെ കണ്ടെടുത്തു

കൊച്ചി: ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത ആ‍ഡംബര കപ്പല്‍ ഒരാഴ്ച മുന്‍പ് കൊച്ചിയിലും എത്തിയെന്ന് റിപ്പോര്‍ട്ട്‌. കോര്‍ഡീലിയ എന്ന ക്രൂസ് കപ്പലില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ ആര്യന്‍ ഖാനുള്‍പ്പെടെ പതിമൂന്ന്പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള നിരോധിത ലഹരി മരുന്നുകളും പിടിച്ചെടുത്തു. ഇതില്‍ മൂന്ന് യുവതികളും ഉള്‍പ്പെടുന്നു. മുംബൈ തീരത്തിന് സമീപം പുറം കടലില്‍ നിര്‍ത്തിയിരുന്ന കപ്പലിലാണ് പാര്‍ട്ടി സംഘടിച്ചത്.

Loading...

ലഹരി പാര്‍ട്ടിയുടെ സംഘാടകരോട് രാത്രി പതിനൊന്ന് മണിക്ക് മുന്‍പ് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൂസ് കപ്പലിലെ പരിശോധന.

സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ വഴിയായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചത്. എണ്‍പതിനായിരം രൂപയാണ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് ഒരാളില്‍ നിന്ന് ഈടാക്കിയിരുന്നത്. പിടിയിലായവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആലോചിക്കുന്നുണ്ട്.