Crime Featured News

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാറിലൂടെ ശ്രദ്ധേനായ അസീസിനു ക്രൂരമർദ്ദനമേറ്റു;കർണപടം തകർന്നു !!!!

തിരുവനന്തപുരം: പരിപാടി തുടങ്ങാൻ വൈകിയെന്നാരോപിച്ച് സിനിമ-കോമഡി താരം അസീസ് നെടുമങ്ങാടിനെ സംഘാടകർ തല്ലിചതച്ചു.. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർ പരിപാടിയിലുടെ ശ്രദ്ധേയനാവുകയും സിനിമയിലെത്തുകയും ചെയ്ത അസീസിനാണ് ക്രൂര മർദനം ഏറ്റത്. ഇദ്ദേഹത്തിന്റെ ഒരു ചെവി പ്രവർത്തനരഹിതമായി. ഇന്നലെ രാത്രി നെയ്യാറ്റിൻകര വെള്ളറട ചാമവിള ക്ഷേത്രത്തിലാണ് അസീസിന് മർദനം ഏറ്റത്. അസീസിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി മിമിക്രി കലാകാരന്മാർ രംഗത്തെത്തി.

“Lucifer”

ഇന്നലെ രാത്രി 10.30നാണ് സംഭവം ഉണ്ടായത്. ചാമവളി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് അസീസിന്റെ പരിപാടി സംഘാടകർ ബുക് ചെയ്തിരുന്നത്. 9.30നായിരുന്നു പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. ഒരു മണിക്കൂർ വൈകി എന്നാരോപിച്ചാണ് സംഘാടകർ കലാകാരനെ മർദിച്ചത്.ചാമവിളയിലെ ക്ഷേത്രത്തിൽ ടീം ഓഫ് ട്രിവാൻഡ്രം എന്ന സംഘത്തോടൊപ്പമാണ് പരിപാടിക്കായി അസീസ് എത്തിയത്.വിദേശത്തു പരിപാടി കഴിഞ്ഞ് അസീസ് എത്തിയ ഫ്ളൈറ്റ് ഒന്നര മണിക്കൂർ ലേറ്റ് ആയിരുന്നു. ഇക്കാര്യം സംഘാടകരെ വിളിച്ചറിയിച്ചിരുന്നു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ പരിപാടിക്കെത്തിയ അസീസിനെയും സുഹൃത്തുക്കളേയും 10 പേരടങ്ങുന്ന സംഘം മർദ്ധിക്കുകയായിരുന്നു.
ദുബായിൽ ഷോ അവതരിപ്പിക്കാൻ പോയിരുന്ന അസീസ് ഇന്നലെ രാത്രി 9.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടർന്ന് പരിപാടി സ്ഥലത്ത് എത്തിയപ്പോൾ 10.30 ആയിരുന്നു. വൈകി എത്തിയതിനെ സംഘാടകർ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ഒരു സംഘാടകൻ അസീസിനെ മർദിച്ചുവെന്നാണു പരാതി.മർദനത്തെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അസീസിന്റെ കർണപടം തകർന്നുവെന്നാണു കണ്ടെത്തിയിരിക്കുന്നത്. വെള്ളറട പൊലീസ് പരാതി നല്കിയിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജു അടക്കമുള്ള ചിത്രങ്ങളിലും അസീസ് അഭിനയിച്ചിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രതിഷേധക്കൂട്ടായ്മ നടത്താൻ മിമികി കലാകാരന്മാർ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരിൽ മർദിച്ചത് തീർത്തും പ്രതിഷേധാർഹമാണെന്ന് മിമിക്രി അസോസിയേഷൻ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു.വൈകിയെത്തിയതിന് വേണെങ്കിൽ സ്റ്റേജിൽ കയറേണ്ടെന്നു പറയാം, അല്ലെങ്കിൽ പണം നല്കാതിരിക്കാം. വൈകി എത്തിയതിന്റെ പേരിൽ മർദിക്കേണ്ട കാര്യമില്ല. കേരളത്തിന്റെ തെക്കുഭാഗത്ത് വളരെ മോശമായ അനുഭവങ്ങളാണ് മിമിക്രി കലാകാരന്മാർ നേരിടുന്നതെന്നും കെ.എസ്. പ്രസാദ് കൂട്ടിച്ചേർത്തു.

Related posts

നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് കോഴിക്കോട് എടിഎമ്മില്‍ നിന്നും ഒന്നര ലക്ഷം തട്ടിയത് ഏഴാം ക്ലാസുകാരനും നാലാംക്ലാസുകാരനും; തട്ടിപ്പ് ഇങ്ങനെ…

ദുബായിലെ മിക്ക വാഹനാപകടങ്ങള്‍ക്കും കാരണം ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗം

പി വി അന്‍വറിന്റെ കോലം എഐവൈഎഫ് പ്രവര്‍ത്തകര്‍ കത്തിച്ചു; പൊന്നാനിയില്‍ രൂക്ഷ പോര്

main desk

ഒബ്‌റോണ്‍ മാളില്‍ തീപിടുത്തമുണ്ടായപ്പോള്‍ എല്ലാവരും ഇറങ്ങിയോടി ; എന്നാല്‍ ബാഹുബലി പ്രേക്ഷകര്‍ മാത്രം ഓടിയില്ല ; കാരണം

pravasishabdam online sub editor

വെറും 500 രൂപയ്ക്ക് വേണ്ടി മകളെ അച്ഛന്‍ കാഴ്ച്ച വെക്കാന്‍ ശ്രമിച്ചു: പിതാവിനെതിരെ കേസ്

subeditor

മോഷണം നടത്തിയത് ആഡംബര ജീവിതം നടത്താന്‍.. കാമുകിയുടെ പണിയില്‍ കുരുക്കുവീണപ്പോള്‍ നടന്നത് ഒന്നൊന്നര ട്വിസ്റ്റ്…

main desk

അമേഠിയില്‍ രാഹുലിനോടും സ്മൃതിയോടും മത്സരിച്ച് സരിത നേടിയത് വോട്ട് കണക്കുകള്‍ ഇങ്ങനെ..

main desk

രാജകുമാരന്മാര്‍ കൂട്ടത്തോടെ പുറത്തു വരുമ്പോള്‍ ബിന്‍ തലാലിന് മാത്ര കോടതി ?

subeditor12

സൗദിയിൽ മനുഷ്യരെ തിന്നുന്ന ജീവി; അധികൃതർ മുന്നറിയിപ്പിറക്കി

subeditor

17കാരനെ കൂടെ താമസിപ്പിച്ച് 27 കാരിയുടെ ലൈംഗിക പീഡനം

14 ലക്ഷത്തിന്റെ കാര്‍ സമ്മാനം കിട്ടുന്നതില്‍ പെങ്ങളൂട്ടി രമ്യയ്ക്ക് പറയാനുള്ളത്…

subeditor10

ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വിവരങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് അല്‍ജസീറ

Leave a Comment