നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്ച്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ : ആഷിഖ് അബു

കോവിഡ് സമൂഹവ്യാപനത്തിനിടയിൽ തെറ്റിദ്ധാരണ പരത്തി മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്കെതിരെ വിമർശിച്ച് സംവിധായകന്‍ ആഷിഖ് അബു രം​ഗത്ത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അബു തുറന്നടിച്ചത്. ‘നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ! ‘ ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

കമാന്‍റോ സുരക്ഷ വരെ ഏര്‍പ്പെടുത്തി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച തിരുവനന്തപുരം പൂന്തുറയില്‍ ജനങ്ങള്‍ കൂട്ടത്തോടെ ലോക്ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയ പശ്ചാത്തലത്തെ വിമര്‍ശിച്ചു കൊണ്ടാണ് ആഷിഖ് അബുവിന്‍റെ കുറിപ്പ്. കോവിഡ് വ്യാപന സാധ്യതയില്‍ നിന്നും തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണ പടര്‍ത്തുന്നുവെന്നാരോപിച്ചാണ് ആഷിഖ് അബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഇതിന് മുമ്പും സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് ആഷിഖ് അബു രംഗത്തെത്തിയിരുന്നു.

Loading...

അഷിക്അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്ച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ !!!