കേരളത്തിലെ കോണ്‍ഗ്രസ് തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസവും സംഘടനാദൗര്‍ബല്യവും; അശോക് ചവാന്‍ സമിതി

ദില്ലി: ഗ്രൂപ്പുകള്‍ക്കെതിരെ രൂക്ഷ വിമര്ശനമുന്നയിച്ചു അശോക് ചവാന്‍ സമതി റിപ്പോര്‍ട്ട്. അമിത ആത്മവിശ്വാസവും സംഘടന ദൗര്‍ബല്യങ്ങളും കേരളത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായെന്ന് അശോക് ചവാന്‍ സമിതി .കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിയോഗിച്ച അശോക് ചവാന്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടിലാണ് അമിത ആത്മവിശ്വാസവും സംഘടന ദൗര്‍ബല്യങ്ങളും തോല്‍വിക്ക് കാരണമായെന്ന കണ്ടെത്തല്‍.പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പ്രകടനം തദ്ദേശ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനായില്ലെങ്കിലും അഞ്ച് വര്‍ഷംതോറും ഭരണമാറ്റം എന്ന ആത്മവിശ്വാസം തിരിച്ചടിയായി. സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ട് വന്നു. എന്നാല്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ച് നേട്ടമുണ്ടാക്കാനായില്ല. കൂട്ടായ പ്രവര്‍ത്തനം നടത്താന്‍ പാര്‍ട്ടിക്കായില്ല.

ഗ്രൂപ്പുകള്‍ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അനൈക്യം തിരിച്ചടിയായി. സംഘടന തലത്തില്‍ അഴിച്ചു പണി അനിവാര്യമാണെന്നും സമിതി വിലയിരുത്തുന്നു. താഴെ തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ മരവിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് പോലും കീഴ്ഘടകങ്ങള്‍ പ്രവര്‍ത്തന സജ്ജമല്ല. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപിന്തുണ മനസിലാക്കാന്‍ കഴഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷം പുതിയ കെ.പി.സി.സി അധ്യക്ഷനെ ഹൈക്കമാന്റ് പ്രഖ്യാപിക്കും.ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ തള്ളിക്കളത്ത് കെ.സുധാകരനെഅധ്യക്ഷനാക്കുമെന്നാണ് ഹൈക്കമാന്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഉപാധ്യക്ഷ സ്ഥാനത്തെയ്ക്ക് പി.ടി തോമസ്സിനെ നിയമിയ്ക്കും എന്നാണ് സുചന. കെ.മുരളിധരന്‍, എം.കെ രാഘവന്‍, ടി.എന്‍ പ്രതാപന്‍, കൊടിക്കുന്നില്‍ സുരേഷ് മുതലായവര്‍ക്ക് പര്‍ട്ടിയുടെ ഉന്നത നേത്യത്വത്തില്‍ സ്ഥാനം ഉണ്ടാകുമെന്നാണ് സൂചന

Loading...