സത്യസന്ധര്‍ക്ക് ജീവിതത്തില്‍ വലിയ വില നല്‍കേണ്ടി വരും;അശോക് ലവാസ

ജീവിതത്തില്‍ ആരെങ്കിലും സത്യസന്ധത പുലര്‍ത്തിയാല്‍ അവര്‍ക്ക് വലിയ കൊടുക്കേണ്ടി വരുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലവാസ. കൊടുക്കേണ്ടി വരുന്ന വിലയുടെ തോത് നിര്‍ണയിക്കുക മറുവശത്ത് ആരാണ് ഉള്ളത് എന്നതിനനുസരിച്ച് ആയിരിക്കുമെന്നും അശോക് ലവാസ. ഇത്തരത്തില്‍ വില നല്‍കുന്നതും സത്യസന്ധമായ നടപടികളുടെ ഭാഗമാണ്‌- -ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ലവാസ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ്‌ ചട്ടലംഘനങ്ങള്‍ നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തെരഞ്ഞെടുപ്പ്‌ കമീഷന്‍ സ്വീകരിച്ച നടപടികള്‍ അവസാനിപ്പിക്കുന്നതിനോട്‌ ലവാസ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു.ഇതോടെ അദ്ദേഹത്തിനുനേരെ നിരവധി പ്രതികാര നടപടികളുണ്ടായി. ഏറ്റവും ഒടുവില്‍, ലവാസയുടെ ഭാര്യ നോവല്‍ സിംഗാള്‍ അടക്കം കുടുംബാംഗങ്ങളെ ആദായനികുതിവകുപ്പ്‌ വേട്ടയാടുകയാണ്‌.ലേഖനത്തില്‍നിന്ന്‌: സത്യസന്ധരെ സുഹൃത്തുക്കളും ശത്രുക്കളും ഒരുപോലെ തള്ളിപ്പറഞ്ഞെന്നുവരാം.സത്യസന്ധരുടെ ഭയശൂന്യതയെ ഭയക്കുന്നവരും ഭയാനകസ്വഭാവക്കാരെ ഭയക്കുന്നവരും തമ്മില്‍ അന്തര്‍ധാരയുണ്ട്‌. ഭയമില്ലാത്തവര്‍ക്കാണ്‌ ‌ധൈര്യം ലഭിക്കുക.

Loading...

ധൈര്യമില്ലെങ്കില്‍ സത്യസന്ധത ഫലശൂന്യമായ നന്മയാണ്‌. സത്യസന്ധര്‍ക്ക്‌ ശാരീരികക്ഷമതയോ ശക്തിയോ ഉണ്ടായിരിക്കണമെന്നില്ല; അവര്‍ക്ക്‌ ധൈര്യം കാണും, ധൈര്യമാണ്‌ അവരുടെ കരുത്ത്‌.ദുഃഖത്തിലും ഒറ്റപ്പെടലിലും അവര്‍ക്കൊപ്പം നില്‍ക്കാത്തവര്‍ക്ക്‌ ധൈര്യം ഉണ്ടാകില്ല. നാടകത്തിനുശേഷം കൈയടിക്കാന്‍ കാത്തിരിക്കുന്നവര്‍മാത്രമാണ്‌ അവര്‍.അഭിനേതാവിനോട്‌ അനുതാപമുണ്ടെങ്കിലും അവര്‍ നാടകത്തില്‍ പങ്കെടുക്കുന്നില്ല. അവര്‍ ദുരിതങ്ങള്‍ കാണുകയും കണ്ണീര്‍പൊഴിക്കുകയും ചെയ്‌തെന്നിരിക്കും; നിശ്ശബ്ദമായി പ്രാര്‍ഥിച്ചെന്നും വരാം. എന്നാല്‍, അഭിനയത്തെ പ്രശംസിക്കാന്‍ അന്തിമവിധിവരെ കാത്തിരിക്കും.

ശുഭാന്ത്യമാണെങ്കില്‍ സന്തോഷിക്കുകയും ദുഃഖപര്യവസായി ആണെങ്കില്‍ സങ്കടപ്പെടുകയുംചെയ്യും. ഒപ്പം നില്‍ക്കണോ വേണ്ടയോ എന്ന വിഷമവൃത്തത്തിലായിരിക്കും അവര്‍.എന്നാല്‍, തന്റെ സത്യസന്ധതയെക്കുറിച്ച്‌ ബോധ്യമുള്ള അഭിനേതാവിന്‌ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല- -‘സത്യസന്ധനാകുന്നതിന്റെ ബുദ്ധിമുട്ട്‌’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ലവാസ വ്യക്തമാക്കി.

ലവാസയുടെ ഭാര്യ നോവല്‍ സിംഗാള്‍ എസ്‌ബിഐയില്‍നിന്ന്‌ സ്വയംവിരമിച്ചശേഷം ചില കമ്ബനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു. 2015–17 കാലത്ത്‌ നോവല്‍ സിംഗാള്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളില്‍ അപാകമുണ്ടെന്ന്‌ ആരോപിച്ചാണ്‌ വേട്ടയാടല്‍.