Literature social Media

ഐ.എ.എസുകാർ ലോകത്തുണ്ടായ വിജ്ഞാനമെല്ലാം കലക്കിക്കുടിച്ചാണ് വരുന്നതെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ ദൈവം രക്ഷിക്കട്ടെ’

രേണുരാജ് IAS-നെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ എസ്.രാജേന്ദ്രൻ എം.എൽ.എയെ പിന്തുണച്ച് എഴുത്തുകാരനും പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറിയുമായ അശോകൻ ചെരുവിൽ. ജനപ്രതിനിധികള്‍ക്കുമേല്‍ ഉദ്യോഗസ്ഥമേധാവിത്തത്തെ സ്ഥാപിക്കാനുള്ള ശ്രമം കച്ചവട സിനിമാക്കാർ തുടങ്ങിവെച്ചതാണ്. ഇത് അത്യന്തം അപലനീയമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. ഐ.എ.എസുകാർ ലോകത്തുണ്ടായ വിജ്ഞാനമെല്ലാം കലക്കിക്കുടിച്ചാണ് വരുന്നതെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ ദൈവം രക്ഷിക്കട്ടെ. എസ്. രാജേന്ദ്രന്‍ തന്റെ ഭാഷാശൈലി തിരുത്തണം. തമിഴ് സ്വാധീനമുള്ള തോട്ടം മേഖലയില്‍ മാത്രമല്ല താന്‍ ഇപ്പോള്‍ ഉള്ളതെന്ന് തിരിച്ചറിയണമെന്നും അശോകൻ ചെരുവിൽ പറയുന്നു.

അശോകൻ ചെരുവിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

തമിഴനായ എം.എല്‍.എ. എസ്.രാജേന്ദ്രന്റെ മലയാളം സംഭാഷണത്തിലെ മോശം പരാമര്‍ശങ്ങള്‍ പകര്‍ത്തിയെടുത്ത് പ്രദര്‍ശിപ്പിച്ച് വിമര്‍ശനം നടത്തുന്നത് ശരി. പക്ഷേ അതുപയോഗിച്ച് ജനപ്രതിനിധികള്‍ക്കുമേല്‍ ഉദ്യോഗസ്ഥമേധാവിത്തത്തെ സ്ഥാപിക്കാനുള്ള ശ്രമം അത്യന്തം അപലനീയമാണ്. നമ്മുടെ കച്ചവടസിനിമക്കാര്‍ തുടങ്ങിവെച്ച പരിപാടിയാണിത്. ജനാധിപത്യമല്ല; നാടുവാഴിത്തവും ഉദ്യോഗസ്ഥവാഴ്ചയും രാജാവുമാണ് ശരി എന്നത്. അത് ഉള്‍ക്കൊണ്ടാണ് സെക്രട്ടേറിയറ്റിലെ ഒരു ഗുമസ്തന്‍ റിട്ടയര്‍ ചെയ്ത് നാട്ടില്‍ച്ചെന്ന് പന്തളം രാജാവായത്.

ഇതെഴുന്നയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഐ.എ.എസുകാരും ഐ.പി.എസുകാരും വാഴുന്ന ആ ലോകത്തിന്റെ അകത്തളങ്ങളെക്കുറിച്ച് കുറച്ചൊക്കെ വിവരമുണ്ട്. നമ്മുടെ തകഴി തന്റെ ‘ഏണിപ്പടികള്‍’ എന്ന നോവലിലൂടെ നാടുവാഴിത്ത കാലത്തെ സിവില്‍ സര്‍വ്വീസിന്റെ ജീര്‍ണ്ണത വെളിപ്പെടുത്തിയിട്ടുണ്ട്. അതുവിട്ട് കാര്യമായ മാറ്റമൊന്നും ആ മേഖലയില്‍ ഉണ്ടായിട്ടില്ല എന്നാണ് എന്റെ അനുഭവം. ഐ.എ.എസുകാര്‍ മസുറിയില്‍ നിന്ന് ലോകത്തുണ്ടായ വിജ്ഞാനമെല്ലാം കലക്കിക്കുടിച്ച് കരുത്തരായിട്ടാണ് വരുന്നതെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളെ ദൈവം രക്ഷിക്കട്ടെ.

എസ്. രാജേന്ദ്രന്‍ തന്റെ ഭാഷാശൈലി തിരുത്തണം. തമിഴ് സ്വാധീനമുള്ള തോട്ടം മേഖലയില്‍ മാത്രമല്ല താന്‍ ഇപ്പോള്‍ ഉള്ളതെന്ന് തിരിച്ചറിയണം. യുണിവേഴ്‌സിറ്റികളില്‍ നിന്ന് പിരിഞ്ഞ ധാരാളം മലയാളം പ്രൊഫസര്‍മാര്‍ ഉള്ള സ്ഥലമാണ് തിരുവനന്തപുരം. കൂടാതെ എന്റെ സ്‌നേഹിതന്‍ പി.കെ.രാജശേഖരന്‍ ഇപ്പോള്‍ ഐ.എ.എസിനു എഴുതുന്ന കുട്ടികളെ മലയാളം പഠിപ്പിക്കുന്നതായി അറിയുന്നു. സമയമുണ്ടാക്കി അവര്‍ക്ക് ശിഷ്യപ്പെട്ട് നല്ല ശുദ്ധമലയാള സംഭാഷണ രീതികള്‍ പഠിക്കണം. ചമ്പൂകാവ്യങ്ങളില്‍ (മണിപ്രവാളം; ഉണ്ണിയാടിചരിതം) വ്യല്പത്തി നേടുന്നതും ഉചിതമാണ്.

Related posts

കാമം തീർക്കാൻ മാംസങ്ങൾ തേടി വരുന്നവർ അവൾ ആരാണെന്നോ എതിനെന്നോ അന്വേഷിക്കാറില്ല

പണ്ട് ദൂരദര്‍ശനില്‍ മോഹന്‍ലാല്‍ പാടിയ നാടന്‍പാട്ട് പൊടിതട്ടിയെടുത്ത വീഡിയോ വൈറലാക്കി ആരാധകര്‍

എസ്.രാജേന്ദ്രൻ വെറും ഒരു 5വർഷ എം.എൽ.എ, ഡോ.രേണുവിന്റെ സ്ഥാനം എവിടെ..പകലും രാത്രിയും പോലെ ഇരുവരും

subeditor

അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുവൈറ്റ് ചാണ്ടിയുടെ നിലവാരത്തിലെത്തി; അഡ്വക്കേറ്റ് ജയശങ്കര്‍ പറയുന്നു

subeditor12

ആര് ചെയ്താലും അവനെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങള്‍;സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചാരിത്ര്യം പണയം വെക്കുമ്പോള്‍ സാധാരണക്കാരുടെ മേല്‍ ആകരുത് പരാക്രമം ;അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ ഒരു അഡാര്‍ ലവ് നടി

pravasishabdam online sub editor

ഞാനും,മോനും,ഞങ്ങളുടെ പതിനായിരക്കണക്കിന് വരുന്ന ചങ്കു സുഹൃത്തുക്കളും ജീവനോടെയിരിക്കുന്നകാലത്തോളം കാൻസറെ നീ ജയിച്ചെന്നു കരുതണ്ട. രമേഷിന്റെ പോസ്റ്റ് വൈറല്‍

സൗദി രാജകുമാരന്‍ ചൂത് കളിച്ച് 350 മില്യണ്‍ ഡോളറും 5 ഭാര്യമാരേയും കളഞ്ഞു എന്ന വാർത്തക്ക് പിന്നിൽ‍

subeditor

അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു! അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍ രംഗത്ത്

അച്ഛനായതിന് പിന്നാലെ അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ഫേസ്ബുക്ക് സിഇഒ സൂക്കര്‍ബര്‍ഗ്

subeditor

ഡിജിറ്റല്‍ പോക്കറ്റടി കൂടുന്നു, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടെന്ന് പോലീസ്, ന്യൂജന്മാര്‍ പണം കൊണ്ടുപോകുന്നത് ഇങ്ങനെ…

subeditor5

തടിച്ചുരുണ്ട് അമ്മച്ചിയായി സനുഷയുടെ പുതിയ രൂപം

”മോദി ഭക്തരേ, നിങ്ങളുടെ മാസ്റ്റര്‍ പറയുന്നത് പൊള്ളവചനങ്ങളാണ്, ചൈന നമ്മളെ മറികടക്കുന്നു”; രാഹുല്‍ ഗാന്ധി പറയുന്നതിങ്ങനെ…

subeditor12