എന്ത് തെറ്റാണ് പ്രവാസി ഇന്ത്യക്കാർ സർക്കാരിനോട് ചെയ്തത്?: വീണ്ടും വീണ്ടും അപേക്ഷിക്കുകയാണ്, ഒന്ന് കണ്ണ് തുറക്കൂ: മനസ്സാക്ഷി മരവിപ്പിക്കുന്ന കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി

കൊച്ചി: കൊറോണ ബാധയെ തുടർന്ന് നിരവധി പ്രവാസികളാണ് വിദേശത്ത് മരിച്ചു വീഴുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നുള്ള നിരന്തര ആവശ്യത്തിന് ഇതുവരെയും പരിഹാരനമായിട്ടില്ല എന്നതാണ് സത്യം. പ്രവാസികളെ തിരിച്ചു കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയെങ്കിലും എന്ന്? എന്ന ചോദ്യം വീണ്ടും ബാക്കിയാണ്. ഇതിനെതിരെയാണ് പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അഷ്‌റഫ് താമരശ്ശേരി രം​ഗത്ത് വന്നത്. എന്ത് തെറ്റാണ് പ്രവാസി ഇന്ത്യക്കാർ സർക്കാരിനോട് ചെയ്തതെന്നാണ് അഷ്റഫ് താമരശ്ശേരി ചോദിക്കുന്നത്. ഇൻഡ്യയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് ചെറിയൊരുളവിലെങ്കിലും ഞങ്ങൾ പങ്ക് വഹിച്ചിട്ടില്ലേ, ഇതൊന്നും നിങ്ങൾക്ക് നിഷേധിക്കുവാൻ കഴിയുമോ, ഇനി വെെകുന്ന ഓരോ നിമിഷവും പ്രവാസികളുടെ മാനസികാവസ്ഥ പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങും. വീണ്ടും വീണ്ടും അപേക്ഷിക്കുകയാണ്, ഒന്ന് കണ്ണ് തുറക്കു, ഒരു മാനുഷികമായ പരിഗണനയെങ്കിലും ഞങ്ങളോട് കാണിക്കുക, രാഷ്ട്രിയം മറന്ന്, പ്രവാസികളായ ഞങ്ങളോട് കാരുണ്യം കാണിക്കുക, ജനിച്ഛ നാട്ടിൽ വന്ന് മരിക്കുവാനുളള പ്രവാസികളുടെ ഒരു അവകാശമെങ്കിലും നിഷേധിക്കാതെ ഇരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Loading...

നമ്മുടെ കൂട്ടത്തില്‍,നമ്മുടെ ആരൊക്കെ ആയിരുന്നവർ,നമ്മുടെ സുഖ ദുഖങ്ങളിൽ പങ്ക് ചേർന്നവർ,ഒരു നിമിഷം കൊണ്ട് സൗഹൃദത്തിലേക്ക് കടന്ന് വന്നവർ, ജീവിതത്തിലെ ചില നിമിഷങ്ങള്‍ മനോഹരമാക്കിയവർ,നല്ല വാക്കുകൾ കൊണ്ട് നമ്മുക്ക് ധെെര്യം പകർന്നവർ,ഒരു നിമിഷം കൊണ്ട് നമ്മുടെ കാതുകളിൽ അവരുടെ വേർപ്പാട് അറിയുമ്പോൾ, ഒരിക്കലും ആ വാർത്ത സത്യമാകരുതെന്ന് അറിയാതെ ചിന്തിച്ച് പോകുന്ന ചില സന്ദർഭങ്ങളിലൂടെ നമ്മൾ എല്ലാപേരും കടന്ന് പോയിട്ടുണ്ടാകും.

മറവി എത്രയധികം ദെെവം നമ്മുക്ക് തന്നാലും പ്രിയപെട്ടവരുടെ മരണങ്ങള്‍ എത്ര കാലങ്ങള്‍ കഴിഞ്ഞാലും മറക്കാന്‍ ഒരുപാട് ബുദ്ധിമുട്ടാണ്. ഇവിടെ നമ്മുടെ പ്രിയപ്പെട്ടവരുടെ മരണങ്ങൾ തുടർക്കഥയാവുകയാണ്. ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ്. ശരിയാണ്, അല്ലെങ്കിൽ ഇവർക്കൊക്കെ ഇത്രയും ആയുസ്സ് മാത്രമെ ഭൂമിയിൽ ജീവിക്കാൻ വിധിച്ചിട്ടുളളു.

അതും ശരിയാണ്. ഇങ്ങനെയൊക്കെ ചിന്തിച്ച് സമാധാനിക്കാം അല്ലെ, നടുക്കുന്നതും ഹൃദയത്തെ പിടിച്ചുലച്ചതുമായ എത്രയോ മരണങ്ങൾക്ക് ഇക്കാലയളവിനുള്ളിൽ ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്.അന്നൊന്നും തോന്നാത്ത ഒരു മരവിപ്പ്,നീറ്റൽ കഴിഞ്ഞ കുറെ ദിവസങ്ങളായി എന്നെ പിന്തുടരുന്നു. പ്രവാസി ഇൻഡ്യക്കാർ മുമ്പെത്തെക്കാൾ അധികം ഇവിടെ മരിച്ചു വീഴുന്നു.

നമ്മുടെ കേന്ദ്ര ഗവൺമെൻ്റ് ഇതൊന്നും കണ്ടില്ലായെന്ന മട്ടിൽ ഭാവിക്കുന്നത്. എന്ത് തെറ്റാണ് പ്രവാസി ഇൻഡ്യക്കാർ സർക്കാരിനോട് ചെയ്തത്. ഇൻഡ്യയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് ചെറിയൊരുളവിലെങ്കിലും ഞങ്ങൾ പങ്ക് വഹിച്ചിട്ടില്ലേ, ഇതൊന്നും നിങ്ങൾക്ക് നിഷേധിക്കുവാൻ കഴിയുമോ, ഇനി വെെകുന്ന ഓരോ നിമിഷവും പ്രവാസികളുടെ മാനസികാവസ്ഥ പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങും. വീണ്ടും വീണ്ടും അപേക്ഷിക്കുകയാണ്, ഒന്ന് കണ്ണ് തുറക്കു, ഒരു മാനുഷികമായ പരിഗണനയെങ്കിലും ഞങ്ങളോട് കാണിക്കുക, രാഷ്ട്രിയം മറന്ന്, പ്രവാസികളായ ഞങ്ങളോട് കാരുണ്യം കാണിക്കുക, ജനിച്ഛ നാട്ടിൽ വന്ന് മരിക്കുവാനുളള പ്രവാസികളുടെ ഒരു അവകാശമെങ്കിലും നിഷേധിക്കാതെ ഇരിക്കുക.