മൃതദേഹത്തോട് അനാദരവ് കാണിക്കരുത്, രോഗം ആർക്കും വരാം ,നാളെ നമ്മൾക്കും ഈ ഗതി വരാം, ആ മരിച്ച വ്യക്തിക്ക് നമ്മളെ പോലെ മക്കളുണ്ട്, കുടുംബമുണ്ട് – അഷ്റഫ് താമരശ്ശേരി

കോട്ടയം: കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുന്നതു തടഞ്ഞ നടപടിയിൽ പ്രതിഷേധം അറിയിച്ച് സാമൂഹിക പ്രവർത്തകനായ അഷ്റഷ് താമരശ്ശേരി രം​ഗത്ത്. കോവിഡ് ബാധിച്ച് മരണപ്പെട്ട മൃതദേഹത്തോട് അനാദരവ് കാണിച്ചത് കേരളീയസംസ്കാരത്തിന് ചേർന്ന പ്രവ്യത്തിയല്ല.സാക്ഷരതയിൽ നാം ഒന്നാമത്. സംസ്കാരത്തിൽ നമ്മൾ ഏറ്റവും മുന്നിൽ. എന്നിട്ട് എന്തേ നമ്മൾ മനുഷ്യരിലെ മനുഷ്യത്വം മാത്രം നശിച്ചുപോയതെന്ന് ചോദിക്കുകയാണ് അഷ്റഫ് താമരശ്ശേരി,. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.

മൃതദേഹത്തിൻെറ നീരാവിയിലൂടെ സ്രവം പകരില്ല ആവശ്യമില്ലാതെ ആളുകളെ കൂട്ടി രോഗം പകർത്തുവാൻ ശ്രമിക്കരുത്. മൃതദേഹത്തോട് അനാദരവ് കാണിക്കരുത്. രോഗം ആർക്കും വരാം,നാളെ നമ്മൾക്കും ഈ ഗതി വരാം,ആ മരിച്ച വ്യക്തിക്ക് നമ്മളെ പോലെ മക്കളുണ്ട്, കുടുംബമുണ്ട്. ബന്ധുക്കളുമുണ്ട്. അത് ഓർത്താൽ നന്നായിരിക്കും. ഈ കോവിഡ് കാലത്തും നമ്മളിൽ മനുഷ്യത്വം നഷ്ടപ്പെടാതെയിരിക്കട്ടെയെന്നും അഷ്റഫ് താമരശ്ശേരി പറയുന്നു.

Loading...

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്

കോവിഡ് ബാധിച്ച് മരണപ്പെട്ട മൃതദേഹത്തോട് അനാദരവ് കാണിച്ചത് കേരളീയസംസ്കാരത്തിന് ചേർന്ന പ്രവ്യത്തിയല്ല.സാക്ഷരതയിൽ നാം ഒന്നാമത്. സംസ്കാരത്തിൽ നമ്മൾ ഏറ്റവും മുന്നിൽ. എന്നിട്ട് എന്തേ നമ്മൾ മനുഷ്യരിലെ മനുഷ്യത്വം മാത്രം നശിച്ചുപോയത്. കോവിഡ് ബാധിച്ച് മരിച്ചവരിൽ നിന്ന് ഏങ്ങനെയാണ് രോഗം പകരുന്നത്. എത്ര ആലോചിച്ചിട്ടും, മനസ്സിലാകുന്നില്ല. ഇവിടെ കോവിഡ് ബാധിച്ച് മരണപ്പെട്ട ഒട്ടനവധി മൃതദേഹങ്ങൾ സംസ്കരിക്കുകയും, കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അടക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവിടെയൊക്കെ പോകുവാനും, അതൊക്കെ നേരിൽ കണ്ട ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ ചോദിക്കുകയാണ്.

സംഭവ സ്ഥലത്ത് കൂട്ടം കൂടി നിന്നവർ,എത്ര പേർ സാമൂഹിക അകലം പാലിച്ചിട്ടുണ്ട്,നിങ്ങൾ എത്രപേരാണ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചത്. ശരിക്കും മാസ്കുകൾ പോലും ധരിച്ചിട്ടില്ലായിരുന്നു. പ്രായം ചെന്നവരും കുട്ടികളും ഒട്ടനവധി പേർ അവിടെയുണ്ടായിരുന്നു. പ്രതിഷേധിക്കുവാൻ എത്തിയവരിൽ എത്ര പേർക്ക് കോവിഡ് പകർന്നിട്ടുണ്ടാകും. അതൊക്കെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ,ലോകരോഗ്യ സംഘടന നിർദ്ദേശിച്ച മാനദഢങ്ങൾ പാലിച്ച് തന്നെയാണ് ആരോഗ്യപ്രവർത്തകർ മൃതദേഹങ്ങൾ മറവ് ചെയ്യുന്നത്. മരിച്ച ശരീരം ഒരിക്കലും തുമ്മുകയോ,തുപ്പുകയോ ചെയ്യില്ല,സ്രവങ്ങൾ പടർത്തുവാൻ മൃതദേഹത്തിന് കഴിയില്ല.

ഇതൊക്കെ മനസ്സിലാക്കുവാനുളള സാമാന്യബുദ്ധിയെങ്കിലും വേണമായിരുന്നു. ഇതൊക്കെ പടർത്തുവാൻ കഴിയുന്നത്, ജീവിച്ചിരിക്കുന്നവർക്ക് മാത്രമെ കഴിയു. പ്രതിഷേധിക്കുവാൻ വന്നവരിൽ എത്രപേരാണ് സുരക്ഷാനിർദ്ദേശങ്ങൾ പാലിച്ചത്. എന്നാൽ നിങ്ങളിൽ നിന്നാണ് രോഗം പകരുവാൻ സാധ്യയയുളളത്. മൃതദേഹത്തിൽ നിന്നും ഒരു ചെറിയ കണിക പോലും സാധ്യതയില്ല രോഗം പകരുവാൻ. കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തിക്ക് ആശുപത്രി മുതൽ സംസ്കരിക്കുന്നത് വരെ ലോകരോഗ്യ സംഘടനയുടെ നിർദ്ദേശിക്കുന്ന പ്രോട്ടോക്കോളുണ്ട്.

പാക്ക് ചെയ്യുന്നതും, ഏത് രീതിയിലാണ് റോഡ് മാർഗ്ഗം കൊണ്ട് വരേണ്ടതെന്നും,സംസ്കരിക്കുന്നതും പിന്നെ ആ ചാരം പാക്ക് ചെയ്യുന്നതിൽ പോലും വ്യക്തമായ നിർദ്ദേശങ്ങൾ ആരോഗ്യ പ്രവർത്തവർക്ക് നൽകിയിട്ടുണ്ട്. ഇതൊക്കെ തന്നെയാണ് ലോകത്ത് മുഴുവനും നടപ്പിൽ വരുത്തുന്നത്.1000 ഡിഗ്രി ചൂടിൽ സംസ്കരിക്കുന്ന മൃതദേഹത്തിൻെറ നീരാവിയിലൂടെ സ്രവം പകരില്ല ആവശ്യമില്ലാതെ ആളുകളെ കൂട്ടി രോഗം പകർത്തുവാൻ ശ്രമിക്കരുത് . മൃതദേഹത്തോട് അനാദരവ് കാണിക്കരുത്. രോഗം ആർക്കും വരാം,നാളെ നമ്മൾക്കും ഈ ഗതി വരാം,ആ മരിച്ച വ്യക്തിക്ക് നമ്മളെ പോലെ മക്കളുണ്ട്, കുടുംബമുണ്ട്. ബന്ധുക്കളുമുണ്ട്. അത് ഓർത്താൽ നന്നായിരിക്കും. ഈ കോവിഡ് കാലത്തും നമ്മളിൽ മനുഷ്യത്വം നഷ്ടപ്പെടാതെയിരിക്കട്ടെ.
അഷ്റഫ് താമരശ്ശേരി