കൊവിഡ്: അച്ഛനും അമ്മയും മരിച്ചു, ഏക സഹോദരിക്കും കൊവിഡ്, വിവരമറിഞ്ഞ് 28 കാരന്‍ തൂങ്ങി മരിച്ചു

രാജ്യത്തെ കൊവിഡ് വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി പൊലിഞ്ഞു വീഴുന്നത് ആയിരക്കണക്കിന് മനുഷ്യ ജീവനുകളാണ്. മൃതദേഹം മറവു ചെയ്യാന്‍ പോലും സ്ഥമില്ലാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് പല സംസ്ഥാനങ്ങളിലും. ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറയുന്നു. രോഗികള്‍ തറയില്‍ കിടക്കുന്നുന്നു. ഏറ്റവും ഒടുവിലായി പ്രാണവായു ലഭിക്കാതെ 50 ല്‍ അധികം പേര്‍ രാജ്യ തലസ്ഥാനത്ത് മരിച്ചു വീണിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ സ്ഥിതി രൂക്ഷമായിരിക്കുകയാണ്. സ്വന്തക്കാര്‍ പ്രാണവായു കിട്ടാതെ പിടയേണ്ടി വരുന്ന കാഴ്ച.പലരും ഉറ്റവരെ നഷ്ടപ്പെട്ട് ഒറ്റപ്പെടലിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. അച്ഛനും അമ്മയും കൊവിഡ് ബാധിച്ച് മരിക്കുകയും ഏക സഹോദരി കൊവിഡ് ബാധിതയായിരിക്കുന്ന വാര്‍ത്തയും അറിഞ്ഞ് 28 കാരന്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

28 വയസ്സുകാരനായ അജയകുമാർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഷാർജയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന ഈ യുവാവ് ആരുമില്ലാത്ത സമയം നോക്കി താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട മാതാവും പിതാവും കൊറോണ ബാധിച്ച് നാട്ടിൽ മരണപ്പെടുകയും ഏക സഹോദരി കോവിഡ് ബാധിതയാവുകയും ചെയ്ത വിവരമറിഞ്ഞ അജയകുമാർ ഏറെ അസ്വസ്ഥനായിരുന്നു. ഈ ദുഃഖം സഹിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. ജീവിതത്തിൽ പല തരത്തിലുള്ള പ്രതിസന്ധികളെയും നാം നേരിടേണ്ടി വരും. അത്തരം സന്ദർഭങ്ങളിൽ ക്ഷമയോടെ നേരിടാൻ കഴിയണം. എല്ലാവർക്കും ഒരുപക്ഷേ അതിനു കഴിഞ്ഞുകൊള്ളണമെന്നില്ല. ഒറ്റപ്പെടലാണ് പലരെയും ജീവിത നൈരാശ്യത്തിലേക്ക് തള്ളിവിടുന്നത്. നമുക്ക് ചുറ്റുമുള്ള ലോകത്ത്‌ നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള കൂട്ടുകാരെയും വിനോദങ്ങളേയും കണ്ടെത്താൻ കഴിഞ്ഞാൽ ഒരു പരിധി വരെ പല പ്രതിസന്ധികളെയും നമുക്ക് തരണം ചെയ്യാൻ കഴിയും. വളരേ ചുരുങ്ങിയ കാലത്തുള്ള ഈ ലോകത്തെ ജീവിതം കൊണ്ട് മറ്റുള്ളവര്ക്ക് സന്തോഷവും സഹായവും നൽകാൻ നമുക്ക് കഴിയണം. നാം മൂലം മറ്റുള്ളവർ വിഷമിക്കാൻ ഇട വരാതിരിക്കാൻ പരമാവധി നമുക്കോരോരുത്തർക്കും ശ്രമിക്കാം.
അഷ്റഫ് താമരശ്ശേരി

Loading...