മുഖ്യമന്ത്രിയുടെ കോവിഡ് വാർത്തസമ്മേളനത്തിൽ ആദ്യമായി വിദേശത്ത് കോവിഡ് മൂലം മരണമടഞ്ഞ മലയാളികൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചു: മുഖ്യമന്ത്രിയോട് ഒരുപാട് നന്ദി- അഷ്റഫ് താമരശ്ശേരി‌‌‌‌

കൊച്ചി: നാട്ടിലേക്കെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് അവരവർ തന്നെ വഹിക്കണമെന്ന സർക്കാർ നിലപാട് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. പ്രതിഷേധങ്ങൾക്കൊടുവിൽ പാവപ്പെട്ടവരുടെ ചെലവ് സർക്കാർ വഹിക്കാമെന്ന ധാരണയിലെത്തി. സർക്കാരിന്റെ ഈ നിലപാടിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് പൊതു പ്രവർത്തകനും പ്രവാസി മലയാളിയുമായ അഷ്റഫ് താമരശ്ശേരി.

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Loading...

മുഖ്യമന്ത്രിയോട് ഒരുപാട് നന്ദി,ഒരായിരം നന്ദിയുണ്ട്. ഇന്ന് അങ്ങയുടെ വാർത്താസമ്മേളനത്തിൻെറ തുടക്കം തന്നെ വിദേശത്ത് കോവിഡ് മൂലം മരണമടഞ്ഞ മലയാളികൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. മരണത്തിൻെറ കണക്കുകൾ വരെ കേരള ജനതയെ അറിയിച്ചു.അവരുടെ കുടുബത്തിനുണ്ടായ നഷ്ടത്തിൽ അങ്ങയുടെ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.

ആ വാക്കുകൾ അനാഥമായ ആ കുടുംബത്തിന് വലിയൊരു ആശ്വാസമാണ് നൽകുന്നത്. ഗവൺമെൻറിൻെറ കരുതൽ എല്ലാം നഷ്ടപ്പെട്ടവരോടപ്പം ഉണ്ടെന്ന് കേൾക്കുമ്പോൾ മുന്നോട്ടുളള ജീവിതത്തിന് അവർക്ക് ഊർജ്ജം നൽകുന്നു. അതുപോലെ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളുടെ ക്വാറൻ്റീൻെറ ചെലവ് സൗജന്യമാക്കിയ തീരുമാനം വളരെയധികം സന്തോഷം നൽകുന്നു.ആ തീരുമാനം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വലിയൊരാശ്വാസം തന്നെയാണ്.

കോവിഡ് രോഗം മൂലം പ്രവാസസമൂഹത്തെ ഒരു വിഭാഗം ആൾക്കാർ ഒഴിവാക്കി നിർത്താൻ തീരുമാനിച്ചപ്പോൾ ആർജ്ജവത്തോടെ, നെഞ്ചുറപ്പോടെ പ്രവാസികൾ നമ്മുടെ സഹോദരങ്ങളാണ്,കേരളത്തിൻെറ നട്ടെല്ലാണ് എന്ന് ആത്മാർത്ഥമായി പറഞ്ഞ നേതാവാണ് താങ്കൾ.ആ വാക്കുകൾ പ്രവാസികളായ ഞങ്ങൾക്ക് ഒരുപാട് പ്രതീക്ഷ നൽകിയിട്ടുണ്ടായിരുന്നു.ഒരു അപേക്ഷ കൂടിയുണ്ട് സാർ,കോവിഡ് മൂലം വിദേശത്ത് വെച്ച് മരണപ്പെടുന്ന സാധാരണക്കാരായ പ്രവാസികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വെച്ച് നൽകുവാൻ കേന്ദ്ര സർക്കാരിൽ സമർദ്ധം ചെലുത്തണം.

കേന്ദ്ര സർക്കാരിൽ നിന്നും എടുത്ത് നൽകേണ്ട,പ്രവാസികളുടെ കയ്യിൽ നിന്നും പല രീതിയിലും വാങ്ങി കൂട്ടിയ പെെസ അതാത് എംബസ്സികളിലുണ്ട് കേന്ദ്ര സർക്കാരിൻെറ അനുമതി മാത്രമതിയാകും. കേന്ദ്ര സർക്കാരിൽ ശക്തമായ സമർദ്ധം ചെലുത്തി പ്രവാസികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാങ്ങി നൽകിയാൽ വലിയൊരുപകാരമായിരിക്കും. കോവിഡ് എന്ന മഹമാരിമൂലം മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം പോലും കാണാൻ കഴിയാതെ അവരുടെ വേർപാട് പോലും മാനസികമായി അംഗീകരിക്കാനാവാതെ വേദനിച്ചു കഴിയുന്നവർക്ക് വലിയൊരു ആശ്വാസമായിരിക്കും.
എന്ന് സ്നേഹത്തോടെ
അഷറഫ് താമരശ്ശേരി
സാമൂഹിക പ്രവർത്തകൻ