ഈ രോഗങ്ങളെയൊക്കെ പ്രവാസികൾ അതിജീവിക്കും: മടങ്ങി വരുന്ന പ്രവാസികളോട് അല്പം കരുണ കാണിക്കുക: അത് നാട്ടുകാരായിരുന്നാലും, ബന്ധുക്കളായിരുന്നാലും: അഷ്റഫ് താമരശ്ശേരി

കൊച്ചി: പ്രവാസികളോട് നാട്ടുകാർ കാണിക്കുന്ന അവ​ഗണനയ്ക്കെതിരെ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ അഷ്റഫ് താമരശ്ശേരി രം​ഗത്ത്. അദ്ധ്വാനിച്ച് ഉണ്ടാക്കിയ സ്വന്തം വീട്ടിൽ വന്ന് ക്വാറന്റൈനിൽ താമസിക്കുവാൻ പോലും അനുവദിക്കുന്നില്ല. എന്ത് നിർഭാഗ്യമാണ് ഈ അവസ്ഥയെന്ന് ചോദിക്കുന്നു അഷ്റഫ് താമരശ്ശേരി. നാട്ടിൽ നടന്നോണ്ടിരിക്കുന്ന സംഭവവികാസങ്ങൾ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കളും സഹോദരനും ചേർന്ന് ഒരു പ്രവാസി സഹോദരനെ വീട്ടിൽ കയറ്റിയില്ലായെന്ന് വാർത്ത കേട്ടിരുന്നു. അതിനുമുമ്പ് നാട്ടുകാർ ഒറ്റക്കെട്ടായി നിന്ന് പ്രവാസിയെ വീട്ടിൽ കയറ്റാൻ സമ്മതിച്ചില്ലായെന്നും അറിഞ്ഞു.

നാട്ടുകാർക്കും,ബന്ധുക്കൾക്കും വേണ്ടി ഒരു കാലത്ത് ജീവിച്ചവരാണ് ഈ പ്രവാസി സമൂഹം. കൂടെ പിറന്നവർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരുപാട് പ്രവാസികളെ എനിക്കറിയാം. ആ പ്രവാസി ശരിക്കും നിങ്ങൾക്ക് വേണ്ടി സ്വന്തമായി ജീവിക്കാൻ മറന്നവരാണ്. ഗൾഫിലെ ഏത് കാലാവസ്ഥയിലും പ്രവാസികൾ ജീവിക്കാൻ ശ്രമിച്ചതും പഠിച്ചതും സഹോദരങ്ങളായ നിങ്ങൾക്ക് സന്തോഷമായൊരു ജീവിതം ഉണ്ടാക്കാൻ വേണ്ടിയായിരുന്നു. അയാളെയാണ് ഇന്നലെ ഇറക്കി വിട്ടത്. തിരികെ സർക്കാർ ഒരുക്കിയ ക്വാറന്റൈനിലേക്ക് അയാൾ മടങ്ങുമ്പോൾ സ്വന്തം കണ്ണ്നീർ തുളളി താഴെ വീഴാതെ അയാൾ ഒപ്പിയിട്ടുണ്ടാകുമെന്നും വികാരാധീനനയായി പറഞ്ഞുവെയ്ക്കുകയാണ് അദ്ദേഹം.

Loading...

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളോട് എന്തിനാണ് ഈ ക്രൂരത. അദ്ധ്വാനിച്ച് ഉണ്ടാക്കിയ സ്വന്തം വീട്ടിൽ വന്ന് ക്വാറന്റൈനിൽ താമസിക്കുവാൻ പോലും അനുവദിക്കുന്നില്ല. എന്ത് നിർഭാഗ്യമാണ് ഈ അവസ്ഥ. പ്രവാസികളോട് കാണിക്കുന്ന അവഗണനയെ കുറിച്ച് കഥകളും, വീഡിയോ ഫിലിമുകളും ഒക്കെ വന്നപ്പോൾ അതൊന്നും യാഥാർത്ഥ്യങ്ങൾ ആകരുതെയെന്ന് പ്രാർത്ഥിച്ചിരുന്നു. എന്നാൽ ഇപ്പോൾ നാട്ടിൽ നടന്നോണ്ടിരിക്കുന്ന സംഭവവികാസങ്ങൾ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കളും സഹോദരനും ചേർന്ന് ഒരു പ്രവാസി സഹോദരനെ വീട്ടിൽ കയറ്റിയില്ലായെന്ന് വാർത്ത കേട്ടിരുന്നു. അതിനുമുമ്പ് നാട്ടുകാർ ഒറ്റക്കെട്ടായി നിന്ന് പ്രവാസിയെ വീട്ടിൽ കയറ്റാൻ സമ്മതിച്ചില്ലായെന്നും അറിഞ്ഞു.

നാട്ടുകാർക്കും,ബന്ധുക്കൾക്കും വേണ്ടി ഒരു കാലത്ത് ജീവിച്ചവരാണ് ഈ പ്രവാസി സമൂഹം. കൂടെ പിറന്നവർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരുപാട് പ്രവാസികളെ എനിക്കറിയാം. ആ പ്രവാസി ശരിക്കും നിങ്ങൾക്ക് വേണ്ടി സ്വന്തമായി ജീവിക്കാൻ മറന്നവരാണ്. ഗൾഫിലെ ഏത് കാലാവസ്ഥയിലും പ്രവാസികൾ ജീവിക്കാൻ ശ്രമിച്ചതും പഠിച്ചതും സഹോദരങ്ങളായ നിങ്ങൾക്ക് സന്തോഷമായൊരു ജീവിതം ഉണ്ടാക്കാൻ വേണ്ടിയായിരുന്നു. അയാളെയാണ് ഇന്നലെ ഇറക്കി വിട്ടത്. തിരികെ സർക്കാർ ഒരുക്കിയ ക്വാറന്റൈനിലേക്ക് അയാൾ മടങ്ങുമ്പോൾ സ്വന്തം കണ്ണ്നീർ തുളളി താഴെ വീഴാതെ അയാൾ ഒപ്പിയിട്ടുണ്ടാകും.

കാരണം കണ്ണ്നീരിൻെറ ഒരു തുളളി അവൻെറ വിയർപ്പിൻെറ ഫലമായ ആ മണ്ണിൽ വീണാൽ അതോടെ കത്തി ചാമ്പലാകും നിങ്ങളുടെ ജീവിതം. പിന്നെ നാട്ടുകാർ കൂട്ടം കൂടി നിങ്ങൾ പ്രവാസികളോട് കാണിക്കുന്ന ഈ ക്രൂരതയെ നന്ദിക്കേടായി തന്നെ പറയേണ്ടി വരും. മുമ്പ് പ്രവാസികൾ നാട്ടിലേക്ക് വരുമ്പോൾ അവർ തിരിച്ച് മടങ്ങുന്നത് വരെ അവൻെറ ഭാര്യയുടെടുത്തും മക്കളെടുത്തും പോലും സമയം ചിലവഴിക്കാൻ സമ്മതിക്കാതെ മുഴുവൻ സമയം കൂട്ടികൊണ്ട് പോവുകയും പ്രവാസി ഗൾഫിൽ നിന്നും കൊണ്ട് വന്ന എല്ലാ സാധനങ്ങളും,സാമ്പത്തികവും തീർക്കാനും കൂടെ കാണും.

ആ ഒരു നന്ദിയെങ്കിലും പ്രവാസികളോട് തിരിച്ച് കാണിക്കാമായിരുന്നു. പ്രവസികളെ വീട്ടിൽ കയറ്റാൻ എതിർക്കുന്നതിന് മുമ്പ്. ഏന്തിന് നാട്ടുകാരെ പറയണം. സ്വന്തം സഹോദരങ്ങൾ പോലും ഇപ്പോൾ പ്രവാസികളെ അവഗണിക്കുന്നു. കഷ്ടം തന്നെയാണ്,ഭൂമിയിലുളളവരോട് നിങ്ങൾ കരുണ കാണിച്ചാൽ, ആകാശത്തിലുളളവൻ നിങെളോട് കരുണ കാണിക്കും. ഇതൊക്കെയാണ് നമ്മൾ പ്രവാസികൾ പഠിച്ചത്. നാട്ടിലേക്ക്മൊത്തം നാലര ലക്ഷം പേരാണ് എംബസ്സിയിലും,നോർക്കയിവും, രജിസ്റ്റർ ചെയ്ത്, ഇതുവരെ തൊണ്ണൂറ് ലക്ഷത്തിന് താഴെ പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്.

ബാക്കിയുളളവരിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങണ്ടയെന്ന് തീരുമാനിച്ചതിൻെറ പിന്നിലും ഈ അവഗണന തന്നെയാണ്. കോവിഡ് രോഗത്തിൻെറ പേരിൽ ശാരീരകമായ അകലം മാത്രമല്ല മാനസികമായ അകലവും കാണിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരുകാലത്ത് നാട്ടുകാർക്കും,, ബന്ധുക്കൾക്കും എല്ലാമെല്ലാമായിരുന്ന പ്രവാസികൾ ഇപ്പോൾ അധികപറ്റായിരിക്കുന്നു. ഒന്ന് മാത്രം ഓർക്കുക ഈ രോഗങ്ങളെയൊക്കെ പ്രവാസികൾ അതിജീവിക്കും. ഇനിയെങ്കിലും എല്ലാ നഷ്ടപ്പെട്ട് തിരികെ മടങ്ങി വരുന്ന പ്രവാസികളോട് അല്പം കരുണ കാണിക്കുക. അത് നാട്ടുകാരായിരുന്നാലും, ബന്ധുക്കളായിരുന്നാലും.
അഷറഫ് താമരശ്ശേരി