പ്രവാസികൾക്കായി ചാർട്ടഡ് വിമാനങ്ങൾ: ഇടി വെട്ടിയ പ്രവാസിയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത് പോലെയെന്ന് അഷ്റഫ് താമരശ്ശേരി

കൊച്ചി: പ്രവാസികൾക്കായി ഒരുക്കിയ ചാർട്ടഡ് വിമാനങ്ങൾ ഇടി വെട്ടിയ പ്രവാസിയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത് പോലെയെന്ന് പൊതു പ്രവർത്തകനും പ്രവാസി മലയാളിയുമായ അഷ്റഫ് താമരശ്ശേരി. നിർദ്ധരായ പ്രവാസികളെ സഹായിക്കാൻ സാമൂഹിക സംഘടനകളും,സ്വകാര്യ കമ്പനികളും ഒക്കെ ചേർന്ന് കേന്ദ്ര ഗവൺമെൻ്റിന് അപേക്ഷ കൊടുത്തിരിക്കുകയാണ്. ഇത് പ്രവാസികളെ സഹായിക്കുവാനാണോ, അതോ മുതലെടുപ്പിന് വേണ്ടിയാണോ, രണ്ടായാലും വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് പോകുവാൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് അതിനും ഇരട്ടി രൂപക്ക് നാട്ടിലേക്ക് പോകേണ്ട അവസ്ഥയിലേക്ക് പോകുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Loading...

ദേ വരുന്നു, ചാർട്ടഡ് വിമാനങ്ങൾ, നിർദ്ധരായ പ്രവാസികളെ സഹായിക്കാൻ സാമൂഹിക സംഘടനകളും,സ്വകാര്യ കമ്പനികളും ഒക്കെ ചേർന്ന് കേന്ദ്ര ഗവൺമെൻ്റിന് അപേക്ഷ കൊടുത്തിരിക്കുകയാണ്. ഇത് പ്രവാസികളെ സഹായിക്കുവാനാണോ, അതോ മുതലെടുപ്പിന് വേണ്ടിയാണോ, രണ്ടായാലും വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് പോകുവാൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് അതിനും ഇരട്ടി രൂപക്ക് നാട്ടിലേക്ക് പോകേണ്ട അവസ്ഥയിലേക്ക് പോകും.

ഒരു സംഘടനയോ,സ്വകാര്യ കമ്പനികളോ ഒരു വിമാനം ചാർട്ട് ചെയ്യേണ്ടി വന്നാൽ നാട്ടിൽ പോകുന്ന പ്രവാസികളുടെ ഉത്തരവാദിത്വം അവർക്കായിരിക്കും, പിന്നെ മറ്റൊന്ന് ക്വാറൻ്റീൻ ചെലവ് സർക്കാർ വഹിക്കില്ല. ചാർട്ടഡ് വിമാനം ഒരുക്കുന്നവർ തന്നെ അതും ചെയ്യണം.

തത്വത്തിൽ പ്രവാസികൾ അതെല്ലാം വഹിക്കേണ്ടി വരും. ഇടി വെട്ടിയ പ്രവാസിയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നത് പോലെയാകും.ഈ ചാർട്ടഡ് വിമാനങ്ങൾ, കേന്ദ്ര സർക്കാരിൻെറ അവഗണനക്കെതിരെ പാവപ്പെട്ട പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്തുകയും, അവരെ നാട്ടിലേക്ക് അയക്കണമെന്ന ശക്തമായ ആവശ്യമുയർത്തി, സഹായിക്കാനെന്ന വ്യാജേന ഒരു ചൂക്ഷണം ഇതിൻെറ പിന്നിലുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല.

നമ്മുക്ക് വേണ്ടത് ഇരട്ടി തുക ചെലവാക്കേണ്ടി വരുന്ന ചാർട്ടഡ് വിമാനങ്ങൾ അല്ല. എല്ലാ ദിവസവും ഒരുപാട് വിമാനങ്ങൾ കേരളത്തിലേക്ക് വേണം. വളരെ കുറഞ്ഞ ചെലവിൽ.നോക്കു ജൂൺ 5ാം തീയതി വരെ മാത്രമെ വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ കേരളത്തിലേക്ക് ചാർട്ട് ചെയ്തിട്ടുളളു.

അതുകഴിഞ്ഞ് വിമാന സർവീസ് ഉണ്ടാകുമോ,ഇല്ലയോയെന്ന് ആർക്കും അറിയില്ല. ഇനിയും ലക്ഷകണക്കിന് പ്രവാസികൾ അത്യാവശ്യക്കാരായി നാട്ടിലേക്ക് മടങ്ങാൻ ക്യൂ വിലാണ്. ദിവസേനെ ഒട്ടനവധി വിമാനങ്ങൾ കുറഞ്ഞ ചെലവിൽ നാട്ടിലേക്ക് വേണമെന്ന് അധികാരികളോട് നമ്മുക്ക് ഒറ്റക്കെട്ടായി പ്രവാസികൾക്ക് വേണ്ടി ആത്മാർത്ഥമായി പരശ്രമിക്കാം. ആത്മാർത്ഥമായി ഒരുമ്മിച്ച് ശബ്ദിക്കാം.