കെവിന്‍ കേസ്, എസ്‌ഐ ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ്

കോട്ടയം: കെവിന്‍ കൊലപാതക കേസില്‍ കൃത്യവിലോപം നടത്തിയതിന് എഎസ്‌ഐ ബിജുവിനെ പിരിച്ചു വിട്ടു. ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ മുന്‍ എസ്‌ഐ എംഎസ് ഷിബുവിനെ പിരിച്ചു വിടും. കോഴവാങ്ങിയെന്നും അന്വേഷണം അട്ടിമറിച്ചെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഷിബുവിന് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയാണ് നോട്ടീസ് നല്‍കിയത്. സ്വദേശി കെവിന്‍ ജോസഫിനെ കാണാനില്ലെന്ന് കാട്ടി അച്ഛന്‍ ജോസഫും ഭാര്യ നീനുവും നല്‍കിയ പരാതികളില്‍ ആദ്യ ദിവസം എസ് ഐ അന്വേഷണം നടത്തിയിരുന്നില്ല. പരാതി നല്‍കാനെത്തിയ നീനുവിനോട് വിഐപി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ്ഐ കയര്‍ക്കുകയും ചെയ്തു. ഇത് തെളിഞ്ഞതോടെയാണ് നടപടി.

Loading...

കേസ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജില്ലാ പൊലീസ് മേധാവി മുതല്‍ സിവില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായിരുന്നു.

ഡ്രൈവറായിരുന്ന എം.എന്‍. അജയകുമാറിന്റെ 3 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ നേരത്തേ റദ്ദാക്കിയിരുന്നു. കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍നിന്ന് 2000 രൂപ കോഴ വാങ്ങിയെന്നാണ് ബിജുവിനും അജയകുമാറിനും എതിരെയുള്ള കുറ്റം.