ഏഷ്യൻ യുവതിയുടെ ബ്രീഫ് കേസിലാക്കിയ അഴുകിയ ജഡം പെർത്തിലേ പുഴയിൽ നിന്നും കണ്ടെത്തി

പോലീസ് പുറത്തുവിട്ട യുവതിയുടെ ചിത്രം

പെർത്ത്: ഏഷ്യൻ യുവതിയേ കൊലപ്പെടുത്തി മൃതദേഹം വലിയ ബ്രീഫ് കേസിലാക്കി പുഴയിൽ ഒഴുക്കി. 8ദിവസത്തോളം പഴക്കമുള്ള മൃതദേഹം ലഭിച്ചത് പെർത്ത് സിറ്റിയിൽ നിന്നും 20 കിലോമീറ്റർ മാറി സ്വാൻ നദിയിലാണ്‌ കണ്ടെത്തിയത്. മൃതദേഹത്തിന്റെ പ്രത്യേകതകളും, ശാരീരിക ലക്ഷനങ്ങളും വയ്ച്ചാണ്‌ ഏഷ്യക്കാരിയെന്ന് പോലീസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 28നും ജൂലൈ 1 നും ഇടയിൽ വീടുകളിൽനിന്നും കാണാതായ ഏഷ്യൻ വംശജർ ഉണ്ടെങ്കിൽ പോലീസിൽ ബന്ധപ്പെടണെമെന്ന് അറിയിപ്പിറക്കിയിടുണ്ട്.

മൃതദേഹം ലഭിച്ച പെട്ടി- പോലീസ് പുറത്തുവിട്ട ചിത്രം

മീൻ പിടുത്തക്കാരനാണ്‌ മൃതദേഹം അടങ്ങിയ സ്യൂട്ട് കേസ്  കിടിയത്. സ്യൂട്ട് കേസ് വെള്ളത്തിൽ താഴ്ന്ന് കിടക്കാൻ അതിനുള്ളിൽ ടൈൽസ് നിറച്ചിരുന്നു. ശരീരത്ത് മുറിവുകൾ ഉണ്ട്. വെടിവയ്ച്ചാണ്‌ കൊലപ്പെടുത്തിയതെന്നും വ്യക്തമായിട്ടുണ്ട്. മൃതദേഹം കിടന്ന സ്യൂട്ട്കേസിലെ അതേ ടൈലുകളുടെ അവശിഷ്ടങ്ങൾ ഫ്രീമാന്റിൽ പാലത്തിനു സമീപത്തുനിന്നും ലഭിച്ചിട്ടുണ്ട്.

Loading...
മൃതദേഹത്തിൽ കണ്ടെത്തിയ ടീഷർട്ടിന്റെ മോഡൽ

 

പാലത്തിൽ നിന്നുമായിരിക്കാം പെട്ടി പുഴയിലേക്ക് എറിഞ്ഞതെന്ന് കരുതുന്നു. 169 സെന്റീമീറ്റർ ഉയരവും, 59 കിലോയോളം ഭാരവുമുള്ള യുവതിയാണ്‌ കൊലപ്പെട്ട്തെന്നും പോലീസ് പറയുന്നു. പല്ലിന്‌ റൂട്ട് കനാൽ നടത്തിയിട്ടുണ്ട്. നീല പോളോ ട്രാവൽ സ്യൂട്കേസാണ്‌ ലഭിച്ചത്. കാഠ്മണ്ഡു സ്റ്റൈൽ പാവാടയും, കറുത്ത ടോക്കിയോ ഡെൻസീലാന്റ് എന്നെഴുതിയ ഫുൾസ് ലീവ് ടീഷർട്ടുമാണ്‌ മൃതദേഹത്തിൽ ഉള്ളത്. പെർത്തിലേ ഇന്ത്യൻ, ഏഷ്യൻ കടകളിൽ പോലീസ് ലഭ്യമായ അടയാളങ്ങൾ പോലീസ് ഫോട്ടോയിലൂടെ പ്രദർശിപ്പിച്ചിട്ടുണ്ട്.