Crime

ഏഷ്യാനെറ്റില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനം: നിഷാ ബാബുവിന്റെ മീ ടൂ വെളിപ്പെടുത്തൽ

തിരുവനന്തപുരം :ഏഷ്യാനെറ്റിൽ ജോലി ചെയ്ത നിഷാ ബാബു അനുഭവിക്കേണ്ടിവന്ന പീഢനങ്ങൾ പുറത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്‌ വമ്പന്മാർക്കെതിരേ വൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട ചിലർ കുടുങ്ങുന്നു.ഏഷ്യാനെറ്റിന്റെ പുളിയകോണം സ്റ്റുഡിയോയില്‍ 1997മുതല്‍ 2014 വരെയാണ് നിഷാ ബാബു ഏഷ്യാനെറ്റില്‍ ജോലിയെടുത്തത്. ഭര്‍ത്താവായ സുരേഷ് പട്ടാലിയും ഏഷ്യാനെറ്റിലെ ജീവനക്കാരന്‍. 2000ല്‍ സുരേഷ് മരിച്ചു. ഇതോടെയാണ് നിഷാ ബാബുവിന് കഷ്ടകാലം തുടങ്ങിയത്. മാര്‍ക്കറ്റിങ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ദിലീപ് വിയും അശ്ലീല സംഭാഷണങ്ങള്‍ക്ക് നടത്തുകയും ലൈംഗികാവയവ പ്രദർശനം നടത്തുകയും ചെയ്തു എന്നും ഇവർ തുറന്നു പറയുന്നു.

“Lucifer”

ഭര്‍ത്താവിന്റെ മരണത്തിന് മുമ്പ് തനിക്ക് സുരക്ഷിത ജോലി സ്ഥലമായിരുന്നു ഇവിടമെന്നും അവർ തുറന്നു പറയുന്നുണ്ട് . എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. ഭര്‍ത്താവിന്റെ മരണത്തിന് മുമ്പ് എല്ലാ സഹപ്രവര്‍ത്തകരുമായുണ്ടായിരുന്നത് സുഖകരമായ ബന്ധവും. എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞുവെന്നാണ് നിഷാ ബാബു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. ഏഷ്യാനെറ്റ് പരാതികളില്‍ നടപടിയെടുത്തില്ലെന്ന ഗുരുതര ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്.

ഭര്‍ത്താവിന്റെ മരണ ശേഷം സഹപ്രവര്‍ത്തകരില്‍ പലരുടേയും നിലപാടില്‍ മാറ്റം വന്നുവെന്നാണ് അവര്‍ ആരോപിക്കുന്നത്. ഓഫീസിലെ സീനിയേഴ്‌സ് പലരും പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ കാണുന്ന നിലയിലേക്ക് എത്തി. അതില്‍ പലതും വള്‍ഗറും എതിര്‍ക്കപ്പെടേണ്ടതായിരുന്നുവെന്നും നിഷാ ബാബു പറയുന്നു. അന്ന് ചീഫ് പ്രൊഡ്യൂസറായിരുന്നു എംആര്‍ രാജന്‍. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു രാജന്‍.

രാജനോടായിരുന്നു ഏഷ്യാനെറ്റില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്. ഭര്‍ത്താവിന്റെ മരണത്തിന്റെ തുടക്ക കാലത്ത് തന്നെ കൂടുതലായി ആശ്വസിപ്പിക്കാനും അനുകമ്പ നേടിയെടുക്കാനുമാണ് ശ്രമിച്ചത്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇടപെടലിന്റെ സ്വഭാവം മാറി. എതിര്‍ക്കപ്പെടേണ്ട മുദ്രകളും നോട്ടങ്ങളും ലൈംഗിക ചുവയുള്ള സംസാരങ്ങളും അയാള്‍ തുടങ്ങിയെന്നാണ് നിഷാ ആരോപിക്കുന്നത്.ഇതെല്ലാം സഹികെടുന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍ അതിനെ അതിശക്തമായി തന്നെ എതിര്‍ത്തു.

ലൈംഗികപരമായി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ നല്ല രീതിയില്‍ ജോലി ചെയ്യുന്ന തന്നോട് പ്രതികാരത്തോടെ ഇടപെടാന്‍ അയാള്‍ തുടങ്ങി. പരിപാടികളും ശമ്പള വര്‍ദ്ധനവും പ്രൊമോഷനുമെല്ലാം നിഷേധിക്കപ്പെട്ടു. പലപ്പോഴും നിശാശയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് ഓഫീസിന് പുറത്തിറങ്ങേണ്ട സ്ഥിതിയും ഉണ്ടായി. അയാള്‍ക്ക് വഴങ്ങാത്തതു കൊണ്ട് മാത്രമായിരുന്നു ഇത്. മറ്റ് പലരില്‍ നിന്നും ഇത്തരം അനുഭവങ്ങളുണ്ടായി. മാര്‍ക്കറ്റിങ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ദിലീപ് വിയും അശ്ലീല സംഭാഷണങ്ങള്‍ക്ക് നടത്തുകയും ലൈംഗികാവയവ പ്രദർശനം നടത്തുകയും ചെയ്തു.ദിലീപിന്റെ ഇടപെടലുകളെ ഭീതിയോടെയാണ് പലപ്പോഴും കണ്ടത്. അയാളുടെ ദൃഷ്ടിയില്‍ നിന്ന് മാറി നടക്കേണ്ടി വന്ന ദുരവസ്ഥയും അവര്‍ വിശദീകരിക്കുന്നുണ്ട്. ഏഷ്യാനെറ്റിലെ എഞ്ചിനിയറായിരുന്ന പത്മകുമാറില്‍ നിന്നും സമാന അനുഭവം ഉണ്ടായെന്നും വിശദീകരിക്കുന്നു. ദേഹത്ത് തൊടാനും അഭിമാനമില്ലാതെ ലൈംഗിക താല്‍പ്പര്യങ്ങള്‍ തുറന്നു പറയാനും പ്ത്മകുമാര്‍ ശ്രമിച്ചുവെന്നാണ് വിശദീകരിക്കുന്നത്. ഇതൊക്കെ സഹിക്കവയ്യാതെ വന്നപ്പോള്‍ 2014ല്‍ ജോലി ഉപേക്ഷിച്ചെന്നാണ് വെളിപ്പെടുത്തല്‍.

ഇവരുടെ പോസ്റ്റ് കാണാം

Related posts

പയ്യന്നൂര്‍ നഗരത്തില്‍ സിനിമ നടനും ഓട്ടോക്കാരും തമ്മില്‍ കൈയ്യാങ്കളി ;ഓട്ടോക്കാരുടെ കണ്ണില്‍ നടന്റെ വക കുരുമുളക് സ്േ്രപ പ്രയോഗം

മദ്യപാനിയായ പിതാവിന്റെ പീഢനത്തിൽ നിന്നും നിന്നും 6വയസുകാരിയേ രക്ഷപെടുത്തി

subeditor

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ആറുപേരെ പിടികൂടി

subeditor

കാംബ്ലി; മുൻ ഇന്ത്യൻ ക്രികറ്റ് താരം വീട്ടുവേലക്കാരിയേ മുറിയിൽ പൂട്ടി ദിവസങ്ങളോളം പട്ടിണിക്കിട്ട ക്രൂരത.

subeditor

സൗമ്യ വധക്കേസ്: ആശങ്കയോടെ സമാനമായ ക്രൂരത നേരിടേണ്ടി വന്ന ദിഷയുടെ കുടുംബം

subeditor

നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ച് പോര്‍ണോഗ്രഫിക്ക് അടിമയാക്കി ; ശേഷം 13കാരനില്‍ നിന്നും മാതാപിതാക്കളുടെ അശ്ലീലചിത്രം കൈവശപ്പെടുത്തി; പിന്നെ ഭീഷണി..

വിദ്യാര്‍ഥിനി സ്‌കൂള്‍ ബസ്സില്‍ ഉറങ്ങിപ്പോയി, ഡോര്‍ ലോക്ക് ചെയ്ത ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ചെന്നു

ഗോമാതയുടെ കാല് പൊളളിച്ച് വിശ്വാസികള്‍; പശുക്കളെ തീയിലൂടെ നടത്തിക്കുന്ന ആചാരം വിവാദമാകുന്നു

ലഹരി ഉൽപന്നങ്ങളുടെ വില്‍പ്പന : ഇടപാടുകാരനെ കൈ കാലുകള്‍ അറുത്തു കൊലപ്പെടുത്തി

അടിവസ്ത്രം ധരിച്ച് ഇരുട്ടില്‍ എത്തി പരിഭ്രാന്തിയിലാക്കും..! കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു കെണിയില്‍ വീണു

ബിൻ ലാദന്റെ സഹായിയെ ബോബിങ്ങിൽ കൊലപ്പെടുത്തി.

subeditor

എല്ലാ വെടിയുണ്ടകളും പിതാവിന്റെ തലക്കു തന്നെ, കൊലയ്ക്ക് ശേഷം രുദ്രാക്ഷമാലയും, മോതിരവും എടുത്തു വിറ്റു

subeditor