കണ്ണൂര്‍കാരനായി ആസിഫ് അലി

യുവനടൻ ആസിഫ് അലി കണ്ണൂർ ഭാഷ സംസാരിക്കുന്ന നായകന്റെ വേഷത്തിലെത്തുന്നു. ബൈസിക്കൾ തീവ്സ് എന്ന സിനിമ സംവിധാനം ചെയ്ത ജിസ് ജോയ് ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് ആസിഫ് കണ്ണൂർക്കാരനായി എത്തുന്നത്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. നായികയെയും തീരുമാനിച്ചിട്ടില്ല.

നവാഗതരായ കിരൺ വി.എസ്, ഉരശു എന്നിവരാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ഒരു റൊമാന്റിക് കോമഡിയാണെങ്കിലും നഷ്ടപ്രണയത്തിന്റെ കഥയാണ് ജിസ് ജോയ് പറയുന്നത്. നെടുമുടി വേണു, കെ.പി.എ.സി ലളിത, അജു വർഗീസ്, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സെപ്തംബറിൽ ഷൂട്ടിംഗ് തുടങ്ങാനാണ് ആലോചിക്കുന്നത്.

Loading...

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്യുന്ന യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയാണ് ആസിഫിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. നിർണായകം, ഡബിൾ ബാരൽ, ഡ്രൈവർ ഓൺ ഡ്യൂട്ടി, ഓമനക്കുട്ടന്റെ സാഹസങ്ങൾ എന്നീ സിനിമകളിലാണ് ആസിഫ് ഇപ്പോൾ അഭിനയിച്ചു വരുന്നത്.