അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല, പക്ഷെ രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും; ആസിഫ് അലിയുടെ നായിക പറയുന്നു

ആസിഫ് അലി നായകനായി എത്തിയ കെട്ടിയോള്‍ ആണെന്റെ മാലാഖ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ട്രെയിലറോ ടീസറോ ഇല്ലാതെ എത്തിയ ചിത്രം സര്‍പ്രൈസ് ഹിറ്റായിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തിറക്കിയത്. പല കുടുംബ ജീവിതത്തിലും പലരും പറയാന്‍ മടിക്കുന്ന ഗൗരവകരമായ ഒരു സംഭവം തന്നെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ നായികയായി എത്തിയത് പുതുമുഖം വീണ് നന്ദ കുമാറായിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ ഇഷ്ടങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വീണ. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വീണ മനസു തുറന്നത്.

Loading...

വീണ അധിക സംസാരിക്കാത്ത ആളാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം, തനിക്ക് തോന്നിയാല്‍ കുറേ സംസാരിക്കുമെന്നും രണ്ടെണ്ണം അടിച്ചാല്‍ ഒരുപാട് സംസാരിക്കുമെന്നുമായിരുന്നു നടിയുടെ മറുപടി. ”അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. കുറച്ചേ ആയുള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. ചിലപ്പോള്‍ ഒരെണ്ണം അടിച്ചാലും നന്നായി സംസാരിക്കും”, വീണ പറഞ്ഞു.

ചിത്രം ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആസിഫ് അലിയോട് ഒരുപാട് ഇഷ്ടം തോന്നുന്നുവെന്നും വീണ പറഞ്ഞു. നാല് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും. മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പരധാരണയോടെയാണ് പിരിഞ്ഞതെന്നും വീണ അഭിമുഖത്തില്‍ പറഞ്ഞു. ‘കടങ്കഥ’യാണ് വീണയുടെ ആദ്യചിത്രം. ‘കോഴിപ്പോര്’ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

അതേസമയം ആസിഫ് അലിയുടേതായി പുറത്തെത്തിയ ഓരോ ചിത്രങ്ങളും മലയാള സിനിമ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് ഈ വര്‍ഷം സമ്മാനിച്ചത്. ഉയരെ എന്ന ചിത്രത്തിലെ ഗോവിന്ദ് ആയി ഈ വര്‍ഷം ആരംഭിച്ച ആസിഫ് ഇപ്പോള്‍ കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവാച്ചനില്‍ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രം പുറത്തെത്തിയത്. ആസിഫ് അലിയുടെ വ്യത്യസ്ത പ്രകടനത്തോടെ ചിത്രം പ്രേക്ഷക നിരൂപക പ്രശംസ നേടുകയും ചെയ്തു. ചിത്രം പറയുന്ന സന്ദേശവും പ്രേക്ഷകര്‍ ഏറ്റെടുത്തു.

ചിത്രത്തില്‍ നായികയായി എത്തിയത് നവാഗതയായ വീണ നന്ദകുമാര്‍ ആയിരുന്നു. ആസിഫിന്റെ കഥാപാത്രമായ സ്ലീവാച്ചന്റെ ഭാര്യയായി വീണയും ചിത്രത്തില്‍ തിളങ്ങി. ഇപ്പോള്‍ വീണ നന്ദകുമാറിന്റെ വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. ചിത്രത്തെ കുറിച്ചും നായകന്‍ ആസിഫ് അലിയെ കുറിച്ചും റെഡ് എഫ് എമ്മിന്റെ ചാറ്റ് ഷോയില്‍ വീണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും വൈറലാകുന്നത്.

സ്ലീവാച്ചന്റെ ഭാര്യ റിന്‍സിയായി വീണ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു. ചിത്രം വിജയമായതോടെ ഏറെ സന്തോഷത്തിലാണ് വീണ. വിജയാഘോഷത്തിന്റെ വേളയില്‍ ആസിഫ് അലിയോട് എന്താണ് ചോദിക്കാനുള്ളത് എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി താരം നല്‍കിയ മറുപടിയാണ് വൈറലായത്.

‘ആസിഫ് അലി ഇപ്പോള്‍ ഇവിടെയില്ല. സിനിമ ഹിറ്റായത് കൊണ്ട് ഭയങ്കര സ്‌നേഹം തോന്നുകയാണ് പുളളിയോട്. സ്‌ക്രീനില്‍ കണ്ട് കണ്ട്. വന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്’ എന്നായിരുന്നു വീണയുടെ ഉത്തരം. നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

നവാഗതനായ നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’ ദാമ്പത്യ ബന്ധത്തെ കുറിച്ചും മാരിറ്റല്‍ റേപ്പിനെ കുറിച്ചുമാണ് സംസാരിക്കുന്നത്. ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. ആസിഫ് അലി, വീണ നന്ദകുമാര്‍ എന്നിവര്‍ക്ക് പുറമെ ബേസില്‍ ജോസഫ്, മനോഹരി ജോയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.