പൊതുജനങ്ങള്‍ക്കും മുഖ്യമന്ത്രിയോട് കൊവിഡ് സംശയങ്ങള്‍ ചോദിക്കാം;ആസ്‌ക് ദി സിഎം പരിപാടിയില്‍

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കാം. മുഖ്യമന്ത്രി തന്നെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കും. ട്വിറ്ററിലാണ് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം നല്‍കുക. ട്വിറ്റര്‍ ഇന്ത്യ സംഘടിപ്പിക്കുന്ന ആസ്‌ക് ദി സി എം എന്ന പരിപാടിയുടെ ഭാഗമായാണ് മുഖ്യമന്ത്രി ചോദ്യോത്തരത്തില്‍ പങ്കെടുക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള എന്ത് സംശയങ്ങളും ചോദിക്കാവുന്നതാണ്. നാളെ ഉച്ചയ്ക്ക് മുതലാണ് ഇത്തരത്തിലൊരു അവസരം ലഭിക്കുക.#AskPinarayiVijayan എന്ന ഹാഷ്ടാഗിലാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. ഇതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. കണ്ണൂർ 12, കാസർകോട് ഏഴ്,കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം,. തൃശ്ശൂർ മലപ്പുറം നാല് വിതം, കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധിതരുള്ളത്. പോസിറ്റീവ് ആയതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Loading...

കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം. കോഴിക്കോട് ആരോഗ്യപ്രവർത്തകയ്ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. 732 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 216 പേർ ഇപ്പോൾ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 84258 പേർ. 83649 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ ആണ്. 609 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 49535 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പാക്കി. ഇതുവരെ മുൻഗണനാ വിഭാഗത്തിൽ പെട്ട 7072 സാമ്പിളുകളിൽ 6630 എണ്ണം നെഗറ്റീവായി. കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേർ വീതം ചികിത്സയിലുണ്ട്. പാലക്കാട് 26, കാസർകോട് 21, കോഴിക്കോട് 19, തൃശ്ശറൂർ 16 എന്നിങ്ങനെ രോഗികൾ ചികിത്സയിലുണ്ട്.