തട്ടിപ്പ്‌ കേസില്‍ പ്രതിശ്രുത ഭാവിവരനെ അറസ്‌റ്റ് ചെയ്‌ത് അസമില്‍ താരമായി മാറിയ വനിതാ എസ്‌.ഐ . അറസ്‌റ്റില്‍

ഗുവാഹത്തി: തട്ടിപ്പ്‌ കേസില്‍ പ്രതിശ്രുതവരനെ അറസ്‌റ്റ്‌ ചെയ്‌ത്‌ അസമില്‍ താരമായി മാറിയ വനിതാ എസ്‌.ഐ. അഴിമതികേസില്‍ അറസ്‌റ്റില്‍.രണ്ടു ദിസവത്തെ ചോദ്യംചെയ്യലിനൊടുവിലാണു ജുന്‍മൊണി റാണായുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണു പ്രതിശ്രുത വരന്‍ റാണാ പൊഗാങ്ങിനെ അറസ്‌റ്റ്‌ ചെയ്‌തതിന്റെ പേരില്‍ ജുന്‍മൊണി താരമായത്‌.

 നവംബറിലാണ്‌ അവരുടെ വിവാഹം നിശ്‌ചയിച്ചിരുന്നത്‌. ഒ.എന്‍.ജി.സിയില്‍ തൊഴില്‍ വാഗ്‌ദാനം ചെയ്‌ത്‌ റാണ തട്ടിപ്പ്‌ നടത്തിയെന്നു കാട്ടിയായിരുന്നു ജുന്‍മൊണി അയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇതോടെ മാധ്യമങ്ങള്‍ അവര്‍ക്ക്‌ “ലേഡി സിങ്കം” എന്ന വിശേഷണം നല്‍കിത്തുടങ്ങി. എന്നാല്‍, ജുന്‍മൊണിയാണു തങ്ങളെ റാണെയ്‌ക്കു പരിചയപ്പെടുത്തിയെന്നു കാട്ടി ഇരകള്‍ രംഗത്തുവന്നതോടെയാണു കുരുക്ക്‌ മുറുകിയത്‌. തുടര്‍ന്ന്‌ ആഭ്യന്തര വകുപ്പ്‌ എസ്‌.ഐക്കെതിരേയും അന്വേഷണം പ്രഖ്യാപിച്ചു.

Loading...

സാമ്ബത്തിക ഇടപാട്‌ വ്യക്‌തമാക്കുന്ന രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണ്‌ അറസ്‌റ്റ്‌. മജൗലി കോടതി ജുന്‍മൊണിയെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു.