കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന്

കേരളം, ബംഗാള്‍,തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിലും, തമിഴ്നാട്ടിലും, പുതുച്ചേരിയിക്കും ഒറ്റഘട്ടത്തില്‍ ഏപ്രില്‍ 6ന് വോട്ടെടുപ്പ്. അസമില്‍ മാര്‍ച് 27മുതല്‍ മൂന്ന് ഘട്ടമായും, ബംഗാളില്‍ 8 ഘട്ടമായും വോട്ടെടുപ്പ് നടക്കും. 5 സംസ്ഥാങ്ങളിലായി ആകെയുള്ളത് 824 മണ്ഡലങ്ങളും 2.74 ലക്ഷം പോളിംഗ് ബൂത്തുകളും. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടി നല്‍കി. പ്രചാരണങ്ങള്‍ക്കും, റോഡ് ഷോക്കും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. അത്ര സമയം മെയ് 2നാണ് ഫലപ്രഖ്യാപനം.

ബംഗാളില്‍ 8 ഘട്ടവും, അസമില്‍ മൂന്നും, കേരളം,തമിഴനാട്, പുതുച്ചേരി, സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടത്തിലുമായാണ് തെരഞ്ഞെടുപ്പ് നടക്കുക. അസമില്‍ മാര്‍ച് 27ന് ആദ്യഘട്ടം ആരംഭിക്കും. ഏപ്രില്‍ 1ന് രണ്ടാം ഘട്ടവും, ഏപ്രില്‍ 6ന് മൂന്നാം ഘട്ടവും നടക്കും. അതേ സമയം കേരളത്തിലും, തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും ഏപ്രില്‍ 6ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. അതേ സമയം ബംഗാളില്‍ ആണ് ഏറ്റവും കൂടുതല്‍ ഘട്ടങ്ങള്‍ ഉളളത്. 8 ഘട്ടമായാണ് തെരഞ്ഞെടുപ്പ്. മാര്‍ച് 27ന് ഒന്നാം ഘട്ടം, ഏപ്രില്‍ 1, ഏപ്രില്‍ 6, 10,17,22,26,29 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള ഘട്ടങ്ങള്‍. മെയ് 2ന് ഭലം പ്രഖ്യാപിക്കും. കോവിഡിന്റെ പശ്ചാതലത്തില്‍ വോട്ടിങ് സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ട്.

Loading...

80 വയസിന് മുകളില്‍ ഉള്ളവര്‍ക്കും, ആംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ലഭ്യമാക്കും. 5 സംസ്ഥാങ്ങളിലായി 824 മണ്ഡലങ്ങളാണുള്ളത്. ആകെ 2.74ലക്ഷം പോളിംഗ് ബൂത്തുകള്‍ ഉണ്ടാകും.പോളിംഗ് ബൂത്തുകളില്‍ സിസിടിവി ക്യാമറ ഉണ്ടായിരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. താഴത്തെ നിലയില്‍ മാത്രമേ ബൂത്ത് സജ്ജീകരിക്കാവു. നാമനിര്‍ദേശ പത്രിക ഓണലൈനായി സമര്‍പ്പിക്കാന്‍ കഴിയും. പ്രചാരണത്തിനും റോഡ് ഷോക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ സംസ്ഥാങ്ങളിലും പ്രത്യേക നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അത്തിന് പുറമെ പോലീസ് നിരീക്ഷകനും, സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കാന്‍ ഐആര്‍എസ് നിരീക്ഷകനും ഉണ്ടാകും. അതേ സമയം ബംഗാളില്‍ 8 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ എതിര്‍പ്പുമായി മമത ബാനര്‍ജി രംഗത്തു വന്നു. ബിജെപിയുടെ താത്പര്യപ്രകാരമാണ് തീരുമാനമെന്ന വിമര്‍ശനമാണ് മമത ഉന്നയിക്കുന്നത്