ജോളിയെ അറിയില്ലെന്ന് ജോത്സ്യന്‍, തികിടിലെ ഭസ്മം കുടിക്കാന്‍ ആവശ്യപ്പെടാറില്ല..

ജോളിയെ അറിയില്ലെന്ന് ജോത്സ്യന്‍ കൃഷ്ണകുമാര്‍. ജോളി തന്നെ വന്ന് കണ്ടതായി ഓര്‍മ്മയില്ല. താന്‍ പൂജിച്ച് തകിട് നല്‍കാറുണ്ട്. ഏലസ്സിനൊപ്പം കൊടുക്കുന്ന പൊടി നെറ്റിയില്‍ തൊടുന്ന ഭസ്മമാണ്.

അത് കലക്കി കുടിക്കാന്‍ താന്‍ പറയാറില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു. തന്നെ കാണാന്‍ വരുന്നവരുടെ രജിസ്റ്റര്‍ വിവരങ്ങള്‍ രണ്ട് വര്‍ഷത്തിലധികം സൂക്ഷിക്കാറില്ല. റോയി വന്ന് കണ്ടതായും ഓര്‍ക്കുന്നില്ല. ഏതു അന്വേഷണവുമായി സഹകരിക്കുമെന്ന് ജോത്സ്യന്‍ കൃഷ്ണകുമാര്‍ വ്യക്തമാക്കി.

Loading...

റോയി തോമസ് ജോളിയുടെ കാര്യങ്ങളില്‍ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്ത സ്വഭാവക്കാരനായിരുന്നു എന്ന സംശയമാണ് ബന്ധുക്കളും മറ്റും നല്‍കുന്നത്. അതിനാലാണ് റോയി തോമസിനെ ഒഴിവാക്കി ഒന്നിലും ഇടപെടാത്ത ഷാജു സഖറിയാസിനെ ഭ്ര്ത്താവാക്കിയത് എന്ന് കരുതുന്നു. ഷാജുവിന് ഭര്‍ത്താവിന്റെ സ്ഥാനത്തൊരാള്‍ എന്ന മറയ്ക്കപ്പുറം മറ്റൊരു റോളും ജോളിയുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസിന് സംശയമുണ്ട്.

പല കാര്യങ്ങളിലും ജോളിയെ സംശയിച്ചിരുന്നെങ്കിലും കുടുംബത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് കരുതിയും ജോളിയെ ഭയപ്പെട്ടിരുന്നതിനാലും താന്‍ അത്തരം കാര്യങ്ങളിലൊന്നും ഇടപെട്ടിരുന്നില്ലെന്ന് ഷാജു മൊഴി നല്‍കിയിട്ടുമുണ്ട്.

ഷാജുവും മക്കളും ഇല്ലാതിരുന്ന നേരത്ത് വീട്ടില്‍ പലരും വന്നുപോകുന്ന പതിവുണ്ടായിരുന്നെന്നും ജോളി പുറത്ത് മറ്റ് പലരുമായും സൈ്വര്യവിഹാരം നടത്താറുണ്ടായിരുന്നെന്നും പോലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. മാത്രമല്ല, ഭാര്യ പിതാവ് ടോം തോമസിന്റെ മരണം മുതല്‍ അരുതാത്തതും കേസിനെ വഴിതിരിച്ചുവിടുന്നതുമായ പല ഇടപാടുകളും ജോളിയില്‍ പോലീസ് സംശയിക്കുന്നുണ്ട്.