തടി അല്‍പം കൂടിയോ.. ആരാധകന്റെ ചോദ്യത്തിന് അശ്വതിയുടെ മാസ് മറുപടി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാള്‍ കൂടിയാണ് അശ്വതി. കോമഡി സൂപ്പര്‍നൈറ്റ് എന്ന ചാനല്‍ പരിപാടിയിലൂടെയാണ് അശ്വതി ശ്രദ്ധിക്കപെടുന്നത്. അശ്വതി റൗണ്ട് എന്ന പേരില്‍ ആരംഭിച്ച രസകരമായ ചോദ്യോത്തര പരിപാടി ഏറെ തരംഗമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി രസകരമായ പല കാര്യങ്ങളും തുറന്ന് പറയാറുണ്ട്. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമേ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും അശ്വതി അവതാരകയായിട്ട് എത്താറുണ്ട്.

ശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ അശ്വതി പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Loading...

അശ്വതിയും മകള്‍ പദ്മയും താരത്തിന്റെ കൂട്ടുകാരിയുടെ മകള്‍ പ്രാര്‍ത്ഥനയും ഒത്തുള്ള ചിത്രമാണഅ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിത്രം കണ്ട ആരാധകര്‍ നിരവധി കമന്റുകള്‍ നല്‍കികൊണ്ടാണ് താരത്തിനോടുള്ള ഇഷ്ടം പങ്കിടുന്നത്. രണ്ടു ചുന്ദരി പെണ്ണുങ്ങളേയും കൊണ്ട് ഫ്രോസന്‍ 2 കാണാന്‍ പോകുവാണ് എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയത്.

ചേച്ചിയുടെ മക്കള്‍ ആണോ എന്ന ചോദ്യത്തിന് അതേ ആണ്. ഒന്ന് എന്റേയും മറ്റേത് എന്റെ ഫ്രണ്ടിന്റേയും എന്നാണ് അശ്വതി കുറിച്ചത്.മാത്രമല്ല താരത്തിനോട് ഒരു ആരാധകന്‍ നല്‍കിയ കമന്റിന് അതേ നാണയത്തില്‍ തന്നെയാണ് അശ്വതി മറുപടി നല്‍കിയതും. ഇപ്പോള്‍ തടി അല്‍പ്പം കൂടിയോ എന്ന ഒരാളുടെ കമന്റിനാണ് നിങ്ങള്‍ അല്ലല്ലോ എനിക്ക് റേഷന്‍ വാങ്ങുന്നത്, അതുകൊണ്ട് ദുഃഖം വേണ്ട എന്നാണ് താരം മറുപടി നല്‍കിയത്.