അശ്വതിയുടെ ഓര്‍മ്മയില്‍ നിര്‍ധനരായ അഞ്ച് യുവതികള്‍ക്ക് വരണമാല്യം ഒരുക്കി ഒരച്ഛന്‍

രണ്ടു വര്‍ഷം മുമ്പാണ് ഗൃഹ പ്രവേശത്തിന് സജ്ജമായ ആ വീടിന്റെ പൂമുഖത്തേയ്ക്ക് അശ്വതിയുടെ ചേതനയറ്റ ശരീരം പൊതുദര്‍ശനത്തിനായി കിടത്തിയത്. അന്ന് കടയം കൊണ്ടുപ്പറമ്ബില്‍ വീട്ടുപരിസരത്ത് തിങ്ങിനിറഞ്ഞ ഗ്രാമം ഒന്നാകെ തേങ്ങി . പാലാ കടയത്ത് നിയന്ത്രണംവിട്ട ഓട്ടോ ഇടിച്ച് മരിച്ച കൊണ്ടൂ പ്പറമ്പില്‍ അനിലിന്റെ മകള്‍ അശ്വതി(18)യുടെ വേര്‍പാട് വിശ്വസിക്കാനാവാതെ കുടുംബത്തോടൊപ്പം നാടൊന്നാകെ
അന്ന് വിറങ്ങലിച്ചു നിന്നു.

പൊന്നുമോളുടെ നീറുന്ന ഓർമ്മകൾക്കുമേലെ ചാർത്താൻ കാരുണ്യത്തിന്റെ അഞ്ചു വരണമാല്യങ്ങൾ ഒരുക്കി കാത്തിരി ക്കുകയാണ് ഈ അച്ഛനും അമ്മയും. മൂത്ത മകൾ പാർവതിയുടെ വിവാഹം ഫെബ്രുവരി 8 നാണ്. അന്ന് ദരിദ്രകുടുംബത്തിലെ അഞ്ച് പെൺകുട്ടികളുടെ വിവാഹ സ്വപ്നങ്ങൾക്കുകൂടി വേദിയൊരുങ്ങും.

Loading...

രണ്ട് വര്‍ഷത്തിനിപ്പുറം അശ്വതിയില്ലാതെ ഗൃഹപ്രവേശം നടത്തേണ്ടി വന്ന വീടിന്റെ മുറ്റം മറ്റൊരു ചടങ്ങിന് സാക്ഷിയാകുകയാണ് .മരിച്ചുപോയ പൊന്നുമോളുടെ ഓര്‍മ്മയ്ക്കായാണ് നിര്‍ധനരായ അഞ്ച് പെണ്‍കുട്ടികള്‍ക്കു കൂടി മാംഗല്യ സൗഭാഗ്യം ഒരുക്കാന്‍ അശ്വതിയുടെ അചഛന്‍ തീരുമാനമെടുത്തത്.

രണ്ടു വർഷം മുമ്പാണ് ഇളയ മകൾ അശ്വതിയുടെ ജീവിതം ഓർമ്മയായത്. പുനലൂർ മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ പൊൻകുന്നം ജങ‌്ഷനിലുള്ള കടയിലേക്ക് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയ അശ്വതി റോഡ് മുറിച്ചകടക്കാന്‍ കാത്തുനില്‍ക്കവെയാണ് പിന്നിലൂടെ പാഞ്ഞെത്തിയ എയ‌്സ‌് ഇടിച്ചുതെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ച അശ്വതി അടുത്തവീടിന്റെ മതിലില്‍ തലയിടിച്ച്‌ വീഴുകയായിരുന്നു. തലയ‌്ക്കേറ്റ ആഘാതമാണ് മരണത്തിന് ഇടയാക്കിയത്. അമിതവേഗത്തില്‍ നിയന്ത്രണം വിട്ടെത്തിയ വാഹനം യുവതിയെ ഇടിച്ചുതെറിപ്പിച്ച്‌ 50 മീറ്ററോളം മുന്നോട്ടുപോയി റോഡരുകില്‍ പര്‍ക്കുചെയ്തിരുന്ന മാരുതി കാറില്‍ ഇടിച്ച ശേഷം സമീപത്തെ റബര്‍തോട്ടത്തിലേക്ക് കയറിയാണ് നിന്നത്.

സംഭവസ്ഥലത്തു തന്നെ അശ്വതി പിടഞ്ഞുമരിച്ചു. 2018 ഏപ്രിൽ 21ന് രാവിലെ പത്തരയോടെയായിരുന്നു ഉറ്റവരെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ ബി.കോം വിദ്യാർത്ഥിനിയായിരുന്നു.ഇക്കാലമത്രയും ആ വേർപാടിൽ മനസുരുകി കഴിയുകയായിരുന്നു അനിലും ഷീജയും ചേച്ചി പാർവതിയും.

ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയായ പാർവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെ ഒരു തീരുമാനമെടുത്തു; സാമ്പത്തിക ബുദ്ധിമുട്ടുമൂലം വിവാഹം തടസ പ്പെട്ട അഞ്ച് പെൺകുട്ടികളെ അതേ വേദിയിൽ മിന്നു ചാർത്തിക്കുക. നിത്യ തയിലേക്കു പോയ അശ്വതിയുടെ ഓർമ്മകൾക്ക് ചാർത്താവുന്ന ഏറ്റവും വലിയ സമ്മാനമാണിതെന്ന് ഈ കുടുംബം കരുതുന്നു. പാർവതിയുടെ പ്രതിശ്രുത വരൻ കൃഷ്ണ മോഹനനും കുടുംബത്തിനും ഇക്കാര്യത്തിൽ നൂറു സമ്മതം.

അത്യാവശ്യം സ്വർണാഭരണങ്ങളും വിവാഹ വസ്ത്ര ങ്ങൾ മുതൽ ചെരുപ്പു വരെയും വാങ്ങിനൽകാനാണ് തീരുമാനം. യുവതികളെ തിരഞ്ഞെടുത്തു. മുത്തോലിയിലെ ഓഡി റ്റോറിയത്തിൽ പാർവതിയുടെ വിവാഹത്തിനൊപ്പം സമൂഹ വിവാഹവും നടക്കും. വധൂവരന്മാർക്ക് ആശംസകളുമായി മാണി സി. കാപ്പൻ, ജോസ് കെ. മാണി, തോമസ് ചാഴിക്കാടൻ, വിവിധ രാഷ്ട്രീയ സമുദായ സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.