ഒന്നാം ക്ലാസ്സിലെ കുഞ്ഞിപിള്ളേരുടെ കൂടെ മുതുക്കൻമാർ കയറിയിരുന്ന് ടീച്ചറെ ട്രോളി തമാശ കാണിക്കാൻ ശ്രമിക്കുന്നത് സത്യത്തിൽ തമാശയല്ല, വൈകൃതമാണ്: അശ്വതി ശ്രീകാന്ത്

സംസ്ഥാനത്ത് ഇന്ന് പുതിയ അധ്യയന വർഷം ഓൺലൈനിലൂടെ തുടങ്ങി. കൊറോണ ലോക്ക്ഡൗൺ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ ചാനലിലൂടെ പാഠ്യപദ്ധതി ഓൺലൈനായി തുടങ്ങിയത്. ക്ലാസുകൾ ഓൺലൈൻ വഴി ആയതോടെ എല്ലാവരും ശ്രദ്ധിച്ചു. എല്ലാ ക്ലാസുകളും. അതിൽ ഏറ്റവും ശ്രദ്ധനേടിയത് മിട്ടുപൂച്ചയും, തങ്കു പൂച്ചയും ഒക്കെയായിരുന്നു. കുട്ടികൾക്ക് അധ്യാപകർ നന്നായി തന്നെ ക്ലാസ്സുകൾ വിവരിച്ചു നൽകി.

ഇതിന് പിറകെയാണ് എന്തിനും ട്രോളുമായി വരുന്ന ട്രോളന്മാർ ടീച്ചർമാരെയും ട്രോളി തുടങ്ങിയത്. ഈ ട്രോളിനെതിരെയാണ് അവതാരക അശ്വതി ശ്രീകാന്ത് രം​ഗത്ത് വന്നത്. ഒന്നാം ക്ലാസ്സിലെ കുഞ്ഞിപിള്ളേരുടെ കൂടെ മുതുക്കൻമാർ കയറിയിരുന്ന് ടീച്ചറെ ട്രോളി
തമാശ കാണിക്കാൻ ശ്രമിക്കുന്നത് സത്യത്തിൽ തമാശയല്ല, വൈകൃതമാണെന്നാണ് അശ്വതി ഫേസ്ബുക്കിൽ കുറിച്ചത്.

Loading...

എന്തായാലും സോഷ്യൽ മീഡിയ നിറയെ ടിച്ചർമാർക്കുള്ള അഭിനന്ദനങ്ങളാണ്. മനസ്സു നിറഞ്ഞു! എന്തു രസമായിട്ടാണ് ഈ ക്ലാസുകൾ.
ഇങ്ങനെതന്നെയാണ് പഠിപ്പിക്കേണ്ടത്. കഥകൾ പറഞ്ഞു പറഞ്ഞു കാര്യത്തിലേക്ക്. മിട്ടുപൂച്ചയും, തങ്കു പൂച്ചയും, കിട്ടുക്കുരങ്ങനെയും ഒക്കെ നന്നായി അവതരിപ്പിച്ചു. കുഞ്ഞുണ്ണിക്കവിത ഉഗ്രൻ ആയി.
കചടതപ കചടതപ
കുറച്ചെനിക്കേട്ടാ കദളിപ്പഴം
ഖഛഠഥഫ ഖഛഠഥഫ
കയ്ക്കുന്നിതനിയാ കദളിപ്പഴം
ഗജഡദബ ഗജഡദബ
കയ്പ്പെനിക്കിഷ്ടമാണേറെയേട്ടാ
ഘഝഢധഭ ഘഝഢധഭ
ലവലേശം കൊടുത്തില്ല കൊതിയനേട്ടൻ
ങഞണനമ ങഞണനമ
ചിണുചിണെ ചിണുങ്ങീ കുഞ്ഞനിയൻ ടീച്ചർമാർക്കെല്ലാം അഭിനന്ദനങ്ങൾ.
കുട്ടികളെ കാണിക്കണം. മാതാപിതാക്കളും കാണണം.
കേരളത്തിന്റെ ഭാവി ഇവരുടെ കയ്യിൽ സുരക്ഷിതം. എന്നിങ്ങനെ പോകുന്നു സോഷ്യൽ മിഡിയയിലൂടെ ഉള്ള അഭിനന്ദന പ്രവാഹം.