മരിക്കുന്ന മകളേക്കാള്‍ നല്ലത് വിവാഹബന്ധം വേര്‍പെടുത്തുന്ന മകള്‍- അശ്വതി ശ്രീകാന്ത്

കൊല്ലം അഞ്ചലിൽ ഇരുപത്തിയഞ്ചുകാരി ഉത്ര മരിച്ച സംഭവത്തിൽ പ്രതികരിച്ച്‌ അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. മരിക്കുന്ന മകളേക്കാൾ നല്ലത് വിവാഹബന്ധം വേർപെടുത്തുന്ന മകൾ തന്നെയാണ് എന്നാണ് അശ്വതി കുറിച്ചത്.

അശ്വതിയുടെ നിലപാടിനെ പിന്താങ്ങി അനവധി പേരാണ് കമന്റുകളുമായി എത്തിയത്. ഈ വിഷയത്തിൽ വലിയൊരു ചർച്ച തന്നെ നടന്നിരുന്നു. അതിനിടെ ഒരാൾ കുറിച്ച കമന്റാണ് ഏറെ ശ്രദ്ധേയമാകുന്നത്.

Loading...

സുരേഷ് പിള്ള എന്ന വയക്തിയുടെ കുറിപ്പ് ഇങ്ങനെ..

‘സത്യം, എന്റെ അനുഭവമാണത്. എന്റെ പെങ്ങളും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ’ എന്നാണ് ഷിബു ഡാനിയേൽ എന്ന വ്യക്തി കുറിച്ചത്.”പ്രിയപ്പെട്ട മാതാപിതാക്കളെ, തകർന്ന ദാമ്പത്യ ബന്ധങ്ങളിൽ ഉള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ, ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാൾ ഭേദം എന്ന് നിങ്ങൾ മനസ്സിലാക്കണം.” ട്വിറ്ററിൽ നീണ്ട കാലം ഓടിക്കൊണ്ടിരുന്ന ഒരു # (ഹാഷ് ടാഗ്) ആണ്. മുകളിൽ പറഞ്ഞത്.തകർന്ന ദാമ്പത്യ ബന്ധങ്ങളിൽ ഡൊമസ്റ്റിക് വയലൻസിന് വിധേയമായി ജീവിക്കുന്ന സ്ത്രീകൾക്ക് വേണ്ടി സ്ത്രീ ഗ്രൂപ്പുകൾ ഉണ്ടാക്കിയതാണ്.

ഇന്ന് രാവിലെ ന്യൂസ് കാണുമ്പോൾ ശ്രദ്ധിച്ചത് 25 വയസ്സുള്ള യുവതിയെ പാമ്പിനെ വിട്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ ഭർത്താവിന്റെ വാർത്തയാണ്.
ഒരു മകളോട് ചെയ്യാവുന്ന ഏറ്റവും വലിയ കടമകൾമകളെ വിദ്യഭ്യസം ചെയ്ത് സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാക്കുക.നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാതെ ഇരിക്കുക.വിവാഹം അവളുടെ ഇഷ്ടങ്ങൾക്ക് വിടുക.

വിവാഹം കഴിഞ്ഞാലും അവൾക്കായി ഒരു മുറി എപ്പോളും ഒഴിച്ചിടുക.”എപ്പോൾ വന്നാലും നിനക്ക് ഈ വീട്ടിൽ താമസിക്കാം, ഇത് നിന്റെ കൂടെ വീടാണ്, നിന്റെ ആ മുറി നിനക്കായി എപ്പോളും കാണും” എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുക ഇതൊക്കെയാണ്.ഓർക്കുക ‘വിവാഹ ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാൾ ഭേദം’ എന്ന ട്വിറ്റർ ഹാഷ് ടാഗ്