സ്റ്റേഷൻ മാസ്റ്ററോടുള്ള ആരാധന, തൃശ്ശൂര്‍ സ്റ്റേഷനെ വീട്ടിലെ മട്ടുപ്പാവില്‍ ഒരുക്കി അശ്വിന്‍ സി സതീഷ്

സ്റ്റേഷന്‍ മാസ്റ്റര്‍ ജോലിയോടുള്ള ആരാധനമൂലം തൃശ്ശൂര്‍ സ്റ്റേഷനെ തന്നെ തന്‍റെ വീട്ടിലെ മട്ടുപ്പാവില്‍ ഒരുക്കിയിരിക്കുകയാണ് ഗുരുവായൂര്‍ സ്വദേശി അശ്വിന്‍ സി സതീഷ്. കുഞ്ഞുന്നാളില്‍ അതായത് രണ്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോള്‍, അച്ഛനോടൊപ്പം ട്രെയിനില്‍ പോകാന്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോള്‍ വെള്ള ഷര്‍ട്ടും വെള്ള പാന്‍റും അണിഞ്ഞു രണ്ടു കയ്യിലും കൊടിയുമായി ഒരാള്‍ നില്ക്കുന്നു.. അദ്ദേഹത്തെ അശ്വിന് ഏറെ ഇഷ്ട്ടപ്പെട്ട്. ആരാണ് അയാള്‍ എന്നെ സംശയം അച്ഛന്‍ തീര്‍ത്തു തന്നു.. അതാണ് മോനേ സ്റ്റേഷന്‍ മാസ്റ്റര്‍. അശ്വിനും അനുജന്‍ ആദിത്തിനും അച്ഛന്‍ സതീഷ് സംശയം തീര്‍ത്തു കൊടുത്തു..

മുന്നില്‍ വന്നു നിന്ന ട്രെയിനും അതില്‍ കയറിയതുമൊന്നും അശ്വിന് ഓര്‍മ്മയില്ല.. അവന്‍റെ കണ്ണു ആ വെളുത്ത യൂണിഫോം അണിഞ്ഞ യുവായ സ്റ്റേഷന്‍ മാസ്റ്ററിലായിരുന്നു.. ട്രെയിന്‍ ചൂളം വിളിച്ചു മുന്നോട്ട് കുതിച്ചപ്പോഴും സൈഡ് സീറ്റിലെ കിളിവാതിലിലൂടെ അശ്വിന്‍ അദ്ദേഹത്തെ തന്നെ നോക്കി നില്ക്കുന്നു.. അമ്മാവന്‍റെ വീട്ടിലെത്തിയ അശ്വിന്‍ ചിന്തയില്‍ മുഴുകി.. തനിക്കും സ്റ്റേഷന്‍ മാസ്റ്ററാവണം. പിന്നീട് മുന്നില്‍ കിട്ടുന്നവരോടെല്ലാം അശ്വിന്‍ സ്റ്റേഷന്‍ മാസ്റ്ററെ കുറിച്ചു സംസാരിക്കാന്‍ തുടങ്ങി..

Loading...