തലതിരിഞ്ഞ പരിഷ്കാരം; വിവാഹത്തിനു കിടപ്പാടം പണയം വച്ച് നിക്ഷേപിച്ച പണം തിരിച്ചെടുക്കാനാവാതെ ആതിരയുടെ കുടുംബം

കൊല്ലം: തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ നടത്തി ജനത്തെ നോട്ടോട്ടമോടിക്കുന്ന നരേന്ദ്രമോദി കാരണം കൊല്ലത്തെ ആതിരയുടെ വിവാഹം മുടങ്ങരുത്. സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ കേന്ദ്ര നടത്തുന്ന പ്രതികാരപരമായ നടപടികളില്‍ സാധാരണക്കാരുടെ ജീവിതം പലരീതിയില്‍ പ്രതിസന്ധിയിലാകുന്നതിന് ഉദാഹരണമാവുകയാണ് അച്ചന്‍കോവില്‍ സ്വദേശിനി ആതിര. വിവാഹാവശ്യത്തിനു ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ അനുവദിക്കാത്ത ബാങ്കിന്‍റ നടപടി ഈ യുവതിയുടെ വിവാഹസ്വപ്നങ്ങള്‍ക്കാണു കരിനി‍ഴല്‍ വീ‍ഴ്ത്തുന്നത്. ഇത്തരത്തില്‍ ആര്‍ക്കും സര്‍ക്കാരിന്‍റെ തലതിരിവു കാരണം ദുരിതമുണ്ടാകരുതെന്ന നിലപാടില്‍ ആതിരയുടെ വിവാഹത്തിന് പിന്തുണ തേടി പീപ്പിള്‍ ടിവിയും കൈരളി ന്യൂസ് ഓണ്‍ലൈനും ഹാഷ് ടാഗ് കാമ്പയിന്‍ ആരംഭിക്കുന്നു.

റിസര്‍വ്ര്‍വ് ബാങ്ക് നിര്‍ദേശമുണ്ടെന്നു കാട്ടിയാണ് ആര്യങ്കാവ് സര്‍വീസ് സഹകരണ ബാങ്ക് തങ്ങളുടെ നിസഹായാവസ്ഥ അറിയിച്ചത്. അച്ചൻകോവില്‍ സ്വദേശികളായ ശശിധരൻനായർ സുജാത ദമ്പതികളുടെ മകള്‍ ആതിരയുടെ വിവാഹം അടുത്ത മാസം 4നാണ് ന്ശ്ചയിച്ചിരിക്കുന്നത് വിവാഹ ചിലവിനായി ആകെയുള്ള 25 സെന്റ് സ്ഥലം സുജാത ആര്യങ്കാവ് സർവ്വീസ് സഹകരണ ബാങ്കില്‍ 2 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തി, പണം കയ്യിലിരുന്നാല്‍ ചിലവായി പോകുമെന്ന് ഭയന്ന് വായ്പയായി ലഭിച്ച തുക സഹകരണബാങ്കില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്തു. മോഡി സർക്കാരിന്റെ 8-ാം തിയതിയിലെ 8ന്റെ പണിയായി നോട്ട് നിരോധനവും സഹകരണ ബാങ്കുകളുടെ പണമിടപാട് തടഞ്ഞുകൊണ്ടുള്ള റിസർവ് ബാങ്ക് ഉത്തരവും ഓട്ടൊ തൊ‍ഴിലാളിയായ ശശ്ശിധരൻ നായരേയും കുടുംബത്തേയും ആത്മഹത്യയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. വിവാഹ ചിലവിനുള്ള പണം എങനെ കണ്ടെത്തുമെന്ന ആശംങ്കയിലാണിവർ

Loading...

ജീവിതത്തിലിതു വരെ കള്ളനോട്ട് നേരില്‍ കണ്ടിട്ടിലിലാത്ത തങ്ങളെയാണൊ മോഡി സർക്കാർ കള്ളപണക്കാരാക്കിയതെന്ന് സുജാത ചോദിച്ചു പാവങ്ങളോടെന്തിനാണ് ഈ ക്രൂരയെന്നു ദിവസ വരുമാനത്തില്‍ കുടുംബത്തെ സംരക്ഷിക്കുന്ന ശശിധരനും ചോദിച്ചു. ആകെയുള്ള കിടപ്പാടവും പണയം വച്ചു ഇനി കടം വാങ്ങാനാണെങ്കില്‍ പരിചിതരെല്ലാം ഇപ്പോള്‍ താല്‍ക്കാലികമായി പാപ്പരാക്കപെടുകയും ചെയ്തെന്നും ഇവര്‍ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് ആതിരയുടെ വിവാഹസ്വപ്നങ്ങള്‍ക്കു മേല്‍ നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും കല്യാണം മുടക്കികളാകുന്നതിെനതിരേ പീപ്പിള്‍ ടിവിയും കൈരളിന്യൂസ് ഓണ്‍ലൈനും കാമ്പയിന്‍ ആരംഭിക്കുന്നത്. ആതിരയുടേത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. നമ്മുടെ നാട്ടില്‍ അധ്വാനിച്ചു സമ്പാദിച്ച തുക ബാങ്കില്‍ നിക്ഷേപിച്ചതു പിന്‍വലിക്കാനാവാതെ ജീവിതം തന്നെ വ‍ഴിമുട്ടിയ നിലയില്‍ നിരവധിപേരാണുള്ളത്. ഇവര്‍ക്ക് കൈത്താങ്ങാന്‍ നമുക്കു ക‍ഴിയണം. കേന്ദ്രത്തിന്‍റെ തലതിരിഞ്ഞ നയങ്ങള്‍ തിരുത്താതെ മുന്നോട്ടുപോക3ാനാവില്ല. ഈ സന്ദശേം കൃത്യമായി കേന്ദ്ര സര്‍ക്കാരിലേക്കെത്തിക്കണം. സഹകരണ മേഖലയെ തകര്‍ത്തുകൊണ്ട് യാതൊരു തലതിരിവു പരിഷ്കാരവും അനുവദിക്കില്ലെന്ന മലയാളിയുടെ വികാരത്തെ ജനശ്രദ്ധയിലേക്കു കൊണ്ടുവരികയാണ് ഹാഷ് ടാഗ് കാമ്പയിന്‍റെ ഉദ്ദേശം.