Kerala Top Stories

ആതിരയെ കാണാതായിട്ട് 15 ദിവസം! കമ്പ്യൂട്ടര്‍ സെന്‍ററിലേക്ക് പോയി പിന്നെ മടങ്ങിവന്നില്ല

പത്തനംതിട്ട : വെച്ചൂച്ചിറയില്‍ ജസ്ന മരിയ എന്ന കോളേജ് വിദ്യാര്‍ത്ഥിയെ കാണാതായിട്ട് നൂറ് ദിവസത്തിന് മുകളിലായി. നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമായ ജസ്നയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഇതുവരെ ജസ്നയെ കുറിച്ച് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല. പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജസ്ന വീട്ടില്‍ നിന്നിറങ്ങിയത്.

സമാന സാഹചര്യത്തിലാണ് മലപ്പുറത്തുള്ള ആതിരയെ (18) കാണാതായിരിക്കുന്നത്. എടടരിക്കോട് കുറുകപ്പറമ്പില്‍ നാരായണന്‍റെ മകള്‍ ആതിര കമ്പ്യൂട്ടര്‍ സെന്‍ററിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട് 15 ദിവസം കഴിഞ്ഞു. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല.ജൂണ്‍ 27 നാണ് കോട്ടയ്ക്കലിലെ കമ്പ്യൂട്ടര്‍ സെന്‍ററിലേക്കെന്ന് പറഞ്ഞ് ആതിര വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പിതാവ് നാരാണയണന്‍ പറയുന്നു. പ്ലസ്ടു കഴിഞ്ഞ ശേഷം കോട്ടയ്ക്കലിലെ ഐടിപിസി കമ്പ്യൂട്ടര്‍ സെന്‍ററില്‍ കംമ്പ്യൂട്ടര്‍ പഠിക്കുകയായിരുന്നു ആതിര.

ഡിഗ്രിക്ക് തിരൂര്‍ പിഎസ്എംഒ കോളേജില്‍ ബിരുദത്തിന് ആതിരയ്ക്ക് സീറ്റ് ലഭിച്ചിട്ടുണ്ട്. കംമ്പ്യൂട്ടര്‍ സെന്‍ററില്‍ ഏല്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്നിറങ്ങിയത്. ആതിര സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഒരു ബാഗ് കൈയ്യില്‍ കരുതിയിരുന്നു. ആതിരയ്ക്ക് മൊബൈല്‍ ഇല്ല. സംഭവ ദിവസം ഉച്ചയ്ക്ക് 1.15 ന് ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍റിലെ സിസിടിവിയില്‍ ആതിര ഒറ്റയ്ക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ഉണ്ട്. രാത്രിയില്‍ 7.30 മുതല്‍ 12 വരെ കുട്ടിയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വനിതകളുടെ വിശ്രമ മുറിയില്‍ കണ്ടവരുണ്ട്. ആതിരയുടെ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അറബിയില്‍ ഉള്ള പേപ്പറുകള്‍ കിട്ടിയതായി രക്ഷിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ കുറിച്ച് മാതാപിതാക്കള്‍ക്ക് കൂടുതല്‍ വ്യക്തത ഇല്ല.

കുട്ടിയെ കാണാതായ അന്ന് തന്നെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ 15 ദിവസം പിന്നിട്ടിട്ടും ആതിരയെ കുറിച്ച് !രു വിവരവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിട്ടുണ്ട്.മകളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന് ആവശ്യപ്പെട്ട് ആതിരയുടെ പിതാവ് മലപ്പുറം എസ്പിക്കും പട്ടിക വികസന മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Related posts

രാജ്യത്തുടനീളം കശ്മീരികള്‍ക്ക് നേരെ വ്യാപക ആക്രമണം, താഴ്‌വരയില്‍ പ്രതിഷേധം, പോലീസ് നോക്കിനില്‍ക്കെയും അക്രമം, പണിമുടക്ക്

subeditor10

മല ചവിട്ടാനെത്തുന്നു പത്തിലേറെ ട്രാന്‍സ്‌ജെന്‍ഡറുകള്‍; ഞായറാഴ്ച ശബരിമലയിലെത്തും

subeditor10

ഹണി ട്രാപ്പിൽ ഞാനില്ല. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കും- വരുൺ ഗാന്ധി

subeditor

കൊട്ടീയൂർ പീഡനത്തിനു പിന്നാലെ വയനാട്ടിൽ നിന്നും കൊടും പീഡനത്തിന്‍റെ കഥ പുറത്ത്, യത്തീംഖാനയിലെ പ്രായപൂർത്തിയാകാത്ത ഏഴ് പെൺകുട്ടികൾ പീഡനത്തിനിരയായി

subeditor

രാഹുൽ ഈശ്വറിനു മദനിയുടെ അവസ്ഥ,ഭീകരവാദി എന്ന ലേബൽ, ശേഷ കാലം ജയിലോ?

subeditor

സൗമ്യ വധകേസ്; വിധി പുനപരിശോധിക്കണം- കഠ്ജു

subeditor

വീണ ജോര്‍ജിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു

അമ്മയുടെ ഗർഭപാത്രത്തിൽ മകളുടെ കുഞ്ഞു ജനിച്ചു

subeditor6

യുവകളക്ടറുടെ നടപടികള്‍ക്കും ഉറച്ച് തീരുമാനങ്ങള്‍ക്കും പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്ന് നിറകയ്യടി ലഭിക്കുമ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് രേണുരാജ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നു

പ്രതിപക്ഷ നേതാക്കളെ അപമാനിക്കാൻ നരേന്ദ്രമോദി സ്വന്തം ഉദ്യോ​ഗസ്ഥർക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് മമത

കെഎം മാണിക്ക് 20000 കോടിയുടെ സ്വത്ത് ; ഒന്നര ഏക്കറില്‍ നിന്നു തുടങ്ങി ഇത്രയും വലിയ ആസ്തിയുടെ ഉടമയായത് കൊള്ള നടത്തിയിട്ടാണെന്ന് പിസി ജോര്‍ജ്ജ്‌

ഗ്വാളിയർ ബിഷപ്പ് ഡോ. തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

കൊലയാളി കാർ ജീവൻ എടുത്തു, ചേച്ചിക്കൊപ്പം സ്കൂളിലേക്ക് രേവതി ഇനി ഇല്ല

subeditor

സ്‌കൂളിലെത്തി മൂന്നാംക്ലാസുകാരിയുടെ കമ്മലൂരി കടന്ന സ്ത്രീയെ തേടി പോലീസ്

subeditor5

മലേഷ്യയില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണുമരിച്ചത് തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മെര്‍ലിന്‍ റൂബി

നാല് കക്ഷികള്‍ കൂടി ചേര്‍ന്നാല്‍ ഇടതു മുന്നണിക്ക് കേരളത്തിലെ 47 ശതമാനം വോട്ട് ലഭിക്കുമെന്ന് ബാലകൃഷ്ണ പിള്ള

മുറിയിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു; മുസ്ലീം ലീഗ് നേതാവായ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികളുടെ പരാതി

subeditor10

വിദേശ സഹായം മുടക്കിയാൻ മുഴുവൻ തുകയും കേന്ദ്രം തരണം- കോടിയേരി

subeditor