പ്രധാനമന്ത്രിക്കെതിരായ പോസ്റ്ററുകൾ ; നാല് പേർ അറസ്റ്റിൽ ,ഡൽഹിയിൽ രജിസ്റ്റർ ചെയ്തത് നാൽപ്പത്തിനാല് കേസുകൾ

ന്യൂഡൽഹി: ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നരേന്ദ്ര മോദിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റുകളിൽ നാല് പ്രതികൾ പിടിയിൽ. രണ്ട് പേർ പ്രിന്റിംഗ് പ്രസ് നടത്തുന്നവരാണ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വ്യാപകമായി നടത്തിയ തിരച്ചിലിൽ ഇത്തരത്തിലുള്ള രണ്ടായിരത്തോളം പോസ്റ്ററുകൾ പൊലീസ് പിടിച്ചെടുത്തു.

ആം ആദ് മിയുടെ ഓഫീസിലെത്തിക്കാനുള്ള പോസ്റ്ററുകളാണ് പിടിച്ചെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നാൽപ്പത്തിനാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള അയ്യായിരം പോസ്റ്ററുകൾ അച്ചടിക്കാൻ ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് പിടിയിലായ പ്രിന്റിംഗ് പ്രസ് ജീവനക്കാരൻ പോലീസിൽ മൊഴി നൽകി.

Loading...

ഇവ ആം ആദ് മി ആസ്ഥാനത്ത് എത്തിക്കാനായിരുന്നു ഇവർക്ക് കിട്ടിയിരുന്ന നിർദേശം. എന്നാൽ ആരോപണത്തോട് പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ് ഡൽഹി പോലീസ്.