അറ്റ്‌ലസ് സൈക്കിള്‍ ഉടമയുടെ ഭാര്യ തൂങ്ങിമരിച്ചു;ആത്മഹത്യക്കുറിപ്പും കണ്ടെത്തി

ദില്ലി: അറ്റ്‌ലസ് സൈക്കിള്‍ ഉടമ സഞ്ജയ് കപൂറിന്റെ ഭാര്യ നതാഷ കപൂറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് ഇവരുടെ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ഡല്‍ഹിയിലെ ഔറംഗസേബ് ലൈനിലെ വീട്ടിലാണ് ഇവരെ മരിച്ച നിലിയല്‍ കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം ഉണ്ടായത്.
ചൊവ്വാഴ്ച വൈകീട്ട് 3.30നാണ് ആത്മഹത്യാവിവരം അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഈ സമയം നതാഷ കപൂറിന്‍റെ മകനും മകളും വീട്ടിലുണ്ടായിരുന്നു. സഞ്ജയ് വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കാരുടെ സഹായത്തോടെ കെട്ടഴിച്ചെടുത്ത് പ്രഥമ ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ വരാന്‍ ആവശ്യപ്പെട്ട് അമ്മയെ പലതവണ ഫോണില്‍ വിളിച്ചുവെന്നും അവര്‍ പ്രതികരിച്ചില്ല.

മുറിക്ക് സമീപത്തെത്തി വിളിച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. എന്നാല്‍ വാതില്‍ ഉള്ളില്‍നിന്ന് പൂട്ടിയിരുന്നില്ല. വാതില്‍ തുറന്ന് അകത്ത് ചെന്നപ്പോള്‍ വലിയ ഷാളില്‍ സീലിംഗ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നതാഷയെയാണ് കണ്ടത്. 57കാരിയായ നതാഷയുടെ ആത്മഹത്യാക്കുറിപ്പില്‍ കുടുംബത്തോട് സ്വയം ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരവും വിവരങ്ങളും ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തി.

Loading...

പ്രമുഖ സൈക്കിള്‍ നിര്‍മാണ കമ്പനിയായ അറ്റ്‌ലസ് സൈക്കിള്‍സിന്റെ ജോയിന്റ് വൈസ് പ്രസിഡന്റാണ് സഞ്ജയ് കപൂര്‍. സംഭവസമയത്ത് ഇദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ഭക്ഷണംകഴിക്കാനായി കുറേതവണ വിളിച്ചിട്ടും അമ്മയെ കാണാത്തതിനാല്‍ മകന്‍ കിടപ്പുമുറിയിലെത്തി നോക്കിയപ്പോഴാണ് നതാഷയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വീട്ടിലെ ജോലിക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ കേസെടുത്തതായും ഫോറന്‍സിക് പരിശോധന നടത്തിയതായും പോലീസ് അറിയിച്ചു.