Exclusive WOLF'S EYE

ജയിലിൽ നിന്നും പുറത്ത് വന്നത് കനത്ത വില നല്കി, പടുത്തുയർത്തിയ സാമ്രാജ്യം തന്നെ പകരം നല്കി

ദുബൈ: ജയിലിൽ നിന്നും പുറത്തുവന്ന അറ്റ് ലസ് രാമചന്ദ്രന്റെ സ്വാതന്ത്യത്തിലേക്കുള്ള വരവിനു പകരമായി നല്കിയത് സമ്രാജ്യത്തിന്റെ അടിത്തറ തന്നെ. ഈ ഒത്തു തീർപ്പുകൾ നീട്ടി കൊണ്ട് പോയത് സ്വത്തുക്കൾ എല്ലാം സംരക്ഷിച്ച് എവിടെ നിന്ന് എങ്കിലും മകൻ പണവും ആയി എത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു എന്ന് രാമചന്ദ്രൻ അടുത്ത് സുഹൃത്തുക്കളോട് വെളിപ്പെടുത്തി. അവനായി ഒന്നും നശിപ്പിച്ച് കളയാതെ ജയിൽ കിടന്നും ഞാൻ സമയം നല്കി. എന്നാൽ ഒടുവിൽ എല്ലാം ത്യജിക്കേണ്ടിവന്നു.

ഞാനും മകളും മരുമകനും ജയിലിൽ ആയപ്പോൾ അവൻ ദുബൈയിൽ നിന്നും ഭയന്ന് ഒളിച്ചോടുകയായിരുന്നു. അവനേ കുറ്റപ്പെടുത്തുന്നില്ലെന്നും രാമചന്ദ്രൻ. എന്നാൽ അമ്മ ഇന്ദുവിനേ സഹായിക്കാതെ അവൻ അമേരിക്കയിൽ താമസിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാനാകെ തകർന്നു പോയി. എത്രയോ രാത്രി ഒരു സഹായം പ്രതീക്ഷിച്ച് ഞാൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്. ഒന്നും അറിയാത്ത ഇന്ദു എന്തു ചെയ്യും എന്നായിരുന്നു എന്റെ ആകെ ഭയം. അവൾക്കും അപകടം പറ്റുമോ? എന്നും ഭയപ്പെട്ടിരുന്നു.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിർദേശപ്രകാരം യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സിങ് സൂരിയുടെ അവസരോചിത നീക്കങ്ങളാണു കർശന ജാമ്യവ്യവസ്ഥയിലെങ്കിലും മോചനം സാധ്യമാക്കിയത്. ഒരു ഫിനിക്സ് പക്ഷിയേ പോലെ ചാരത്തിൽ നിന്നും ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്ന് പറയുന്നുണ്ടെങ്കിലും വിമോചനത്തിനായി നഷ്ടപെട്ടതിന്റെ ചുരുക്കം ഇങ്ങിനെ. ബാങ്കുകൾ കോടതിക്കു പുറത്ത് ഒത്തുതീർപ്പിനു വഴങ്ങി.

ഇനിയുള്ളത് പണം കണ്ടെത്തൽ

ഇതിനായി ഏറ്റവും വിലപിടിച്ച് തന്റെ ആസ്തിയായ 2 ആശുപത്രികൾ ഇതിനകം വിറ്റു. കോടികളുടെ രത്നങ്ങളും, ഡയമണ്ടുകളും കോടതി മരവിപ്പിച്ച് നിർത്തിയത് ഇപ്പോൾ ചെറിയ പണത്തിനു വില്പന നടത്തി ബാങ്കുകൾ എടുത്തു. ഗൾഫിൽ നിരവധി സ്ഥലത്ത് ഉള്ള കെട്ടിടങ്ങളും, ഷോപ്പുകളും ഇനി ബാക്കിയുള്ളത്. ഇതു തന്നെ എല്ലാം ശൂന്യമാണ്‌. ഇന്ത്യയിൽ നിന്നും പണം എത്തിക്കാൻ അവിടെയും കാര്യമായ ആസ്തികൾ ഇനിയില്ല. അവസാന ഘട്ടം എന്ന നിലയിൽ ബാങ്കുകൾ ചില ഒത്തു തീർപ്പുകൾ നടത്തിയേക്കും എന്നാണ്‌ വരുന്ന റിപോർട്ടുകൾ. ആസ്തികൾ അനുഭവിക്കേണ്ട മകന്‌ അതൊന്നും വേണ്ടാ എങ്കിൽ പിന്നെ എനിക്കും ഇന്ദുവിനും എന്തിന്‌ എന്ന ചോദ്യമാണ്‌ രാമചന്ദ്രൻ കുടുംബ വൃത്തങ്ങളിലും ഉയർത്തുന്നത്. എന്തായാലും വ്യാപാര രംഗത്തേക്കുള്ള രാമചന്ദ്രന്റെ തിരിച്ചുവരവിനേക്കാൾ ബാങ്ക് ഇടപാടുകൾ തീർക്കുന്നതിനാകും ശ്രദ്ധ.ഇത് തീരാതെ ഇന്ത്യയിലേക്ക് മടങ്ങാനും കോടതി സമ്മതിക്കില്ല.

ഗൾഫ് ബാങ്കിലേ കടങ്ങൾ ആസ്തി വിറ്റ് തിരിച്ചടക്കാമെന്നും ആശുപത്രികൾ അടക്കം ഏറ്റെടുക്കാമെന്നും അറിയിച്ച് യു.എ.ഇയിലെ പ്രമുഖ  ഷെട്ടി രംഗത്തെത്തുകയായിരുന്നു. ഇദ്ദേഹം ആയിരിക്കും ആശുപത്രി സമുച്ചയങ്ങൾ വാങ്ങുക. ആഗോള ആരോഗ്യ പരിചരണ ശൃംഖലയായ എൻ.എം.സി. ഹെൽത്ത് കെയർ, പ്രമുഖ പണവിനിമയ സ്ഥാപനമായ യു.എ.ഇ. എക്‌സ്‌ചേഞ്ച് തുടങ്ങി നിരവധി സംരംഭങ്ങളുടെ അമരക്കാരനായ ഷെട്ടി മംഗലാപുരം ഉഡുപ്പി സ്വദേശിയാണ്.ആസ്തികൾ കുറഞ്ഞ വിലയ്ക്ക് വില്ക്കുന്നതിൽ വിഷമം ഉണ്ടെങ്കിലും ബാധ്യതകൾ കൊടുത്ത് തീർക്കാനാണ്‌ രാമചന്ദ്രൻ പ്രാധാന്യം നല്കുന്നത്. ഒരു ബാധ്യതയിൽ നിന്നും ഒളിച്ചോടില്ല. അതുകൊണ്ടാണ്‌ ജയിൽ വാസം ഉണ്ടാകും എന്നറിഞ്ഞിട്ടും ദുബൈയിൽ തന്നെ തങ്ങി പോലീസിനു കീഴടങ്ങുകയും ജയിലിൽ പോവുകയും ചെയ്തത്.

ഏറ്റവും തളർത്തിയത്

ജയിലിൽ ആയപ്പോൾ ഒപ്പം സാമ്പത്തിക ഇടപാടിൽ മകളും ഭർത്താവും അറസ്റ്റിലായി.അവരും ജയിലിൽ ആയപ്പോൾ എല്ലാം നോക്കി നറ്റത്തേണ്ട മകൻ പോലീസിനേയും കേസും ഭയന്ന് അമേരിക്കയിലേക്ക് കടന്നു. അവൻ പോയത് അവന്റെ സുരക്ഷിതത്വം മുൻ നിർത്തിയാകാം എന്ന് രാമചന്ദ്രൻ മനസു തുറന്നിരുന്നു. എന്നാൽ മകന്റെ ബിസിനസിലേ ഇടപെടലും കണക്കു കൂട്ടൽ തെറ്റിച്ച് ഷേർ മാർകറ്റിലും മറ്റും പോയി തകർന്നതും ഈ ദുരന്തത്തിനു കാരണമായി എന്ന് അദ്ദേഹം ഓർക്കുന്നു.

ഈ ഒറ്റപെടലിൽ നിന്നും തന്നെ രക്ഷിച്ചത് ഭാര്യ ഇന്ദുവാണെന്നും തനിച്ച് യാത്ര പോലും ചെയ്യാത്ത് അവൾ എനിക്കുവേണ്ടി ഓടി നടന്നു എന്നും രാമചന്ദ്രൻ പറയുന്നു. ജയിലിൽ അവളുടെ കൂടി കാഴ്ച്ചയും, ഫോൺ വിളികളും മാത്രമായിരുന്നു എനിക്കുള്ള ആശ്വാസം. എപ്പോഴും അണിഞ്ഞൊരുങ്ങി നടന്ന് മാത്രം ശീലമുള്ള ഇന്ദു മുടി പോലും കറപ്പിക്കാതെ നടന്നു.കഴിഞ്ഞ 2 വർഷം കൊണ്ട് ഇന്ദു ആകെ മാറി. ചെറുപ്പക്കാരിയേ പോലെ നടന്ന ഇന്ദു ഇന്ന് ക്ഷീണിതയും മെലിഞ്ഞ് ഉണങ്ങിയും ഇരിക്കുന്നു.

ഒടുവിൽ എല്ലാം ശരിയാപ്പോൾ പാക്കിസ്ഥാനിലേ 2 ബാങ്കുകളിൽനിന്നുള്ള ലോണുകൾ വിഷയമായി. അതു കൂടി പരീഹരിക്കാതെ മോചിപ്പിക്കരുതെന്ന് ആ ബാങ്കുകൾ നിർദ്ദേശം വയ്ച്ച്. ഈ സമയത്ത് ഇന്ദു ആ ബാങ്കുകാരുമായും സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സുഷുമ സ്വരാജും ഇതിനായി സഹായം നല്കി. സുഷുമാ സ്വരാജ് നേരിട്ടും പാക്കിസ്ഥാൻ ബാങ്കുമായി ചർച്ച നടത്തി കടുത്ത നിലപാടിൽ നിന്നും അവരേ പ്ന്തിരിപ്പിക്കുകയായിരുന്നു.

Related posts

അനീഷ് കണ്മുന്നിൽ പിടയുന്ന കൃഷ്ണനെയും കുടുംബത്തെയും കണ്ടത് ദൈവങ്ങളുടെ പ്രീതിക്കായി കുരുതികൊടുക്കാനുള്ള ബലിമൃഗങ്ങളായി

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ ചോദ്യം ചെയ്തു ;തട്ടിക്കയറി എഡിജിപി. ?

നന്നായി പാചകം ചെയ്യാതെയും ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന ഭാര്യമാര്‍ക്കിട്ട് അടിയാകാം ; ഗാര്‍ഹിക പീഡനത്തെ പിന്തുണച്ച് കേരളത്തിലെ 69 ശതമാനം വീട്ടമ്മമാര്‍

കോഴിക്കോട് ബാലുശ്ശേരിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ അമ്മയുടെ മൊഴി പുറത്ത്

വിവാദങ്ങള്‍ക്കിടയില്‍ അമ്മയുടെ തിരുവനന്തപുരത്തെ ഓഫീസും സ്ഥലവും വില്‍ക്കാന്‍ നീക്കം

ഭിത്തിയില്‍ ചാരിനിന്നിട്ടും അവള്‍ക്ക് തല ഉയര്‍ത്താനായില്ല , ആ നിമിഷം ഓര്‍ക്കാനാകാതെ അബ്ബാസ്‌

pravasishabdam online sub editor

ഓര്‍ഡിനറി’ നായികയും ദിലീപും തമ്മില്‍ എന്താ.? ; ആക്രമിപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് ..മൊഴിയെടുത്തു

ആദ്യ വിവാഹം: മീനാക്ഷി അച്ഛനെ തള്ളിപ്പറയും; സത്യമറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് കാവ്യ

pravasishabdam news

‘ഐജി മനോജ് എബ്രഹാം അന്തസില്ലാത്ത പൊലീസ് നായ’ പ്രയോഗം, വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ കുടുങ്ങി, അറസ്റ്റ് ഉടൻ

subeditor

കാവ്യയുടെ കാര്യം ഇപ്പോൾ പറയാനാകില്ല; ആർക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ല, അപ്പുണ്ണി എല്ലാ തെളിവുകളും നൽകി;പക്ഷേ

പാലാ സബ് ജയിലില്‍ ബിഷപ്പിന് അനുവദിച്ചത് പ്രത്യേക സൗകര്യങ്ങളൊന്നുമില്ലാത്ത മൂന്നാം നമ്പര്‍ സെല്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹസ്ഥലം കാട്ടിത്തന്നത് ഒരു മരം

subeditor6

നിരവധി വിമാനകമ്പനികൾ സർവീസ് അവസാനിപ്പിക്കുന്നു ,തിരുവനന്തപുരം വിമാനത്താവളം പ്രതിസന്ധിയിൽ

ബോറ സമുദായത്തിലെ 75 ശതമാനം സ്ത്രീകളും ചേലാകര്‍മ്മത്തിന് ഇരയായതായി സര്‍വ്വേ!!! 97 ശതമാനവും ഇരയായത് കുട്ടിക്കാലത്ത്

സീസണില്‍ ഗോവയിലോട്ടു മലയാളി പെണ്‍കുട്ടികളുടെ ഇരച്ചു കയറ്റം. ഒരു രാത്രി ഇംഗ്ലീഷ് കാരനോപ്പം കിടന്നാല്‍ വന്‍ തുക പ്രതിഫലം

ചെറുക്കന്‍ ഇറങ്ങിപ്പോകുകയാണോ എന്ന് ലെന; അതെ, ഷര്‍ട്ട് മാറ്റാന്‍ പോകുകയാണെന്ന് ഭാവന; വിവാഹ വേദി കീഴടക്കി നായികമാര്‍

ഞങ്ങൾക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്ത്വം വീട്ടുകാര്‍ക്ക്; ആരോപണവുമായി യുവതി രംഗത്ത്…

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കന്യാസ്ത്രീയുടെ ബന്ധുക്കള്‍

pravasishabdam online sub editor