ബാറിലെത്തുന്നവരോടൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാകാത്തതിനാല്‍ നര്‍ത്തകിയെ നഗ്‌നയാക്കി തല്ലിച്ചതച്ചു; സംഭവത്തില്‍ അറസ്റ്റിലായത് നാല് സ്ത്രീകള്‍

ബൈദരാബാദിലെ ഒരു ബാറിലാണ് ഊ ക്രൂരസംഭവം നടന്നത്. ബാറിലെത്തിയ കസ്റ്റമേഴ്‌സിനൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാകാത്തതിനാല്‍ ഡാന്‍സറെ നഗ്‌നയാക്കി തല്ലിച്ചതച്ചു.കൂടെ ജോലി ചെയ്യുന്ന മറ്റ് നര്‍ത്തകികളും ഒരു പുരുഷനും ചേര്‍ന്നാണ് നര്‍ത്തകിയെ വിവസ്ത്രയാക്കിയശേഷം ക്രൂര മര്‍ദനത്തിനിരയാക്കിയത്. മര്‍ദ്ദിച്ചത്. ഹൈദരാബാദിലാണ് സംഭവം ഉണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ മര്‍ദ്ദിച്ച പുരുഷന്‍ ഒളിവിലാണ്. ഹൈദരാബാദിലെ ബെഗുംപെട്ടിലെ ഡാന്‍സ് ബാറിലാണ് യുവതി ജോലി ചെയ്തിരുന്നത്. ബാറിന്റെ ഉടമകള്‍ ഏറെ നാളുകളായി യുവതിയെ ഉപദ്രവിക്കുകയും ബാറിലെത്തുന്ന പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ലൈംഗിക ബന്ധത്തിന് വഴങ്ങാന്‍ യുവതി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഇവരെ ക്രൂരമായി ആക്രമിച്ചത്. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി. ബാറിലെത്തുന്ന കസ്റ്റമേഴ്സിന് ലൈംഗിക സഹായങ്ങള്‍ ചെയ്തുനല്‍കാന്‍ ഇവര്‍ പലതവണ യുവതിയെ നിര്‍ബന്ധിച്ചിരുന്നു.

സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചു, ആക്രമണം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് അക്രമികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.