ആഗ്രയില്‍ ക്രൈസ്തവ ദേവാലയത്തിനുനേരെ ആക്രമണം.

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ക്രൈസ്തവ ദേവാലയത്തിനുനേരെ ആക്രമണം. ആഗ്ര കന്റോണ്‍മെന്റിനു സമീപം പ്രതാപ് പുരയിലെ സെന്റ് മേരീസ് പള്ളിയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. പള്ളിയുടെ മുന്‍വശത്തുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പ്രതിമകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി.

ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണമുണ്ടായതെന്ന് പള്ളിയിലുണ്ടായിരുന്ന വൈദികര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. ഡല്‍ഹിയില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങള്‍ വന്‍ ആശങ്കയ്ക്കു വഴിവെച്ചിരുന്നു.

Loading...

ദേവാലയങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും വ്യക്തമാക്കിയതിനു പിന്നാലെയാണ് ആഗ്രയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.