പാതിരാത്രി പെൺസുഹൃത്തിനെ കാണാൻ മതിൽ ചാടി എത്തി; യുവാവിനെ കെട്ടിയിട്ട് മർദിച്ചു

പൊള്ളാച്ചി: പാതി രാത്രിയിൽ മതിൽ ചാടി പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന് മർദനം. കെട്ടിയിട്ടാണ് യുവാവിനെ വീട്ടുകാർ മർദിച്ചത്.ആനമലയിൽ പെൺസുഹൃത്തിനെ കാണാൻ പാതിരാത്രിയിൽ ചുറ്റുമതിൽ ചാടിക്കടന്ന് വീട്ടിലെത്തിയ യുവാവിനെ വീട്ടുജോലിക്കാർ ആണ് മർദ്ദിച്ചത്. ആനമല ശക്തിനഗറിൽ താമസിക്കുന്ന ഹരിഹരസുധാകരനാണ് (18) മർദനമേറ്റത്. മേജറുടെ വീട്ടിലെ ജോലിക്കാരാണ് മർദ്ദനത്തിന് പിന്നിൽ. മർദ്ദിച്ചവർക്കെതിരെയും പാതിരാത്രി വീട്ടിൽ അതിക്രമിച്ചു കയറിയതിന് യുവാവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.