National Top Stories

കമല്‍ ഹസന് നേരെ ചീമുട്ടയേറും കല്ലേറും, പ്രചരണ പരിപാടികള്‍ വേണ്ടെന്ന് പോലീസ്

ചെന്നൈ: മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന് നേരെ വീണ്ടും ആക്രമണം. അറവാകുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയവരെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഉടന്‍ പോലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു. പ്രചാരണം നിര്‍ത്തിവയ്ക്കാനും കമല്‍ഹാസനോട് പോലീസ് ആവശ്യപ്പെട്ടു. കമല്‍ ഹസനു നേരെ അക്രമികള്‍ ചീമുട്ടയെറിഞ്ഞു.

ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് കമല്‍ ഹാസനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. നേരെത്തെ മധുരയിലെ തിരുപ്പറന്‍കുന്‍ഡ്രത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമലിന് നേരെ ബിജെപി ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ചെരിപ്പെറിഞ്ഞിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്‌സെയാണെന്നുമുള്ള കമല്‍ഹാസന്റെ പ്രസ്താവന വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് ചരിത്രം മാത്രമാണെന്നും ഹിന്ദു മതത്തെ വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി കമല്‍ ഹാസന്‍ പ്രസ്താവനയില്‍ ഉറച്ചു നിന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കമഷ ഹാസനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related posts

ലംബോര്‍ഗിനി സമ്മാനമായി നല്കിയ ഹുറാകാന്റെ സ്‌പെഷല്‍ എഡിഷന്‍ കാര്‍ ലേലത്തിന് വെച്ച് ഫ്രാന്‍സീസ് മാര്‍പാപ്പ

ഇനി വിവാദങ്ങള്‍ക്കൊന്നും ഞാനില്ല ;സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത തച്ചങ്കരി എഡിജിപി ആയിരിക്കുമ്പോള്‍ എങ്ങനെ അവിടേക്ക് മടങ്ങും ; ജേക്കബ്ബ് തോമസ് ചോദിക്കുന്നു

ഇനി നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; സന്നിധാനത്ത് പരമാവധി ഭക്തരെ എത്തിക്കാന്‍ ബിജെപി, രണ്ടുംകല്‍പ്പിച്ച് പോലീസ്

subeditor10

കിം ജോങ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങും കൂടിക്കാഴ്ച നടത്തി

മൂന്നുവയസ്സുള്ള മകളെ വീട്ടില്‍ തനിച്ചാക്കി അമ്മ ആത്മഹത്യ ചെയ്തു

വിലപേശലും ബ്ലാക്ക്മെയിലിംഗും; തട്ടിപ്പുറാണി നസീമയുടെ കഥയിങ്ങനെ

‘ഗോദമാറി കയറിയ ഉമ്മന്‍ ചാണ്ടി’ ഫേസ്ബുക്കിൽ വി.എസിന്റെ പരിഹാസം.

subeditor

കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

കുരങ്ങന്‍ ബസ്സ്‌ ഡ്രൈവറുടെ ജോലി തെറിപ്പിച്ചു

subeditor6

കുഞ്ഞാലിക്കുട്ടിക്ക്‌ കന്നിവോട്ട് ചെയ്യാനൊരുങ്ങി പ്രമുഖ ലീഗ് നേതാക്കള്‍

subeditor

നോട്ടു മാറ്റുന്നതിന് ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലേക്ക് പോകേണ്ട ആവശ്യമില്ല

subeditor

കൃഷ്ണമൃഗ വേട്ടക്കേസ്: സല്‍മാന്‍ ഖാന്‍ ഇന്ന് ജോധ്പൂര്‍ കോടതിയില്‍ ഹാജരാകും