National Top Stories

രാജ്യത്തുടനീളം കശ്മീരികള്‍ക്ക് നേരെ വ്യാപക ആക്രമണം, താഴ്‌വരയില്‍ പ്രതിഷേധം, പോലീസ് നോക്കിനില്‍ക്കെയും അക്രമം, പണിമുടക്ക്

ശ്രീനഗര്‍: പുല്‍വാമയില്‍ സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ നിവാസികള്‍ക്ക് നേരെ രാജ്യത്തിന്റെ പല കോണില്‍ നിന്നും ആക്രമണം. ഇതില്‍ പ്രതിഷേധിച്ച് കശ്മീരില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. കശ്മീരികള്‍ക്ക് നേരെയുള്ള ആക്രമണം തടയണമെന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ഡെറാഡൂളില്‍ കശ്മീരി വിദ്യാര്‍ഥികളെ വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ടു. ഹരിയാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന സംഭവങ്ങളുണ്ടായി. ബിഹാറിലെ പട്‌നയില്‍ കശ്മീരി വ്യാപാരികള്‍ക്ക് നേരെ ആക്രമണമുണ്ടായി. പട്‌നയില്‍ വ്യാപാരിയായ ബഷീര്‍ അഹമ്മദിന്റെ കട അക്രമികള്‍ തകര്‍ത്തു. പുല്‍വാമ ആക്രമണത്തെ കുറിച്ച് താന്‍ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ഒരുകൂട്ടം ആളുകള്‍ വടികളുമായി തന്റെ കടയ്ക്ക് മുമ്ബില്‍ വന്ന് മുദ്രാവാക്യം വിളിക്കുകയും കട തകര്‍ക്കുകയുമായിരുന്നുവെന്ന് ബഷീര്‍ പറഞ്ഞു. കഴിഞ്ഞ 35 വര്‍ഷമായി പട്‌നയില്‍ വ്യാപാരിയാണ് ബഷീര്‍ അഹമ്മദ്. ഇതുവരെ പ്രശ്‌നമുണ്ടായിട്ടില്ല. വര്‍ഷത്തില്‍ പകുതിയും താന്‍ പട്‌നയിലാണ് താമസിക്കുന്നത്. ഒരു രാഷ്ട്രീയവും തനിക്കില്ല. തിരക്കായതിനാല്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കാറില്ലെന്നും ബഷീര്‍ അഹമ്മദ് പറഞ്ഞു.

പഞ്ചാബിലെ അംബാലയിലും കശ്മീരികള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇവിടെയുള്ള പഞ്ചായത്ത് ഭരണകൂടം കശ്മീരികളെ പുറത്താക്കണമെന്ന എല്ലാവരോടും ആവശ്യപ്പെട്ടുവത്രെ. 24 മണിക്കൂറിനകം കശ്മീരി വിദ്യാര്‍ഥികളെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിക്കണമെന്നാണ് പഞ്ചായത്ത് നിര്‍ദേശിച്ചത്. ജമ്മുവില്‍ കര്‍ഫ്യൂ തുടരുകയാണ്. എന്നാല്‍ ഇതിനിടയിലും അക്രമം വ്യാപിക്കുന്നുണ്ട്. ഒട്ടേറെ വാഹനങ്ങള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കി. അക്രമികള്‍ അഴിഞ്ഞാടുന്ന വേളയില്‍ പോലീസ് കണ്ടുനില്‍ക്കുകയാണ്. കശ്മീരികളെയാണ് ജമ്മുവില്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Related posts

കുഞ്ഞിനെ കൊന്ന വെള്ളത്തിൽ പ്രസവം, കേരളത്തിൽ ആരും ഇനി വെള്ളത്തിൽ പ്രസവിക്കേണ്ട, വാട്ടർ ബർത്ത് കേന്ദ്രങ്ങൾ പൂട്ടിക്കും

subeditor

ചികിത്സ നിഷേധിച്ചു; 17 കാരി പ്രസവിച്ചത് തെരുവിൽ! പൊക്കിള്‍കൊടി അറുത്തത് മണിക്കൂറുകൾക്ക് ശേഷം

ഡോക്ലാമിനു ശേഷം ബ്രഹ്മപുത്ര ; ചൈന ഇന്ത്യയുടെ വെള്ളംകുടി മുട്ടിക്കുമോ, അതോ വെള്ളത്തില്‍ മുക്കുമോ..?

രാജ്യസഭാ തെരഞ്ഞെടുപ്പ്; കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റിയറിങ് കമ്മറ്റി യോഗം ഇന്ന്

subeditor12

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും പകരക്കാരന്‍ വഴി വോട്ട്

subeditor5

അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന ആണവ മിസൈല്‍ പരീക്ഷിച്ച് പാകിസ്താന്‍

4രേഖകൾ മാത്രം നല്കൂ. ഒറ്റയാഴ്ച്ചകൊണ്ട് ഇന്ത്യൻ പാസ്പോർട്ട് കിട്ടും.

subeditor

രോഹിൻഗ്യ അഭയാർഥികളുടെ ദയനീയ കഥകൾ നേരിട്ടു കേട്ടപ്പോൾ കരഞ്ഞു പോയെന്ന് മാര്‍പാപ്പ

ഇടതിനേ ജയിപ്പിക്കാൻ കച്ചവടക്കാർ; വ്യാപാരി വ്യവസായി ഏകോപന സമിതി പിന്തുണ ഇടത് മുന്നണിക്ക്

subeditor

എടിഎം തട്ടിപ്പ്‌; സംസ്ഥാനത്ത് 3 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു, പുതിയ കാര്‍ഡുകള്‍ നല്‍കും

subeditor

സീറ്റു ചർച്ച;കേരളാ കോൺഗ്രസ് ജേക്കബ്ബും കോൺഗ്രസിനെതിരെ, ജോണി നെല്ലൂർ ഔഷധി ചെയർമാൻ സ്ഥാനം രാജിവയ്ച്ചു.

subeditor

കൊട്ടിയൂർ പീഡനക്കേസിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് വി.എസ്