വയോധികനെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

വെള്ളറട:വയോധികന് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം. വെള്ളറടയിലാണ് സംഭവം. 60 വയസ്സുകാരനായ മധുസൂദനൻ നായർക്ക് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. പൊന്നമ്പിയിൽ വിനായക ഹോട്ടൽ നടത്തുന്ന മധുസൂദനൻ നായർ കടയടച്ച് ഇടവഴിയിലൂടെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഇവർക്ക് നേരെ ആക്രമണം നടന്നത്. അഞ്ചംഗ സംഘമാണ് മധുസൂധനൻ നായരെ ആക്രമിച്ചത്.

​ഗുരുതരമായി പരിക്കേറ്റ മധുസുദനൻ നായരെ നാട്ടുകാരാണ് വെള്ളറടയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വെള്ളറട സർക്കിൾ ഇൻസ്പക്ടർ മൃദുൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമികളെ പിടികൂടിയത്. എസ് ഐ മാരായ ഉണ്ണികൃഷ്ണൻ, രതീഷ്, എ.എസ്.ഐമാരായ അജിത്ത്കുമാർ, ശശികുമാർ, സി.പി.ഒ മാരായ പ്രഭലകുമാർ, സാജൻ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് കേസുകളിൽ അടക്കം പ്രതികളായ സംഘം തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. അഞ്ചു പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Loading...