കൈകാണിച്ച് നിര്‍ത്താനാവശ്യപ്പെട്ടു, ബൈക്കുകാരന്‍ പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ചു, ഗുരുതര പരുക്ക്

കാസര്‍ഗോഡ് : ബൈക്ക് ഇടിച്ച് പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്. കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ട പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് ബൈക്കുകാരന്‍ പോവുകയായിരുന്നു. എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ സനൂപിന്(28) ആണ് പരുക്ക് പറ്റിയത്. മംഗളൂരുവിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം ആറരയോടെ ഉളിയത്തടുക്കയിലാണ് സംഭവം . ലോക്ക്ഡൗണിന്റെ ഭാഗമായി ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്‍ അമിത വേഗതയില്‍ എത്തിയ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ സനൂപിനെ ആസുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Loading...